മിഴി [രാമന്‍]

Posted by

മിഴി

Mizhi | Author : Raman


നെഞ്ചിടിപ്പ് കൂടിയിരുന്നു.രക്തം തിളച്ചിരുന്നു.കവിളിൽ  പുകച്ചിൽ. ചുണ്ട് പൊട്ടി. നീറ്റൽ!!! ഉപ്പുരസം നാക്കിൽ.

“ഇവളെയിന്നു ഞാൻ ”  നിന്ന് അലറി.. മുന്നിൽ പലഭാവങ്ങളോടെ നോക്കുന്ന സകലയെണ്ണത്തിനെയും അവകണിച്ചുകൊണ്ട് ഒന്ന് പിടഞ്ഞു..ആരോ  പിടിച്ചു വെച്ചിരുന്നു.

“അടങ്ങി നിക്കഭി ആളുകൾ ശ്രദ്ധിക്കുന്നു ” മുഴക്കം പോലെ വാക്കുകൾ. കൈകളടക്കം കൂട്ടിപ്പിടിച്ചു വലിച്ചു. ആളുകളുടെ നടുവിലൂടെ ഒരു മൂലയിലേക്ക് കൊണ്ട്പോയി. മുന്നിൽ അവളുണ്ടായിരുന്നു. പല്ലുകടിച്ചു ദേഷ്യത്തിൽ.

“അഭി .ഇത് നോക്ക്.. ഡാ…… ” വിഷ്ണുവായിരുന്നു എന്നെ തടഞ്ഞത്. അവൻ എന്നെ പിടിച്ചു കുലുക്കി.

“വിട് വിഷ്ണു വിട്.അവളേ… അവളിത് മനഃപൂർവം ചെയ്തതാണത്.” ഞാനൊന്നുകൂടെ പിടഞ്ഞു.നേരെ ചെന്നവളുടെ മുഖം നോക്കിയൊന്ന് കൊടുക്കണമെന്നുണ്ടായിരുന്നു.. അപ്പോഴേക്കും വിഷ്ണു വന്നു പിടിച്ചു.. അല്ലേലവളിന്ന് ഹോസ്പിറ്റലിൽ കിടന്നേനെ.

“ഡാ….അഭി ഇവിടെയിരിക്ക്. ഹാ ഇരിക്ക് ” എവിടുന്നൊ കിട്ടിയ ചെയർ വലിച്ചെത്ത് വിഷ്ണുവെന്നെ പിടിച്ചിരുത്തിച്ചു. ദേഷ്യം അടങ്ങാതെ ഞാനിരുന്നു.. നല്ല കിതപ്പ്. വിയർത്തു. വിഷ്ണു എനിക്ക് മുന്നിലിരിന്നു.

“എടാ പൊട്ടാ…….? നീയെന്തിനാടാ നിന്റെ ചെറിയമ്മയുടെ ചന്തിക്ക് പിടിക്കാൻ പോയ്യെ? ”  ചെറിയ അരിശത്തോടെ തലക്ക് കൈകൊടുത് കണ്ണില്‍ നോക്കി അവന്‍ ചോദിച്ചു. എനിക്കാനേല്‍ തരിച്ചു കയറി.

“ആ പെണ്ണും പിള്ള ”  ഒച്ചയിട്ടതും വിഷ്ണു എന്റെ വായ പൊത്തി.

“എടാ പൊങ്ങാ…. ഒരു ഫഗ്ഷൻ നടക്കുന്ന വീടാ…. ഒന്ന് പതുക്കെ ” അക്ഷമയോടെ അവൻ . ഞാനൊന്ന് റിലാക്സ് ആവാൻ നോക്കി.ശബ്‌ദം താഴ്ത്തി..

“ഞാനിന്നോട് പറഞ്ഞതാ ഇങ്ങോട്ടില്ലെന്ന്. ആ പെണ്ണും പിള്ള പണ്ട് തൊട്ടേയെനിക്ക് പാര ണ്. പണ്ടാരടങ്ങാൻ ആ കാറ്ററിംഗിങ് ചെക്കൻ എന്നെ വന്നു തട്ടിപ്പോയി.. മുന്നിൽ നിന്നത് ഈ സാധനാണെന്നെനിക്കറിയോ?   അറിയാതെ അവിടൊന്നു തട്ടി. ഒന്നുവില്ലേലും അവരുടെ ചേച്ചിയുടെ മോനാണെകിലും ആലോചിക്കേണ്ടേ?” ഞാൻ തല ചൊറിഞ്ഞു.. മുഖത്തു പുകച്ചിൽ കൂടി.ചുണ്ട് വിടർത്തി  നോക്കിയപ്പോള്‍ ചെറിയ പൊട്ടൽ..

അവളുടെ അമ്മൂമ്മയുടെ ഒരടി.

“ഹോ ഞാന്‍ അങു പേടിച്ചു പോയി, ഒന്നുമില്ലേലും ഒരു പെണ്ണല്ലേ ,നിന്‍റെ മോന്ത കണ്ടപ്പൊ ഇപ്പൊ നീ അവരെ കൊല്ലൂന്ന് തോന്നി ”

Leave a Reply

Your email address will not be published. Required fields are marked *