” പട്ടിണി കിടന്നോ രണ്ടും ” അമ്മ കലിതുള്ളി അടുക്കളയിലേക്ക് നടന്നപ്പോ.. ഞാൻ ചെറിയ ദേഷ്യത്തോടെ ചെറിയമ്മയെ നോക്കി..
“എന്റെ ഊരക്ക് ചവിട്ടിയിട്ട…” അവൾ ഒറ്റയടിക്ക് പറഞ്ഞു.. അത് ഭീഷണിയാണ് അമ്മയോട് പറയും എന്നുള്ള… ഞാൻ അച്ഛന്റെ അടുത്തേക്ക് തന്നെ പോവാൻ തിരിഞ്ഞു..
“നിക്കെടാ അവിടെ എങ്ങോട്ടാ പോണേ..”വീണ്ടും അമ്മ…
ഞാൻ പെട്ടന്ന് തന്നെ തിരിഞ്ഞു.
“അവിടെ കേറിയിരിക്ക്” ഊണ് മേശ ചൂണ്ടി കാട്ടി അമ്മ പറഞ്ഞപ്പോ ചെറിയമ്മ അത് കണ്ടു ചിരിച്ചു..
“അവിടെ കേറിയിരിക്കെടീ ” പെട്ടന്ന് അമ്മ അവളോടും ഒച്ചയിട്ടു…
ഞങ്ങൾ രണ്ടും ഇരുന്നു… പ്ലേറ്റിൽ ചോറ് എത്തി.. അമ്മ രണ്ടു ഓംപ്ലേറ്റ് ഉണ്ടാക്കി.. ഒരു ചമ്മന്തിയും.. ചെറിയമ്മ എന്റെ മുന്നിലാണ് ഇരുന്നത്.. വിശപ്പുണ്ടായിരുന്നു.. ചെറിയമ്മക്കും ഉണ്ടെന്ന് തോന്നി.. കഴിക്കുന്നത് കണ്ട് അമ്മ വീണ്ടും പിറുപിറുത്തു..
“ന്നട്ടാണ് ഒന്നും തിന്നാതെ നിന്നത്” എന്നും പറഞ്ഞത്.
എല്ലാം കഴിഞ്ഞു പ്ലേറ്റ് കഴുകി വെച്ചു.ഞാൻ റൂമിലേക്ക് പൊന്നു.
മടക്കിയ പുസ്തകം ബെഡിൽ തന്നെയുണ്ടായിരുന്നു.. കുറച്ചു നേരം കൂടെ വായിക്കാം എന്ന് കരുതി തുറന്നു.പക്ഷെ ശ്രദ്ധ കിട്ടുന്നില്ല.. റൂമിലാകെ ഞരമ്പിൽ അരിച്ചു കയറുന്ന ഗന്ധം.. എനിക്ക് തോന്നുന്നതാണോ എന്നറിയില്ല.. ചെറിയമ്മയുടെ മണം അവിടെങ്ങും..ആ മുഖം മനസ്സിൽ വന്നു വട്ടമുഖമുള്ള, നീണ്ട മൂക്കുള്ള, ചുവന്ന ചുണ്ടുള്ള, ഉണ്ടക്കണ്ണുള്ള താടകയെ കാണാനൊരു മോഹം..
ചാടി എഴുനേൽക്കാൻ നോക്കിയപ്പോ… ആരോ കോണി കേറി വരുന്ന ശബ്‌ദം.. അമ്മയാണെന്ന് കരുതി.. പക്ഷെ ചവിട്ടി പൊളിച്ചാണ് വരവ് അത് ചെറിയമ്മ തന്നെ… അവളുടെ റൂമിലേക്ക് പോവായിരിക്കും… ഇനി അതടച്ചാൽ എങ്ങനെ കാണും എന്ന് കരുതിയപ്പോഴേക്കും… വാതിലിൽ രണ്ടു മുട്ട്…
“വരാമോ അകത്തേക്ക് ” ഉള്ളിലേക്ക് നോക്കിയവൾ ചോദിച്ചു .ഉള്ള് തുടച്ചെങ്കിലും അടക്കി നിർത്തി പെട്ടന്ന് അയഞ്ഞു കൊടുക്കണ്ട പഴയ അഭി തന്നെയായി നിന്നാൽ മതി എന്ന് മനസ്സ് പറഞ്ഞു..
“എന്തിനാ,” ഇഷ്ടപ്പെടാത്ത പോലെ ഞാൻ ചോദിച്ചു..ആ മുഖം ചുരുങ്ങി..
“നിന്റെയൊക്കെ സമ്മതം ആർക്ക് വേണം ” അവൾ ഉള്ളിലേക്ക് കേറി.എന്താ ആ മുഖത്തെ കുറുമ്പ്.. ഞാൻ ആസ്വദിക്കുകയായിരുന്നു..