എന്നാലും ഒരു കാര്യം എന്റെ തലയിൽ മിന്നി.. ആ മണം.. അതെവിടെയോ, എന്നോ എന്റെ തലയിൽ കയറികൂടിയിട്ടുണ്ട് ഇന്നല്ല.ആദ്യമായല്ല. ഉള്ള് നിറഞ്ഞ അനുഭൂതി തന്നിട്ടുണ്ട് ..ഞാൻ ആലോചിച്ചു. കിട്ടി ഇന്നലെ രാത്രി.. നിലാവിൽ ഉണർന്നപ്പോൾ ആ മണമുണ്ടായിരുന്നല്ലോ? അമ്മയായിരുന്നില്ലേ അടുത്ത്? അതോ അത് ചെറിയമ്മ ആയിരുന്നോ? കുറച്ചു നേരം കൂടെ ഞാൻ അവിടെ ഇതാലോചിച്ചു കിടന്നു… എന്റെ അടുത്ത് വന്നു കിടക്കെ, എന്തിന്.. അത്രയും ദേഷ്യം ഇന്നലെ എനിക്കവളോട് ഉണ്ടായിരുന്നല്ലോ. അതറിയുന്നതുമാണ്.. എന്നാലും എന്തിന്?.. ഞാനിന്നലെ കെട്ടിപ്പിടിച്ചല്ലേ കിടന്നത്.. ശ്ശേ മോശം ആയി.. അല്ലേലും എനിക്കെങ്ങനെ അറിയാന.. എന്തായാലും അമ്മയോട് ചോദിക്കാം.”ഇന്നലെ എന്റെ അടുത്ത് കിടന്നില്ലായിരുന്നോ എന്ന് ” അതായിരിക്കും ഉത്തമം.ഇനി അത് ചെറിയമ്മ ആണെങ്കിലോ ..? ഏയ്, ആവോ?
ബെഡ് ചുളുങ്ങി കിടക്കുന്നു.. ഓരോ പ്രാന്ത്.. ക്ലോക്കിൽ നോക്കി സമയം 2 മണി കഴിഞ്ഞു .താഴേക്ക് പോവാൻ തോന്നിയില്ല.. എത്ര ദേഷ്യം ഉണ്ടേലും.. അവളുടെ മുഖത്തു എങ്ങനെ നോക്കും.ഒരു ചടപ്പ്… അമ്മയും അച്ഛനും ഉച്ചക്ക് വരും എന്ന് പറഞ്ഞതാണ്.. അവരെയും കാണുന്നില്ല. വൈകിയത് നന്നായി.. അവൾ ഇറങ്ങിപ്പോയ സമയത്തെങ്ങാനുമാണ് വന്നെതെങ്കിൽ പെട്ടു പോയേനെ… അമ്മക്ക് എല്ലാം കണ്ടുപിടിക്കാനുള്ള കഴിവുണ്ട്..മുഖം മാറിയാൽ പോലു മറിയും…
ബാൽക്കണിയില്‍ നിന്നുള്ള ഡോറിലൂടെ വരുന്ന ഉച്ചവെയിൽ പെട്ടന്നാണണഞ്ഞത്.. ഇരുട്ട്.
ഞാൻ ബാൽക്കാണിയിലേക്ക് നടന്നു… തണുത്ത കാറ്റ്. മുന്നിലെ മാവിൽ കാറ്റ് ശക്തമായി അടിച്ചു.. ഇലകൾ നിറയെ പറന്നു വന്നു. സൈഡിലെ നീണ്ടു കിടക്കുന്ന പാടത്തിന് മുകളിൽ ആകാശത്തു കരിമേഘങ്ങൾ നിറഞ്ഞു നിൽക്കുന്നു. മഴക്കോളാണ്.. എവിടുന്നോ മുരളുന്ന ഇടിമുഴക്കം.. ഇരുട്ട് കുറേ കൂടി വ്യാപിച്ചു… തണുത്ത കാറ്റ്…പെട്ടന്ന് ഭൂമിയെ കുലുക്കി ഇടിവെട്ടി..
ആകാശത്തെ പിണർന്ന് ചിറകു മുളച്ച വെള്ളി പാമ്പിനെ പോലെ ഒരു മിന്നലും.. രണ്ടും ഒരുമിച്ച്… സൈഡിലെ ചെയർ എടുത്ത് ഞാൻ റൂമിലേക്ക് കയറ്റി വെച്ചപ്പോൾ… പുറപ്പുരത്താരോ ചരലു വാരി എറിഞ്ഞ പോലെ ആർത്തു മഴ വന്നു..ഞാൻ ബാൽക്കാണിയിലേക്കുള്ള വാതിൽ പതിയെ അടച്ചു.. റൂമിൽ മൊത്തം ഇരുട്ടായി…താളം വിട്ട് മഴ മുഴക്കത്തോടെ തകർത്തു പെയ്തതും ഞാന്‍ ബെഡിൽ മെല്ലെ ഇരുന്നു..