അതും കൂടെ കേട്ടപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാൻ മുണ്ടും പിടിച്ചു സ്റ്റെപ് കയറി റൂമിൽ എത്തി
ഏത് നാറിയാണാവോ മുണ്ട് കണ്ടുപിടിച്ചത്
കേരളിതത്തിന്റെ തനതായ വസ്ത്രധാരണത്തെ പ്രാകിയും മുണ്ട് കണ്ടുപിടിച്ചവന്റെ തന്തക്ക് വിളിച്ചും ഞാൻ ഓരോ സ്റ്റപ്പും കയറി മുകളിൽ എത്തി
വീണ്ടും താഴെ നിന്ന് അലർച്ച
കേറി ചെല്ലുമ്പോൾ ലെഫ്റ്റിലെ റൂമാ…….
ഞാൻ മെല്ലെ മൂളിക്കൊണ്ട് വാതിൽ തുറന്ന് ഉള്ളിൽ കയറി
മെല്ലെ ചുറ്റും നോക്കി
പറയാൻ പറ്റുല കുരുപ്പ് എന്നെ കളിയാക്കാൻ ചിലപ്പോ കാമറ വരെ വെക്കാൻ സാധായത് ഉണ്ട്
റൂമിലെ ബൽകാണിയുടെ ഗ്ലാസ് ഡോർ കർട്ടൻ അടിപ്പിച്ചിട്ടു ജീൻസ് വലിച്ചൂരി
പിന്നീട് നടന്നത് കോമഡി ആണോ ട്രാജഡി ആണോ എന്നൊന്നും എനിക്ക് അറിയില്ല
ബിഗ്ബി സിനിമയിൽ ഇന്നസന്റ് മുണ്ടുടുക്കും പോലെ പലവിധ കോപ്രായങ്ങൾ കാണിച്ച് കൂടിയെങ്കിലും എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല
ഇതെന്നെ കൊണ്ട് പറ്റുല്ല ഷാജിയെട്ടാ എന്ന് പറഞ്ഞുകൊണ്ട് ഞാൻ ദയനീയമായി മുണ്ടിനെ നോക്കി
ഡോറിലെ മുട്ട് കേട്ടപ്പോൾ ആണ് കണ്ണ് മാറിയത്
എന്തായാടാ ഞാൻ സാരി ഉടുക്കാൻ ഇത്ര സമയമെടുത്തില്ലല്ലോ
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു
ഇല്ല മോളെ ഇത് നടക്കില്ല
ഈ കോപ്പ് എനിക്ക് ഉടുക്കാൻ കഴിയില്ല
അതേ ഈ ഡോർ ഒന്ന് തുറന്നേ
ഞാൻ ഒന്ന് അന്താളിച്ചു
എന്തിനു
തുറക്കേടാ കുറങ്ങാ
ഞാൻ വേഗം ജീൻസ് വലിച്ച് കേറ്റി ഡോർ തുറന്നപ്പോൾ അവളെന്നെ ചൂയ്ന്ന് ഒന്ന് നോക്കി
നീ ജീന്സിന് മുകളിൽ ആണോ മുണ്ടുടുക്കുന്നത്
എന്തോ പ്രദീക്ഷിച് വന്ന അവൾക്ക് കിട്ടാത്തത് പോലൊരു വിഷമം ആ മുഖത്ത് എനിക്ക് കാണാൻ പാട്ടുന്നുണ്ടായിരുന്നു
തായെ നിന്ന് ഉറക്കെ വിളിച്ചു പറയുന്ന ശബ്ദം കേട്ട് ഞാനും അവളും കാതോർത്തു
മക്കളേ നിങ്ങൾ ഇപ്പൊ ഇറങ്ങുവല്ലേ ആ വാതിൽ പൂട്ടി മണി പ്ലാന്റ് ചട്ടിയിൽ ഇട്ടേക്കണെ അമ്മ ആന്റിയുടെ വീട്ടിലേക്ക് പോകുവാ
ഇതും കൂടി കേട്ടപ്പോൾ എനിക്ക് എന്തോ പോലായി
ആ അമ്മേ ഇട്ടെക്കാം…
അവൾ അത് വിളിച്ചു കൂവിയപ്പോൾ എന്റെ ചെവിക്കല്ല് പൊട്ടും പോലെ മൂളക്കം കേട്ടു