അർച്ചമ്മ മുൻപ് വശത്തേക് വന്നപ്പോള് അവിടെ തന്റെ മകൾ പുറത്തേക് നോക്കി വിഷമിച്ചു ഇരിക്കുന്നു.
“ഇത് എന്ത് പറ്റി നേരത്തെ എഴുന്നേറ്റു വന്ന് ഇവിടെ ഇരിക്കുന്നെ…
അതൊ കാർത്തി എഴുന്നേപ്പിച് വിട്ടത് ആണോ സൂര്യ പ്രകാശം കൊള്ളാൻ..”
എന്ന് മനസിൽ പറഞ്ഞു കൊണ്ട് കാർത്തികയുടെ മുന്നിൽ എത്തിയ അർച്ച ഞെട്ടി…
തന്റെ മകളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാടുന്നു..
“എന്ത് പറ്റിയാടി…..”
“ഏട്ടൻ…
പോയി അമ്മേ… ഒരു കാൾ വന്ന് ആർമിയിൽ നിന്ന് അർജെന്റ് ആണെന്ന് പറഞ്ഞു.. അപ്പൊ തന്നെ പോയി..
അമ്മയെ ഫേസ് ചെയ്യാൻ ഏട്ടന് കഴിയില്ല എന്ന് പറഞ്ഞു..
പാവം നല്ല വിഷമത്തോടെ ആണ് പോയെ..”
അർച്ചക് എന്ത് പറയണം എന്ന് പോലും അറിയാതെ..
അവളുടെ കൂടെ തന്നെ ഒന്നും മിണ്ടാതെ ഇരുന്നു പോയി..
അപ്പോഴാണ് നന്ദൻ അങ്ങോട്ടേക്ക് വന്നേ…
“എന്ത് പറ്റി രണ്ടാൾക്കും…
കാർത്തി പോയത് ആണോ വിഷമം…”
രണ്ടാളും ഞെട്ടി നന്ദനെ നോക്കി.
അർച്ച തന്നെ പറഞ്ഞു..
“ഏട്ടന് അറിയാമായിരുന്നോ?”
“ഉം..
ഇന്നലെ ഉച്ചക്ക് ടീവി കണ്ടു കൊണ്ട് ഇരുന്നപ്പോൾ അവന് എന്നെ ഒന്ന് ഓർമിപ്പിച്ചായിരുന്നു..
ആർമി അല്ലേടി..
നിങ്ങളെ മൂഡ് ഔട്ട് ആകുന്നില്ല എന്ന് കരുതി അവൻ പറയാത്തത് ആണ്.
ഇന്നലെ അവൻ കാർത്തിക്കക് സൂചന കൊടുത്തിരുന്നു….”
അപ്പോഴാണ് അതൊക്കെ ചിന്തിച്ചു എടുക്കാൻ പറ്റിയത്.
“എങ്ങോട്ടേക് ആണ് ഏട്ടൻ പോയത് എന്ന് അറിയുമോ അച്ഛാ.”
“ഇന്നലെ വാർത്ത കണ്ടപ്പോ.
ഇന്ത്യൻ ചരക്ക് കപ്പാൽ ഒരെണം ഏതോ സ്കാട് കൈ കാൽ ആക്കി വില പേശാൽ ആയിരുന്നു എന്ന് വാർത്ത കണ്ടില്ലേ. അതിലെ ജോലിക്കാർ ഒക്കെ കുടുങ്ങി ഇരിക്കുവല്ലേ.
അപ്പൊ ചർച്ചക് കൂടെ അവനെയും വിടാൻ ചാൻസ് ഉണ്ട് എന്ന് അവൻ സൂചിപ്പിച്ചു… ഇന്റർനാഷണൽ പ്രശ്നം ആയത് കൊണ്ട് തന്നെ.”
“അപ്പൊ..?”
അർച്ചക് പേടി ആയി അവനെ എന്തെങ്കിലും പറ്റുമോ എന്ന്. അത് കണ്ടാ നന്ദൻ.
“നീ എന്തിനാ പേടിക്കുന്നെ അർച്ചെ.. ഇന്നലെ ജഗതിഷ് ഒക്കെ പറഞ്ഞത് കേട്ടപ്പോൾ നമ്മുടെ കാർത്തിയെ ഒന്നും തൊടാൻ പോലും കഴിയില്ല..