നോക്കി.
ചേട്ടാ… ഞാൻ ഞാൻ… ക്യാഷ്…. എടുക്കാൻ മറന്നു. അവൾ വിക്കി വിക്കി പറഞ്ഞു.
മകൻ പറഞ്ഞത് കേൾക്കാത്തതിന്റെ ദേഷ്യവും. കട വരെ നടക്കണം എന്ന ചിന്തയും കാരണം അവൾ ക്യാഷ് എടുക്കാൻ മറന്നുപോയിരുന്നു. വേണുച്ചേട്ടൻ പറയുന്നതുപോലെ.
“സ്വാഭാവികം”
ആഹാ… കടയിലേക്ക് വരുബോൾ ആരെങ്കിലും ക്യാഷ് എടുക്കാൻ മറക്കുമോ… രഘു കളിയാക്കുന്നതുപോലെ പറഞ്ഞു.
എന്നാൽ ഞാൻ പോയി എടുത്തുവരാം. സാദനം ഇവിടെ ഇരുന്നോട്ടെ അവൾ അയാളോട് പറഞ്ഞു.
ഹേയ്.. അത് സാരമില്ല മോളെ പൈസ നാളെ തന്നാൽ മതി. രഘു മാന്യമായി തന്നെ പറഞ്ഞു.
അത് കേട്ടപ്പോൾ സിന്ധുവിന് ഒരുപാട് ആശ്വാസമായി. അവൾ അയാൾക് ഒരു ചിരിയും സമ്മാനിച്ച് വീട്ടിലേക്ക് നടന്നു.
നേരം രാത്രി എട്ട് മണി.
ടാ… വിനു അമ്മേടെ ഫോൺ അടിക്കുന്നുണ്ട് നീ അതിങ്ങ് എടുത്തു വന്നേ.. ചിലപ്പോൾ അച്ഛനായിരിക്കും. അവൾ വിനുവിനോട് പറഞ്ഞു.
വിനു ഫോൺ എടുത്ത് കൊണ്ട് വന്ന് സിന്ധുവിന് നേരെ നീട്ടി. അമ്മേ മായ ആന്റിയാ അവൻ ഫോൺ കൊടുക്കുന്നതിനു മുൻപ് സിന്ധുവിനോട് പറഞ്ഞു.
അവൾ കാൾ അറ്റാൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.
എന്താടി…. സിന്ധു മായയോട് ചോദിച്ചു.
നിന്റെ പണികൾ ഒക്കെ കഴിഞ്ഞോ. മായ ചോദ്യമെത്തി.
ആ കഴിഞ്ഞുവരുന്നു. ചോറ് ഒന്ന് ചൂടാക്കണം സിന്ധു മറുപടി കൊടുത്തു. ഡി.. പിന്നെ ഇന്ന് ഞാൻ കടയിൽ പോയിട്ട് ആകെ നാണം കേട്ടു.
എന്തിന്… മായ ആകാംഷയോടെ ചോദിച്ചു.
അയ്യോ…. ഒന്നും പറയണ്ട. ഞാൻ ഇവിടുന്ന് പോവുബോൾ അപ്പോഴത്തെ ഭ്രാന്തിന് പൈസ എടുക്കാനും മറന്നു. പിന്നെ രഘുവേട്ടൻ സാദനം തന്നതിനുശേഷമാണ് പൈസ എടുത്തില്ല എന്ന് ബോധം വന്നത്.
എന്നിട്ട്…. മായ തന്റെ ക്യൂരിയോസിറ്റി കൊണ്ട് ഇടയിൽ കയറി ചോദിച്ചു.