ഞാൻ അടുക്കളയിൽ പോകുമ്പോൾ പതിവിലും സന്തോഷത്തോടുകൂടി ജോലി ചെയ്യുന്ന വാസുകിനെ ആണ്.
അല്ലെങ്കിലും അങ്ങനെ ആണല്ലോ ആരുമില്ലാത്തവർക്ക് ആരെല്ലാംമോ ഉണ്ടാകുമ്പോൾ ഉള്ള സന്തോഷം അവളിൽ ഉണ്ടാരുന്നു.
ഇ സന്തോഷം എന്നും നിലനിർത്തേണ്ടത് എന്റെ കടമ ആണ് എന്ന് മനസ്സിൽ പ്രതിജ്ഞ ചെയ്തു.
ഇവളെ ഇനി ഒരു കാര്യത്തിനുവേണ്ടി വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല.
കാരണം എനിക്ക് അത്രയ്ക്കും ഇഷ്ടമാണ്. ഞാൻ പതിയെ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു.
: എന്താ ഡാ.
: എന്ത് ആണ് എന്ന് അറിയത്തില്ലാ എന്റെ പെണ്ണിനെ ഇങ്ങനെ കെട്ടിപ്പിടിച്ച് നില്കാൻ നല്ല സുഖമാണ്.
: അന്നോ എന്നാൽ ഇങ്ങനെ തന്നെ നിന്നോ. എന്നും പറഞ്ഞു അതെ പൊസിഷനിൽ തന്നെ നിന്നു.
അങ്ങനെ അ അടുക്കളയിൽ ഞങ്ങളുടെ പ്രണയ സല്ലാപങ്ങൾ തുടർന്നുകൊണ്ടിരുന്നു.
അമ്മയുടെ കാൾ വന്നപ്പോൾ ആണ് അതിൽ നിന്നും ഞങ്ങൾ മാറിയത് തന്നെ.
സമയം നോക്കിപ്പോൾ 7 മണി കഴിഞ്ഞു പിന്നെ രാത്രിയിൽലേക്ക് കഴിക്കാൻ ഉണ്ടാക്കാൻ വാസുകിയെ ഞാനും സാഹിയിച്ചു.
പരസ്പരം വാരി കൊടുത്തുയും പ്രണയം മുത്ത്കൾ കൊടുത്തും ആണ് ഞങ്ങൾ പിരിഞ്ഞത് തന്നെ.
അവിടിന്നു പോകുമ്പോൾ മുഴുവനും വാസുകി മാത്രം ആയിരുന്നു അവളുടെ ചിരിക്കുന്ന മുഖം മാത്രം ആയിരുന്നു എന്റെ മുന്നിൽ.
പെട്ടന്ന് ആകാശം രൗദ്ര ഭാവത്തോടുകൂടി മഴ പെയ്യാൻ തുടങ്ങി.മഴയുടെ ശക്തി കാരണം എനിക്ക് ബൈക്ക് ഓടിക്കാൻ പറ്റാത്ത അവസ്ഥ ആയി തുടങ്ങി.
പെട്ടന്ന് ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഒരു മിന്നൽപ്പിണറുകൾ ഭൂമിയിലേക്ക് വന്നത്.