ഇടി വെട്ടിയവന്റെ തലയിൽ തേങ്ങാ വീണല്ലോ ദൈവമേ
അവളുടെ ഉള്ളിൽ എന്നോട് അത്ര അടുപ്പം ഉള്ളതുകൊണ്ടാണ് അല്ലെങ്കിൽ ആരെങ്കിലും ചെയ്യുവോ ഇത്
എന്റെ ഉള്ളിലേക്ക് പ്രേമം കടന്നു വന്നു വീണ്ടും
അത് പറഞ്ഞു തീരും മുന്നേ ഞാൻ തന്നെ ജീൻസ് ഹൂക് അഴിച്ചു മെല്ലെ താഴ്ത്തി മുട്ടുവരെ ഊരി
അപ്പൊ അറിയാലോ എന്റെ ചെക്കന്
പെട്ടന്ന് അവളുടെ വായിൽ നിന്ന് അങ്ങനെ ഒരു കാര്യം കേട്ടപ്പോ ഞാൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു
അവൾക്കും നാക്ക് പണി തന്ന കാര്യം മനസ്സിലായപ്പോൾ എന്നെ നോക്കാതെ കണ്ണാടിയിൽ നോക്കി ആ സന്ദർബത്തെ മാറ്റാൻ അവൾ വീണ്ടും മൊഴിഞ്ഞു
നമ്മൾ വിജയിച്ചു…
എനിക്ക് എന്ത് പറയണം എന്ന് അറിയില്ല ജീൻസ് ഊരി മുട്ടിനു തായെ അതിനു മുകളിൽ മുണ്ട്
പണിത് വെച്ച പ്രതിമയെ പോലെ നിന്നപ്പോൾ അവൾ അടുത് വന്ന് എന്നോട് പറഞ്ഞു
അതേയ് ബെൽറ്റ് മുണ്ടിനു മുകളിലൂടെ ഇട്ടോ ഒരു കോണ്ഫിഡൻസ് കിട്ടും
അത് കേൾക്കാനുള്ള മനസ്സ് ആയിരുന്നില്ല എന്റെ ഉള്ളിൽ ഉള്ളുനിറയെ ആ വാജകം മാത്രമായിരുന്നു
എന്റെ ചെക്കൻ …. എന്റെ ചെക്കൻ…. എന്റെ ചെക്കൻ…
ഞാൻ പെട്ടെന്ന് തായെക്ക് പോകാൻ നിന്ന അവളുടെ കയ്യിൽ കയറി പിടിച്ചു
സ്റ്റാർട്ട് ചെയ്ത വെച്ച പുതിയ bs6 എൻജിൻ പോലെ മൊഴിഞ്ഞു
അനു ….
നിനക്ക്..
അവൾ എന്തേ എന്ന ഭാവത്തിൽ എന്നെ നോക്കി
ഞാൻ വീണ്ടും അത് മുഴുവിപ്പിക്കാൻ എന്ന പോലെ പറഞ്ഞു
നിനക്കു എന്റെ ഈ ജീവിതത്തിൽ ഒരുപാട് റോൾ ഒപ്പം ചെയ്തൂടെ
ഒന്നും മനസ്സിലാവാതെ എന്നെ ഒന്നൂടെ നോക്കുന്ന അവളൂടെ ഞാൻ അത് മുഴുവിപ്പിച്ചു
നിനക്കു എന്റെ അമ്മയും ചേച്ചിയും പെങ്ങളും ഭാര്യയും കാമുകിയും അയിക്കൂടെ
പെട്ടെന്ന് എന്റെ ഉള്ളിൽ നിന്ന് ഇങ്ങനെ കേട്ടപ്പോൾ അവൾ എന്ത് പറയണം എന്ന് അറിയാതെ ചെറിയ പുഞ്ചിരിയിൽ എന്റെ കവിളിൽ ഒന്ന് നുള്ളിക്കൊണ്ട് നെഞ്ചിൽ പിടിച്ചു തള്ളി
പാവം ഞാൻ ജീൻസ് ഊരാത്ത കാര്യം മറന്നിരുന്നു