ഹരീഷിന്റെ അച്ഛൻ അവൻ കുഞ്ഞായിരിക്കുബോൾ തന്നെ മരിച്ചതാണ്. പിന്നീട് ഹരീഷിനും അമ്മക്കും സഹായമായി ഉണ്ടായിരുന്നത് അമ്മയുടെ ഒരേ ഒരു സഹോദരൻ ദിവാകരനായിരുന്നു.
ഹരീഷിന്റെ വീടിന്റെ നാല് വീട് അപ്പുറത്താണ് ദിവാകരന്റെ വിട്.
ഹരീഷിന്റെ അമ്മ മരിക്കുന്നതുവരെ ഹരീഷ് ഗൾഫിൽ തന്നെ ആയിരുന്നു. എന്നാൽ അമ്മ മരിച്ചതിനുശേഷം വീട്ടിൽ ഭാര്യ സിന്ധു തനിച്ചാവും എന്ന് പറഞ്ഞ് ഹരീഷ് ഗൾഫിലേക്ക് തിരിച്ചുപോയില്ല.
എന്നാൽ കോറോണയും ലോക്ക് ഡൗണും അവരുടെ ജീവിതത്തെയും തകിടം മറിച്ചു.
അവസാനം നിവർത്തി ഇല്ലാണ്ട് മൂന്ന് മാസങ്ങൾക് മുൻപ് ഗൾഫിലേക്ക് ഓടുകയായിരുന്നു.
***************
സിന്ധു ആദ്യമായിട്ടാണ് രഘുവിന്റെ കടയിലേക്ക് പോവുന്നത്. മൂന്ന് മാസം മുൻപുവരെ വീട്ടിലേക്കുള്ള സാദനങ്ങൾ എല്ലാം വാങ്ങിയിരുന്നത് ഭർത്താവ് ഹരീഷ് ആയിരുന്നു.
ഹരീഷ് പോയതിനുശേഷം ഹരീഷിന്റെ അമ്മാവൻ ദിവാകരനും ആ കർമം മുടക്കം കൂടാതെ നിർവഹിച്ചു പോരുന്നു.
രണ്ട് ദിവസം മുൻപ് ദിവാകരൻ മകളുടെ വീട്ടിലേക്ക് പോയതാണ്. കുറച്ച് ദിവസം കൂടി കഴിഞ്ഞേ തിരിച്ച് വരുകയുള്ളൂ. എന്നാൽ ദിവാകരൻ പോവുന്നതിനുമുൻപ് സിന്ധുവിന് വേണ്ട എല്ലാ സാദനങ്ങളും വാങ്ങി കൊടുത്തതിനുശേഷമാണ് പോയത്.
എന്നാൽ മാലിപൊടിയുടെ കാര്യം സിന്ധു പാടെ മറന്നു പോയിരുന്നു. കറി വെക്കാൻ തുടങ്ങിയപ്പോഴാണ് മാലിപൊടി തീർന്നത് കണ്ടത്.
സിന്ധുവിന്റെ വീട്ടിൽ നിന്നും ഏകദേശം 500 മീറ്റർ മാറിയാണ് രഘുവിന്റെ കട.
നാട്ടിൻ പുറത്തുള്ള കടയായതിനാൽ തന്നെ അത്യാവശ്യം വേണ്ട എല്ലാ സാദനങ്ങളും അവിടെ നിന്നും വാങ്ങാൻ കിട്ടും. പച്ചക്കറിയും പലചരക്കും എല്ലാം. പക്ഷെ ടൗണിനെ അപേക്ഷിച്ച് വിലയിൽ ചെറിയ മാറ്റം ഉണ്ടായിരിക്കും എന്നുമാത്രം.
എന്നാലും നാട്ടുകാർക്ക് വളരെ ഉപകാരം തന്നെയാണ് രഘുവിന്റെ കട. പെട്ടെന്ന് എന്തെങ്കിലും സാദനം