മാന്ത്രികം [മാൻഡ്രേക്ക്]

Posted by

ഒരു തീരാ ദുഃഖം അവളുടെ മനോഹര വദനത്തിൽ മറഞ്ഞു കിടന്നു.. അവളുടെ മയിൽ‌പീലി കണ്ണുകൾ ഇറനായി.. തന്റെ നാണം മറക്കാൻ ശക്തി കൂട്ടി പ്രകാശിച്ച സൂര്യന്റെ പ്രഭയിൽ പവിഴ മുത്തു പോലെ തിളങ്ങി ഒരു ഇറ്റ് കണ്ണുനീർ അവളുടെ ചുവന്നു തുടുത്ത സ്വർണ കവിളിലൂടെ താഴേക്കു ഉരുണ്ടു ഇറങ്ങി. അധികം തിരക്കിലാത്ത ആ ചെറു ഗ്രാമത്തിലെ അമ്പലനടയിൽ പ്രകൃതി അവളെ ഉറ്റു നോക്കി നില്കുന്നത് അറിയാതെ അവൾ തന്റെ പ്രാർത്ഥനയിൽ മുഴകി അങ്ങനെ നിന്നു.

അവൾ.. അവൾ കല്യാണി.. ഒരു പുരാതന കോവിലകത്തെ ഏക അന്തരാവകാശി.. പൂജകളുടെയും മന്ത്രോഉച്ചാരങ്ങളുടെയും നാഗദൈവങ്ങളുടെയും യക്ഷി കഥകളുടെയും ഇടയിൽ വളർന്നു വന്ന തനി ഭക്ത..അവളുടെ മാതാപിതാക്കൾ അവളുടെ അഞ്ചാം വയസ്സിൽ നടന്ന കാർ അപകടത്തിൽ ഈ ലോകത്തോടും അവളോടും വിട വാങ്ങി.. പിന്നെ അവൾക്കു താങ്ങായി ഉണ്ടായിരുന്നത് അവളുടെ മുത്തശ്ശി മാത്രം ആയിരുന്നു.. ആ വലിയ കോവിലകത്തു അവളും മുത്തശ്ശിയും മാത്രം.. ഡിഗ്രിക്കു പഠിക്കുമ്പോൾ ആണ്‌ അവൾ ദേവനെ പരിചയപെടുന്നത്.. സുന്ദരനും സുമുകനും ആയ ദേവൻ അവളെ കണ്ട മാത്രയിൽ അവളിൽ അനുരാഗവാൻ ആയി.. അയാളിൽ നിന്നും ലഭിച്ച സ്നേഹവും കരുതലും അയാളെ തന്റെ ഇഷ്ട ദൈവങ്ങളുടെ ഒപ്പം മനസ്സിൽ പ്രതിഷ്ടിക്കാൻ അവളെ നിർബന്ധിത ആക്കി. ദേവൻ തികച്ചും ഒരു കമ്മ്യൂണിസ്റ്റ്‌ നീരിശ്വരവാതി ആയിരുന്നു എങ്കിലും അയാൾ നല്ല ഒരു മനുഷ്യനും ഒരു സാമൂഹിക പ്രവർത്തകനും കൂടെ ആയിരുന്നു..അത് അവളെ അയാളിലേക്കു കൂടുതൽ അടുപ്പിച്ചു..

പലരും അവരുടെ ബന്ധത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു.. പക്ഷെ കല്യാണിയുടെ വാശിയുടെ മുമ്പിൽ മുത്തശ്ശിയും മറ്റുള്ളവരും അടിയറവു പറഞ്ഞു.. വളരെ മംഗളമായി അവരുടെ വിവാഹം ഇതേ അമ്പല നടയിൽ വച്ചു ആണ്‌ നടന്നത്.. ദേവന് അമ്പലത്തിൽ വെച്ചു കല്യാണം നടത്താൻ ഇഷ്ടം ഉണ്ടായിരുന്നില്ല.. പക്ഷെ അയാൾ കല്യാണിയുടെ ഇഷ്ടങ്ങൾക്കു തടസം നിൽക്കാൻ ആഗ്രഹിച്ചിരുന്നില്ല.. സ്വന്തക്കാരും ആയി അകന്നു ജീവിച്ചു ഇരുന്ന ദേവൻ കല്യാണിയുടെ കോവിലകത്തു തന്നെ താമസം തുടങ്ങി..അങ്ങനെ സന്തോഷകരമായി അവരുടെ ജീവിതം മുന്നോട്ടു പോയി..

കല്യാണിക്കു ഇപ്പോൾ 25 വയസു ദേവന് 29. കല്യാണം കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു.. ഇതുവരെ ഒരു കുഞ്ഞി കാലു കാണാൻ സാധിച്ചില്ല.. ഗർഭിണി

Leave a Reply

Your email address will not be published. Required fields are marked *