“നോക്ക് ഞാൻ പിടിച്ചിട്ടൊന്നുല്ല.. അറിയാതെ തട്ടി പോയതാ ”
“എന്തേലും ആവട്ടെ മാറ്റവനാണെന്ന് കരുതി അടിച്ചു പോയതാ…നിന്നെ അല്ലാതെ അവൾ വെറുതെ ഒന്നും ചെയ്യില്ല മോനെ” ഈശ്വരാ ഈ പാവത്തിനെയാണോ ഞാൻ ഇന്ന് രാവിലെ പോലും.. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അപ്പൊ എന്നോട് സ്നേഹം ഒക്കെയുണ്ട്… ഇന്നലെ രാത്രി വന്നു കിടന്നത് അതുകൊണ്ടാണോ എന്നെ അറിയാതെ തല്ലി പോയതിന്..
“അമ്മേ ഇന്നലെ എപ്പഴാ അമ്മ പോയത്?” ഞാൻ ഒന്ന് കൂടെ ഉറപ്പിക്കാൻ അമ്മയോട് ചോദിച്ചു.അമ്മ റൂമിൽ നിന്ന് ഇറങ്ങായിരുന്നു…ആ ഉത്തരം കേൾക്കാൻ വേണ്ടി ഞാൻ കൊതിച്ചു.
“ഏഹ് നീ ഉറങ്ങിയപ്പോ തന്നെ ഞാമ്പോയ് എന്തെ?” ഞാന്‍ ഒന്നുമില്ലെന്ന് കാട്ടി .. “ആ പിന്നെ നാളെയവൾക് അമ്പലത്തിൽ പോണം എന്ന് .ഒന്ന് ചെന്നു കൊടുക്കെടാ…?”
ഞാൻ തലയാട്ടി.. എന്റെ ഉള്ള് കിടന്നു തുള്ളുകയായിരുന്നു.. ചെറിയമ്മയാണ് എന്റെ അടുത്ത് വന്നു കിടന്നതെന്നുള്ളതറിഞ്ഞപ്പോ.എന്നാൽ വിഷമവും.. ഇത്രയേറെ കരുതലുള്ള ഈ പെണ്ണിനെ ഞാൻ എത്രകാലം വേദനിപ്പിച്ചു.. അവസാനം നിമിഷം വരെ. അവൾ നടന്നു നീങ്ങിയപ്പോ.. ഇപ്പൊ ഉള്ളിൽ കൊളുത്തി വലിക്കുന്നു..
“പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ ” അമ്മയുടെ ചോദ്യം ഞാൻ റൂമിലേക്ക് തിരിച്ചും വന്നു. നാവിറങ്ങി പോയി കേറിപ്പിടിച്ചത് അവൾ പറഞ്ഞോ
“എന്ത് ” നാക്ക് കുടുങ്ങി പോയെന്ന് തോന്നി
“അവൾക്ക് ഊരക്ക് ചെറിയ വേദന എന്ന് പറഞ്ഞു, ചോദിച്ചപ്പോ എന്താപറ്റിയത് ഒന്നും പറഞ്ഞില്ല.. നീ എന്തോ ചെയ്തു കാണും ” ആ ലേസർ പിടിപ്പിച്ച കണ്ണുകൾ എന്നെ ചുഴന്നു നോക്കി വല്ല തുമ്പും കിട്ടുമോ എന്ന്.. പിന്നെ അമ്മ ഉറങ്ങിക്കോ എന്ന് പറഞ്ഞു പോയി..
ഞാൻ ആദ്യം ചെറിയമ്മയുടെ റൂമിലേക്കാണ് ഓടിയത്… . മനസ്സ് തുറന്നു ഒരു സോറി പറയാൻ.. പക്ഷെ ആ ഡോർ പൂട്ടിയതാണ്.ഉള്ളില്‍ വെളിച്ചം കാണുന്നില്ല .. നിരാശനായി… വിളിക്കാൻ തോന്നിയില്ല… നാളെ രാവിലെ നേരത്തെ തന്നെ എഴുന്നേൽക്കണം.ചെറിയമ്മയുടെ കൂടെ അമ്പലത്തിലേക്ക് പൂവാം… ഇനിയെങ്കിലും അവളോടുള്ള ദേഷ്യം വിടണം… ഉള്ളിൽ കൊളുത്തു വീഴുന്നുണ്ടോ..