“ഏഹ്ഹ് അപ്പോൾ ഞാൻ തടിച്ചു എന്നാണോ ജാനകി അമ്മ പറയുന്നത് ” സ്വന്തം മേനിയിൽ നോക്കി കല്യാണി ചോദിച്ചു.
“ഓഹ് ഇങ്ങനെ ഒരു പൊട്ടത്തി പെണ്ണ്.. ഞാൻ ഒന്നും പറഞ്ഞില്ലേ.. ഇങ്ങു വന്നേ ” അതും പറഞ്ഞു ചിരിച്ചു കൊണ്ടു ജാനകി ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു പടികൾ ഇറങ്ങി.
നടന്നു ഇറങ്ങി വീട്ടിലേക്കു ഉള്ള വഴിയിലേക്ക് അവർ ഇരുവരും നടന്നു.. അവിടെ ഉണ്ടായിരുന്ന പീടികയിൽ ഒരു സ്ത്രീയുടെ കയ്യിൽ തൂങ്ങി എന്തോ വേണം എന്ന് പറഞ്ഞു വാശി പിടിക്കുന്ന കുട്ടിയെ കണ്ടപ്പോൾ കല്യാണിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. ജാനകി അത് കാണാതെ ഇരുന്നില്ല..ആ കുട്ടിയെ നോക്കി നിന്നു പോയ കല്യാണിയുടെ കൈയിൽ ജാനകി പിടിച്ചു വലിച്ചു.
“മോൾ ഇങ്ങു വന്നേ..എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ”
“എന്താ ജാനകി അമ്മേ പറ..” കല്യാണിക്കു ആകാംഷ ആയി..
“അതേ മോൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ നമ്മുടെ വിലാസിനി ചേച്ചിയെ കണ്ടു… അവരു മോളുടെ കാര്യം ഒക്കെ അന്വേഷിച്ചു..അപ്പോൾ അവരാ പറഞ്ഞത്..” ജാനകി ഒന്നു നിറുത്തി കല്യാണിയെ നോക്കി.
“എന്താ വിലാസിനി ചേച്ചി പറഞ്ഞത്?” കല്യാണി എന്തെക്കെയോ പ്രദീക്ഷ മുഖത്തു വന്നത് മറക്കാൻ ശ്രമിച്ചുകൊണ്ടു ചോദിച്ചു.
“അതേ മോളെ, നമ്മുടെ നാട്ടിൽ ഒരു മഹാ സിദ്ധൻ വന്നിട്ട് ഉണ്ട്..നമ്മുടെ അമ്പലത്തിന്റെ പുറകിൽ ഉള്ള പഴയെ തറവാട്ടിൽ ആണ് താമസവും പൂജകളും ഒക്കെ..നല്ല കഴിവ് ഉള്ള ആൾ ആണെന്നാണ് വിലാസിനി ചേച്ചി പറയുന്നത്.. അദ്ദേഹത്തിന്റെ അടുത്തു ചെന്നവർ ഒക്കെ ചോദിച്ച വരങ്ങൾ കൊടുക്കുന്നു എന്നാ കേട്ടത്..നമ്മുടെ വടക്കേലെ ലക്ഷ്മിക്കു വിശേഷം ഉണ്ടെന്നനാ കേൾക്കുന്നത്.. കുട്ടികൾ ഉണ്ടാവില്ല എന്ന് ഡോക്ടർമാർ എഴുതി കൊടുത്തതാ.. എന്നിട്ട് സ്വാമിജിയെ കണ്ടു 2 ആഴ്ച കഴിഞ്ഞപ്പോൾ വിശേഷം ആയെന്നു..” മഹാ അത്ഭുതം നടന്ന പോലെ ജാനകി കൈ വായിന്റെ മുകളിൽ വച്ചു.
“സത്യമാണോ ജാനകി അമ്മേ..?എന്നിട്ടു നമ്മൾ ഇതുവരെ അറിഞ്ഞില്ലാലോ സ്വാമിജിയെ പറ്റി ” കല്യാണിയുടെ കണ്ണുകൾ തിളങ്ങി.
“അതേ മോളെ.. അതാ ഞാനും ആലോചിച്ചു ഇരുന്നത്.. എന്തായാലും നമുക്ക് അവിടം വരെ ഒന്നു പോണം മോളെ ” ജാനകി കല്യാണിയുടെ കയ്യിൽ തലോടി