മിഴി [രാമന്‍]

Posted by

ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നാൽ.. മനസ്സിലെന്തെങ്കിലും കേറി വരും..ഫോണാണേൽ ഇന്നലെയെറിഞ്ഞു പൊട്ടിച്ചു.. അല്ലേലും അത് നല്ലതാണ്..ഇത്തിരി സമാധാനം കിട്ടുവല്ലോ.

റൂമിൽ നിന്ന് ബാൽക്കാണിയിലേക്ക് ഉള്ള ഡോർ തുറന്നു.. ചെറിയൊരു ബാൽക്കണിയാണ് . മൂന്ന് വലിയ ചെയറിനുള്ള സ്ഥലം മാത്രമേ ഉള്ളു…അവിടെ നിന്നാൽ ബാക്കിലെ പാടം മുഴുവനും കാണാം..ചെറിയൊരു തോട് ഒഴുകുന്നുണ്ട്..പണ്ട് തെറ്റിപ്പോയി ഇരിക്കൽ അവിടെയാണ്.നല്ല അന്തരീക്ഷം,നല്ല കാറ്റ്… ഞാൻ റൂമിലെ ചെയർ എടുത്തിട്ടു.. എന്നോ തുടങ്ങാൻ വെച്ച. ബെന്യാമിന്റെ മഞ്ഞവെയിൽ  മരണങ്ങൾ നോവല്‍ പൊടിതട്ടിയെടുത്തു.. ബാൽക്കെണിയിലെ ചെയറിൽ കുത്തിയിരുന്നു തുറന്നു… നല്ല കഥ അന്ത്രപ്പേറിന്റെ പറ്റി ആകാംഷയായി..ജസീന്തയും,മരിച്ചു പോയ സെന്തിലും, സുന്ദരി അൻപും, അനിതയും, മെൽവിനും.കഥാ പാത്രങ്ങൾ പെരുകി വന്നു.വായിച്ചു സമയം പോയതറിഞ്ഞില്ല..

ലയിച്ചിരിക്കുമ്പോൾ ബാക്കിൽ അനക്കം..ചെറിയമ്മ അല്ലാതാര്. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല..എന്തിനുള്ള വരവാണാവോ?.. ഞാൻ ബുക്കിലേക്ക് തന്നെ ശ്രദ്ധിച്ചു. ഇത്തിരി നേരം ഒന്നും കേട്ടില്ല പിന്നെ മൂളിപ്പാട്ടു തുടങ്ങി. നിർത്താതെ. ബാൽക്കണിയിലേക്ക് വന്നിട്ടില്ല .. റൂമിൽ ആണ്. ശല്യപ്പെടുത്തുക അത് തന്നെയാണ് ഉദ്ദേശം എന്ന് മനസ്സിലായി. വെറുതെ വിട്ട് കൂടെ എന്നെ ഈ സാധനത്തിന്.

ഞാൻ ബുക്ക്‌ മടക്കി.വേണ്ട വേണ്ട എന്ന് വിചാരിച്ചു കുറച്ചു നേരം ഇരുന്നെകിലും നിർത്തണ്ടേ സാധനം.ചെയറിൽ നിന്ന് തന്നെ ഞാൻ തിരിഞ്ഞു.. നോക്കി.. എന്റെ ബെഡിൽ കേറി ഇരിക്കാണ് മടിൽ എന്റെ ലാപ്. ശ്രദ്ധ അതിൽ. കൂടെ മൂളിപ്പട്ടും ഇവൾക്കിതെന്തിന്റെ കേടാ..

ഞാൻ വേഗം ഇറങ്ങി നടന്നടു. അടുത്ത് വരുന്നതു കണ്ടിട്ട് തന്നെ അവൾ തലപൊക്കി എന്നെ നോക്കി.

“എന്റെ ലാപ് എടുക്കരുതെന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞട്ടില്ലേ ”  കയ്യിലെ ബുക്ക്‌ ബെഡിലേക്ക് ഇട്ട്. അവളുടെ കയ്യിൽ നിന്ന് ലാപ് പിടിച്ചു വാങ്ങി ഞാൻ ചോദിച്ചു. അവൾ മുഖം വക്രിച്ചു.

“എന്നാൽ വൈഫൈ യുടെ പാസ്സ് വേർഡ് പറഞ്ഞു താ, എനിക്ക് നെറ്റ് കിട്ടുന്നില്ല “വാശിയോടെ അവൾ ചിണുങ്ങി

” പിന്നെ ഒന്ന് പോടീ.. വേണേൽ ആ പറമ്പിൽ എങ്ങാനും പോയിരിക്ക്..നല്ല നെറ്റും കിട്ടും കാറ്റും കിട്ടും അതാ നല്ലത്. ” ഞാൻ ലാപ് പൂട്ടി ആ ടേബിളിൽ വെച്ചു…മുന്നിലെ കണ്ണാടിയിൽ നോക്കിയപ്പോൾ അവളെന്നെ ബാക്കിൽ നിന്ന് കൊഞ്ഞനം കുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *