പക്ഷെ ഇതെന്റെ പേര് കൂട്ടി വിളിച്ചപ്പോൾ എന്റെ ഉള്ളിൽ എന്തോ സന്ദോഷം നിഴലടിച്ചു അത് മെല്ലെ എന്റെ കണ്ണുകൾ നിറച്ചിരുന്നു. പോക്കറ്റിൽ നിന്ന് ടൗവൽ എടുത്ത് അമ്മ കാണാതെ അതൊന്ന് ഒപ്പിയിട്ട് അതേ എന്ന് മൊഴിഞ്ഞു..
കയറി ഇരിക്ക് മോനെ അവൾ റെഡി ആവുന്നുണ്ട് ഞാൻ കാപ്പി എടുക്കാം
ആരാ അമ്മേ അജു ആണോ
മുകളിലെ നിലയിൽ നിന്ന് ഉച്ചത്തിൽ ഉള്ള ചോദ്യം ആ വീടിനെ മൊത്തം കുലുക്കാൻ കഴിവുള്ളതാണ്
അല്ലെങ്കിലും അവൾ അങ്ങനെ ആണ് എല്ലാം ഉച്ചത്തിൽ സംസാരിക്കും എന്താ പറയുന്നതെ അവൾക്ക് തന്നെ അറിയില്ല ചില സമയം
അതേ എന്ന് അമ്മയും ഉറക്കെ വിളിച്ചു പറന്നു
ആഹ് പഷ്ട് വെറുതെ അല്ല അമ്മയും കണക്കാ
അമ്മേ ഒന്ന് കയറി വന്നേ ഇത് ശെരിയാവുന്നില്ലെന്ന് പറഞ്ഞു അവൾ വീണ്ടും വിളിച്ചു കൂവി
എന്തോ എന്നോട് ചോദിക്കാൻ വേണ്ടി വന്ന അമ്മ കാപ്പിയും കയ്യിൽ തന്നു മുകളിലേക്ക് കയറി പോയി
ഞാൻ പരിസരം മൊത്തം വീക്ഷിച്ച് തുടങ്ങി
ഒരു സൈഡിൽ കർത്താവിന്റെ ഫോട്ടോയും മതാവിന്റെ ഫോട്ടോയും ഇലക്ട്രിക്ക് തീ നാളത്തിന്റെ മുന്നിൽ ഇരുന്ന് വീടിന് കാവൽ നിക്കുന്നു
പിന്നെ ചുമർ മൊത്തം അവളുടെ ചിത്ര പണികൾ
വേറെ ഒരിടത്ത് അവളും അപ്പനും അമ്മയും ചേച്ചിയും ഒരുമിച്ചുള്ള ഒരു ഫോട്ടോ
ചേചിയുടെ കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ഞാ ആദ്യയിട്ടാ കാണുന്നത് അവളെ പോലെ അല്ല അത്യാവശ്യം പൊക്കവും വണ്ണവും ഉണ്ട് ഇവളാണേൽ പൊക്കം കുറഞ്ഞു വണ്ണവും കുറഞ്ഞു കണ്ടാൽ ഒരു 10ഇൽ പഠിക്കുന്ന കാന്താരി പെണ്ണ്
അവളുടെ ശരീരത്തിനും ബുദ്ധിക്കും എന്തോ കുറവിണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അതും പറഞ്ഞു എപ്പോഴും ഞാൻ കളിയാക്കലും പതിവാണ്
അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് മുകളിൽ നിന്ന് അമ്മ നടന്നുവന്നത് പുറകെ അവളും
ഞാൻ അവളെ പെണ്ണുകാണാൻ വന്നത് പോലെ പെണ്ണിന്റെ മുഖത്തൊരു നാണം
അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് സെറ്റ് സാരിയും മുല്ലപ്പൂവും അവളുടെ ഹൈലൈറ് ആയ ആ വലിയ വാലിട്ടെഴുതിയ കണ്ണും ചുണ്ടിലെ ചായവും ഒരു പൊട്ടും ഒരുപാട് മേക്കപ്പ് ഒന്നും ഇല്ലെങ്കിലും ആ മുഖം വെട്ടിതിളങ്ങുന്നു മെടഞ്ഞു കെട്ടി മുല്ലപ്പൂവും വെച്ച് ആ കണ്ണുകൾ enne തിരയുന്നുണ്ടായിരുന്നു