“ഇത് തന്നെയാണ് എനിക്ക് സംശയം എന്നെ എവിടുന്നേലും കളഞ്ഞു കിട്ടിയത് ആണോന്ന്? മോനോട് ഒരു സ്നേഹം വേണ്ടേ? തള്ളക്കുമില്ല തന്തക്കുമില്ല ”
“ഹഹ ഹ “അമ്മ ചിരിച്ചു…പിന്നെ എന്റെ ബെഡിൽ കേറിയിരുന്നു “നിനക്കറിയില്ലേ അഭീ… അവളെ ഒന്ന് കാണാൻ പോലും കഴിയാതെ എന്റെ അമ്മ പോയത്. അവൾക്ക് അഞ്ചു വയസ്സുള്ളപ്പോ അച്ഛനും. ആ കരുതൽ ഉണ്ടെന്ന് കൂട്ടിക്കോ ”
“അമ്മേ ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ” ഞാൻ സൗമ്യനായി…
“പോടാ എനിക്കറിയില്ലേ നിന്നെ..പിന്നെ അഭീ.. ഇന്ന് നീ പറഞ്ഞില്ലേ ? അവൾ കുറ്റം അല്ലാതെ എന്തേലും ഇതുവരെ പറഞ്ഞിട്ടുണ്ടോ എന്ന്.അതുകേട്ടപ്പോൾ എനിക്ക് വല്ലാതായിട. ചെറുപ്പത്തിൽ ഞാൻ നോക്കിയതിനേക്കാളേറെ അവൾ നിന്നെ നോക്കിയിട്ടുണ്ട് അഭി. വൈകുന്നേരം ഓടി വരുമായിരുന്നു ആ പെണ്ണ് സ്കൂളിൽ നിന്ന് എന്റെ വാവ എവിടെ എന്ന് പറഞ്ഞു. അന്ന് നീ നടക്കാൻ പോലും ആയില്ല… ആരെടുത്താലും കരയുന്ന നീ ആ പെണ്ണാടുത്ത് വന്നു നിന്നാലുണ്ടല്ലോ അപ്പൊ നിർത്തുമായിരുന്നു. അതൊക്കെ നിനക്കെങ്ങനെ ഓർമ കാണാനാ. പത്തു കഴിഞ്ഞു അവൾ പോയപ്പോ.. വിളിക്കുന്ന കൂട്ടത്തിൽ നിന്നെ ചോദിക്കാനേ അവൾക്ക് നേരമുണ്ടായിരുന്നുള്ളു. നിന്റെ കയിൽ തന്നാൽ നീ വാങ്ങോ എവിടെ? ” ഞാൻ അത്ഭുതപെട്ടു. ചെറിയമ്മയുടെ കാര്യം തന്നെയാണോ പറയുന്നത് എന്നായിരുന്നു എന്റെ സംശയം. “എംബിബിസ് സീറ്റ് കിട്ടിയ വിവരം നിന്നേറിയിച്ചപ്പോ എന്തായിരുന്നു നിന്റെ ചാട്ടം. അതിന് ഞാനെന്തു വേണം എന്ന് പറഞ്ഞു നീ പിച്ഛിച്ചു വിട്ടില്ലേ.. പാവം അന്ന് എന്റെ അടുത്ത് വന്നു കുറേ കരഞ്ഞു.. പണ്ട് നീ എങ്ങാനും പറഞ്ഞു പോലും..അനു ഡോക്ടർ ആവണം എന്ന്..ആ കിട്ടിയ സന്തോഷം നിന്നോട് തന്നെ പറയാൻ വന്നതായിരുന്നു അവൾ.ഞങ്ങളോട് പറയുന്നതിനു മുന്നേ തന്നെ.. ” എനിക്ക് വല്ലാതെ വല്ലായ്മ തോന്നി.. അന്നത്തെ ദിവസം.
എംബിബിസ് കിട്ടിയതിന്റെ അഹങ്കാരം ആണെന്ന് കരുതി ഞാൻ ചെയ്തത്..
“അമ്മേ എനിക്കറിയില്ലയിരുന്നു അതെല്ലാം ”
“ഇത് മാത്രമാണോ.. എത്രയെത്ര സംഭവങ്ങൾ..ഉണ്ടായി , ഇന്നലെ തന്നെ ഏതോ ഒരുത്തൻ അവൻ രണ്ടു വട്ടം ശല്യം ചെയ്ത് പോലും.. പിന്നെയാണ് നിന്റെ വക ചന്തിക്ക് പിടുത്തം ” അതിനിടയിൽ അമ്മയുടെ ചിരി