അല്ല ഇവൾ 10ഇൽ പഠിക്കുന്ന പ്രായം അല്ല എന്റെ കണ്ണുകൾ മെല്ലെ അവളുടെ ബാക്കിയുള്ള ശരീരത്തിൽ എത്തിയപ്പോൾ മനസ്സ് സ്വയം പറഞ്ഞു തുടങ്ങി
കണ്ണുകൾ മെല്ലെ നെഞ്ചിൽ ഒട്ടിക്കിടക്കുന്ന സ്വര്ണമാലയിലേക്ക് എത്തിയിരുന്നു എന്തൊരഴക് എനിക്ക് കണ്ടു കൊതി തീരാതെ വീണ്ടും നോക്കി ആ നോട്ടം താഴേക്ക് ചെന്നപ്പോൾ സാരി ഉടുത്ത് വന്ന ബാർബി ഗേർലിനെ പോലെ എനിക്ക് നോക്കി വേഗം കണ്ണ് മുഖം നോക്കിയപ്പോൾ അവളുടെ മുഖവും കണ്ണും എന്നെ ചുളിച്ച് നോക്കുന്നു
അയ്യോ ഇനി ഇവളെങ്ങാൻ ഞാൻ ഇങ്ങനെ നോക്കുന്നത് കണ്ടോ ആദ്യമായി സാരിയിൽ കണ്ടപ്പോൾ കുറച്ച് ആവേശം കൂടി പോയോ വെണ്ടായരുന്നു ഒന്നില്ലെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് നോക്കായിരുന്നു
അവൾ എന്റെ അടുത്ത് വന്നെങ്കിലും ആ മുഖത്തെ മുഷിപ്പ് മാഞ്ഞില്ല പെട്ടന്ന് എന്നോട് ചോദിച്ചുതുടങ്ങി
നമ്മൾ എങ്ങോട്ടാ പോവുന്നത്
ഞാൻ എന്ത് തേങ്ങയാ എന്ന ഭാവത്തിൽ അവളോട് ഓഫീസിൽ എന്ന് മൊഴിഞ്ഞു
ഓഫീസിൽ ഇന്നെന്താ പരിപാടി
അമ്മയും ഞാനും അവളെ ഒരുമിച്ച് നോക്കി ഇവൾക്ക് എന്താ വട്ടയോ എന്ന ഭാവത്തിൽ
ഞാൻ പറഞ്ഞു നിനക്കു അറിയില്ലേ ഓണപരിപാടി
ആളെ എനിക്ക് ജീവൻ ആണെങ്കിലും ചില സമയത്തെ ചോദ്യം കേട്ടാൽ ചൊരിഞ്ഞു വരും
വീണ്ടും അവളെന്നോട് ചോദിച്ചു
എന്നിട്ടാനോടാ തെണ്ടീ നീ ജീൻസ് ഇട്ട് വന്നേക്കുന്നെ
അതെനിക്ക് മുണ്ട്….
ആ നിനക്ക് മുണ്ട്….
എനിക്ക് മുണ്ടുടുക്കാൻ അറിയില്ല
ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചപ്പോൾ
അവളും അമ്മയും പൊട്ടിച്ചിരിച്ചു
ഒറ്റക്ക് ജീവിച്ച് വന്ന ഞാൻ ജീൻസ് ഇട്ടത് തന്നെ ഭാഗ്യം എന്ന് വിജാരിച്ച് സ്വയം ആശ്വസിപ്പിച്ചു
അമ്മേ അപ്പയുടെ പുതിയ കറുത്ത കര ഉള്ള മുണ്ടിങ് എടുത്തെ
ഞാൻ എന്തിനാണ് എന്ന് കരുതി ഒന്ന് അന്താളിച്ചു
അമ്മ കേൾക്കേണ്ട താമസം ഓടി മുണ്ടും കൊണ്ട് പ്രെസെന്റ് പറഞ്ഞു
പോയി ഉടുത്ത് വാ എന്നോട് കൽപ്പിച്ച് അവൾ ദോശ കുത്തിക്കേറ്റാൻ തുടങ്ങി
അത് എനിക്ക് …. അറിയില്ല
നീ പോ എന്റെ റൂം ഉണ്ട് മുകളിൽ നീ ഇത് ഉടുക്കാതെ ഞാൻ ഇന്ന് വരില്ലാ