പൂനം സമ്മതിച്ചോ എന്ന് അയാൾ ആരാഞ്ഞു ആദ്യം ഇല്ല പിന്നെ അവൾക്കു വാശി കിരണിന്റെ കല്യാണത്തിന്റെ മുൻപ് അവളുടെ കല്യാണം നടക്കണം എന്ന്
അത് നടക്കുമോ അളിയാ കിരണിന്റെ കല്യാണത്തിന് മുൻപ്
നടത്തും അളിയാ എന്റെ കൂടി വാശി ആണ്
എന്തിനു വാശി ഇവിടെ തെറ്റ് കാണിച്ചത് പൂനം ആണ് അല്ലാതെ കിരണോ അവന്റെ വീട്ടുകാരോ അല്ല. ഇതുപോലെ അവിഹിത വേഴ്ച കണ്ട നല്ലൊരു ശതമാനവും ആളുകൾ രണ്ടിനെയും തീർക്കും കിരണും കുടുംബവും നല്ല വിദ്യാഭ്യാസം നേടിയവരും നല്ല കുടുംബക്കാരും ആണ്. ആയതു കൊണ്ട് അവർ ഇത് മാന്യമായി അവസാനിപ്പിച്ചു. ഇനി അവൾ അവിടെയും പോയി ഇതുപോലെ കാണിച്ചാൽ വരുൺ ചോദിക്കുകയും പറയുകയും ഇല്ല മനസിലായല്ലോ
അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല ഈ ആലോചനയുടെ കാര്യം പോലും അവർ ഒരു ബന്ധുക്കളും അയി ഷെയർ ചെയ്തില്ല. തീയതി ഉറപ്പിച്ച ശേഷം ആയി പുറത്തു വിട്ടത്
പിന്നെ പൂനത്തിന്റെ അച്ഛൻ ചോദിച്ചു അല്ല ചാന്ദ്നി യുടെ കല്യാണം നീ പറഞ്ഞതാണ് വരൻ ആരെന്നു നീ ഇതുവരെ പറഞ്ഞില്ല
എന്റെ എടുത്തു ചാടി ഉള്ള വാക്ക് കൊടുപ്പ് ആണ് എന്റെ മകളുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കാൻ കാരണം. ഇനി അങ്ങനെ ഉണ്ടാകില്ല ഞാൻ അവൾക്കു കൂടി ഇഷ്ട്ടം ഉള്ള പയ്യൻ ആണ് അവനെ എനിക്ക് അടുത്തറിയാം ഒരിക്കൽ ആലോചിച്ചത് ആണ് ഏതായാലും നാളെ ആണ് കല്യാണം അപ്പോൾ നിനക്ക് കാണാം പയ്യൻ ആരെന്നു ഇപ്പോൾ ഒരു സർപ്രൈസ് ആയി ഇരിക്കട്ടെ. ഹരിദേവ പറഞ്ഞു
എല്ലാം കാര്യത്തിലും നിനക്ക് നല്ല ഉറപ്പാണല്ലോ ആദ്യ കല്യാണത്തിൽ ഈ ഉറപ്പു ഉണ്ടായില്ലല്ലോ.എന്തൊക്ക ആയിരുന്നു ഗൾഫാണ് അതാണ് തേങ്ങ ആണ് എന്ന് ഹരിദേവയെ പൂനത്തിന്റെ അച്ഛൻ രവീന്ദ്രൻ ഒന്ന് ട്രോള്ളാൻ നോക്കി
അതിനു മറുപടി അയി അയാൾ ആ കുമാർ ഇങ്ങനെ ഒരു ഗേ അയി പോയത് കൊണ്ട് എന്റെ മകൾ വഴിതെറ്റി പോയില്ല പിന്നെ ഒരു പരപുരുഷ ബന്ധത്തിന് നിന്നില്ല ഒരു കാമുകന്റെ കൂടെ പോയതും ഇല്ല