“പെണ്ണോ അതോ,” ഞാന്‍ അവനെ പുച്ചിച്ചു “ ഇതിനെയൊക്കെ പെണ്ണെന്ന് വിളിക്കാവോ,എത്ര കാലമായി ഞാന്‍ അനുഭവിക്കുന്നു.ഈ പിശാച് ആണേല്‍ വിട്ട് പൊവുന്നുമില്ല”
പോക്കറ്റിലെ ഫോൺ ഒന്ന് മൂളി. എടുക്കേണ്ടന്നു കരുതി.നിർത്താതെ ശല്യപ്പെടുത്തിയപ്പോ നിവര്‍ത്തിയില്ലാതെ പോക്കറ്റിൽ നിന്നെടുത്തു. ഡിസ്പ്ലയില്‍ പുഞ്ചിരിച്ചുകൊണ്ട് “ഷെറിൻ ” നെഞ്ചിൽ എവിടെയോ കുത്തി പറക്കുന്നു. വിങ്ങുന്നു .തളർന്നു. ഞാൻ വിഷ്ണുവിനെ നോക്കി.
“അഭി നീയെടുക്ക്..എന്നിട്ട് ….എന്നിട്ട് പോവാൻ പറ.. ഇത്രയും നീ താഴ്ന്നു കൊടുത്തില്ലേ? ഒരു പട്ടിയുടെ വിലെയെങ്കിലും തന്നോ നിനക്ക്? മതി. ഇവളൊണ്ണും ഗതിപിടിക്കില്ലെടാ “ഡിസ്പ്ലേയിൽ തെളിഞ്ഞ ഫോട്ടോ നോക്കി അവന്‍ കുരച്ചു.ഞാൻ ആ പേരിലൂടെ വിരലോടിച്ചു.. അങ്ങനെ മറക്കാൻ പറ്റുന്നതല്ല ഇവളെ. രണ്ടു ഡയലോഗ് ഇട്ടു വിഷ്ണു പറഞ്ഞപോലെ ചെയ്യണം എന്നൊക്കെയുണ്ട്.പക്ഷെ എന്റെ ആയിരുന്നല്ലോ അവൾ നാലു വർഷക്കാലം. വേദന തികട്ടി വന്നു. കാൾ നിന്നു.വീണ്ടും അടിച്ചു.
ഇത്തവണ എടുത്തു..
“ഷെറിൻ ”
“നോക്കഭി, എല്ലാം പറഞ്ഞതല്ലേ ഞാൻ, എന്നിട്ടും ഓരോ ദൂതന്മാരെ വിട്ടു യെന്റെപിന്നാലെ കൂടുന്നതെന്തിനാ” അരിശമുള്ള വാക്കുകൾ.ഇത്രയും വെറുപ്പോടെ അവളിതുവരെ സംസാരിച്ചിട്ടില്ല.
“ഷെറിൻ പ്ലീസ് എന്റെ ഭാഗത്ത് നിന്ന് എന്തേലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ.താൻ അത് പറ,” ഞാൻ കരച്ചിലിന്റെ വക്കിലായിരുന്നു.
“അഭി .യെനിക്കിനി സംസാരിക്കാനില്ല, ഞാൻ എല്ലാം പറഞ്ഞതാണ്, ഇനിയും എന്നെ ശല്യം ചെയ്യരുത്. ”
” പറ്റുന്നില്ലടോ.. നമ്മളെത്ര സ്വപ്നം കണ്ടതാ…. ഷെറിൻ…….. ഷെറിൻ ” എന്റെ വിതുംബലിൽ വാക്കുകൾ മുറിഞ്ഞുപോയി.. വിഷ്ണുവെഴുന്നേറ്റു കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങാൻ നോക്കി.
“എനിക്ക് തിരക്കുണ്ട്. ശല്യം ചെയ്യരുത് .പ്ലീസ് ” ഷെറിന്റെ അവസാനത്തെ ശബ്‌ദം..അവൾ ഫോൺ വെച്ചു..
“നീ നന്നാവില്ലടാ നാറി. അവന് കാലുപിടിക്കാൻ പോവുന്നു ” വിഷ്ണുവിന്‍റെ ദേഷ്യം. അവിടെയുള്ള ചെയറിൽ തീർത്തു.. അത് പൊട്ടി.. ഞാൻ കണ്ണ് പൊത്തികൊണ്ട് കസാരയിൽ നീണ്ടു കിടന്നു. മറക്കാൻ കഴിയുന്നില്ല എത്ര പെട്ടന്നാണ് അവൾ അകന്നത്. ഒറ്റനിമിഷം കൊണ്ട് മാറാൻ തക്ക എന്ത് കാരണം?. ഒരുമാസം മുന്നേ കണ്ട കാഴ്ച.. ബീച്ചിൽ അവളും ഒരുത്തനും കൂടെ കെട്ടിപ്പിടിച്ചു .തകർന്നു പോയി.എത്രയെത്ര സ്വപ്നങ്ങൾ.ഒന്നിച്ചു തീർത്ത നിമിഷങ്ങൾ.