“അതല്ല ജാനകി അമ്മേ.. സ്വാമിജി എനിക്ക് കുട്ടി ജനിക്കും എന്ന് ഉറപ്പു തന്നു.. പക്ഷെ പൂജാ വിധികൾ കുറച്ചു പാട് ആണെന്നാണ് പറഞ്ഞത്.. ആലോചിച്ചു തിരിച്ചു ചെല്ലാനാ പറഞ്ഞത് ” ജാനകി കൂടുതൽ ഒന്നും പറയാൻ മുതിർന്നില്ല.. സ്വാമിജിയുടെ വാക്കുകൾ ഉണ്ടാക്കിയ ഭയം ആയിരുന്നു അവളുടെ ഉള്ളിൽ.
“ഹോ അതായിരുന്നു.. ഞാൻ ആകെ പേടിച്ച് പോയലോ എന്റെ കല്യാണി.. പുറത്തു ഇരുന്നപ്പോൾ ആളുകൾ സ്വാമിജിയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ ഞാൻ ഓർത്തു തിരിച്ചു വരുമ്പോൾ കല്യാണി കുട്ടിയുടെ കയ്യിൽ ഒരു കൈ കുഞ്ഞു ഉണ്ടാകുമെന്നാ.. അത്രക്കും അതിശയിപ്പിക്കുന്ന കഥകൾ ആണ് അവിടെ എല്ലാവരും പറഞ്ഞു കൊണ്ടു ഇരുന്നത്..” ജാനകി നെഞ്ചത്ത് കൈ വെച്ച് ഒരു ദീർഘ നിശ്വാസം വിട്ടു.
“സ്വാമിജി മഹാസിദ്ധൻ തന്നെ ആണ്.. അതിൽ സംശയം ഒന്നുമില്ല.. ആ മുഖത്തെ തേജസു കണ്ടാൽ തന്നെ അറിയാം.. എന്നാലും എനിക്ക് ഒന്നു ആലോചിക്കണം ജാനകി അമ്മേ..”
“ഇനി എന്ത് ആലോചിക്കാനാ മോളെ.. ഇതിനു ആയി നമ്മൾ പോകാത്ത അമ്പലങ്ങൾ ഇല്ല.. കാണാത്ത സ്വാമിമാർ ഇല്ല.. ചെയ്യാത്ത നേർച്ചകൾ ഇല്ല.. കുറച്ചു പാടു ആണെങ്കിലും സ്വാമിജി പറയുന്നത് ഒക്കെ കേട്ടാൽ മോളുടെ ഏറ്റവും വല്യ ആഗ്രഹം നടക്കില്ലേ? മറിച്ചു ഒന്നും ചിന്തിക്കേണ്ട.. സ്വാമിജിയിൽ പൂർണമായി വിശ്വസിക്കുക ” കല്യാണിയുടെയും തന്റെയും ദീർഘകാല ആഗ്രഹം നിറവേറാൻ ജാനകി കല്യാണിയെ നിർബന്ധിച്ചു.
“എന്നാലും…”ജാനകി എന്തോ മനസ്സിൽ ഉടക്കി നിർത്തി.
“ഒരു എന്നാലും ഇല്ല.. സ്വാമിജി സകല മന്ത്രങ്ങളും വേദങ്ങളും അഭിചാരവും എല്ലാം പഠിച്ച സിദ്ധൻ ആണ്.. മറിച്ചൊരു ചിന്ത വേണ്ട.. അനുസരിക്കുക ” ജാനകി തീർത്തു പറഞ്ഞു.
പിന്നീട് കല്യാണി ഒന്നും ഉരിയാടി ഇല്ല.. കോവിലകത്തോട് അടുത്തപ്പോൾ വഴിയിൽ ബസ് കാത്തു രണ്ടു ഇണകുരുവികളെ പോലെ കൊഞ്ചി ചിരിച്ചു നിന്ന ലക്ഷ്മിയേയും ഭർത്താവിനെയും കണ്ടപ്പോൾ കല്യാണിക്കു അവരോടു അസൂയ തോന്നി.. കുട്ടികൾ ഉണ്ടാവില്ല എന്ന് അറിഞ്ഞതോടെ ഏതുനേരവും വഴക്കിട്ടു നടന്നവർ ആണ് ഇപ്പോൾ ഇങ്ങനെ.. ഹും.. ഗോലി കളിച്ചോണ്ടിരുന്ന ഞരമ്പുകളുടെ വഷളൻ ചിരി കൂടെ ആയപ്പോൾ സ്വാമിജിയെ വിശ്വസിച്ചു അനുസരിക്കാൻ അവളുടെ മനസ്സിനെ അവൾ പറഞ്ഞു പഠിപ്പിച്ചു.
പിന്നീട് ഉള്ള മൂന്ന് ദിവസങ്ങൾ അവൾ വൃതം എടുത്തും മനസ്സിനെ ബലപെടുത്തിയും തള്ളി നീക്കി.. ദേവനെ തന്റെ ശരീരത്തിൽ സ്പർശിക്കാൻ പോലും അവൾ അനുവദിച്ചില്ല.. അയാൾക്കു അതിൽ വിഷമം ഉണ്ടായിരുന്നു എങ്കിലും കല്യാണി ഇലകും മുള്ളിനും കേടു ഇല്ലാതെ മറ്റു കാര്യങ്ങൾ മറച്ചു