അന്നത്തെ രാത്രി മധുരമുള്ള സ്വപ്‌നങ്ങൾ അവരുടെ നിദ്രക്കു അകമ്പടി പൂകി…
പിന്നീട് ഉള്ള ദിവസങ്ങൾ തുളസി സ്നേഹം എന്താന്ന് അറിയുക ആയിരുന്നു അല്ലെ കൃഷ്ണ അറിക്കുക ആയിരുന്നു. അമ്പലത്തിൽ പോക്കും, കടൽ കാണാൻ പോയും അവർ അവരുടെ സ്നേഹം നല്ലണം ആസ്വദിച്ചു.. ആതിരയ്ക്ക് ചെറിയ സംശയം ഉണ്ട് എങ്കിൽ കൂടി കല്യാണി ടീച്ചർ അതു എറക്കുറെ ഉറപ്പിച്ചു….
അങ്ങനെ അവന്റെ ക്ലാസ്സ് തുടങ്ങുന്ന തലേ ദിവസം കൃഷ്ണ മുറിയിൽ ഇരിക്കുക ആയിരുന്നു.. അങ്ങോട്ട് കല്യാണി ടീച്ചർ വന്നതു.. ഒരു തലയണ കെട്ടിപിടിച്ചു തുളസിയെ സ്വപ്നം കണ്ടിരിക്കുകയായിരുന്നു അവൻ… അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ കണ്ടു കുറച്ചു നേരം അവനു അരികിൽ ഇരുന്നു അവന്റെ അമ്മ പക്ഷേ ഇതൊന്നും നമ്മുടെ നായകൻ അറിഞ്ഞില്ല…
ടാ…. നീട്ടി ഒരു വിളിയും അവന്റെ ചന്തിക്കു ഒരു അടിയും ഒന്നിച്ചായിരുന്നു…
ചാടി. ഞെട്ടി എണിറ്റു അവൻ…
അമ്മ ഇപ്പോൾ വന്നു….. ഒരു വളിച്ച ചിരി മുഖത്തു ഫിറ്റ് ചെയ്തു കൃഷ്ണ ചോദിച്ചു….
അമ്മവന്നിട്ട് പത്തു നാപ്പതു വർഷം ആയി, അതൊക്കെ പോട്ടെ എന്താ എന്റെ മോനു പറ്റിയത് കുറച്ചു നാൾ ആയി ഞാൻ ശ്രെദ്ധിക്കുന്നു… ആളു ഇവിടെ ഒന്നും അല്ലല്ലോ…..
ഹേയ്… ഞാൻ എവിടൊക്കെ തന്നെ ഉണ്ട് എന്താ എന്റെ കല്യാണിക്കു പറ്റിയത്…