അരിച്ചെത്തുന്ന അവളുടെ മണം.. ആദ്യമായായിരുന്നു ഇത്രയടുത് നിൽക്കുന്നത്.. ഒട്ടിച്ചേരുന്നതും.. നടക്കുമ്പോൾ ചെറിയമ്മ പ്രയാസപ്പെട്ടു..ഡിനിംഗ് ടേബിളിൽ ചെയർ വലിച്ചെടുത്തു അവളെ ഇരുത്തി.പ്ലേറ്റ് മുന്നിൽ വെച്ചു കൊടുത്തു രണ്ടു വെള്ളപ്പവും എഗ്ഗ് റോസ്സ്റ്റും വിളമ്പി. തലപൊക്കിയപ്പോൾ അവൾ എന്നെ നോക്കുന്നു. മുഖത്ത് അത്ഭുതം.ഇങ്ങനെ മിണ്ടപ്പൂച്ച ആയിരുന്നേൽ സ്നേഹിക്കാൻ തോന്നും… ഇനി ഞാൻ ഇത്രയും ഉപദ്രവിച്ചത്തിലുള്ള കരുണയാണോന്ന് ചോദിച്ചാൽ എനിക്കറിയില്ല..
“കഴിക്കെന്നു ” പറഞ്ഞു ഞാൻ കിച്ച്നിലേക്ക് നടന്നു. കെറ്റിൽ എടുത്ത് വെള്ളം വെച്ചു.. പാൽ തിരഞ്ഞിട്ട് കിട്ടിയില്ല. രണ്ടു കട്ടൻ ഇട്ടു.. ഗ്ലാസ്സിലാസ്സിലാക്കി തിരിച്ചു വന്നപ്പോഴും ചെറിയമ്മ അതേ ഇരിപ്പ്. ഒന്നും കഴിച്ചിട്ടില്ല.
മുഖത്തു ദയനീയത.. എന്നെ നോക്കുന്ന നോട്ടം കണ്ടപ്പോൾ എന്തൊ ഉള്ളിൽ ഒരു കൊളുത്തി വലിവ്..
“എന്തെ? ” ഞാൻ അടുത്തിരുന്നു കൊണ്ട് ചോദിച്ചു..
“കഴിക്കാൻ കഴിയുന്നില്ല വേദനയുണ്ട് “കൈ പൊക്കി അവൾ വേദനയോടെ പറഞ്ഞപ്പോ .. എനിക്ക് വല്ലായ്മ തോന്നി.. എന്ത് ദുഷ്ടനാണ് ഞാൻ .
കഴിപ്പിച്ചു കൊടുക്കേണ്ടി വരുമോ ദൈവമേ .. ഞാൻ കൊടുത്താൽ കഴിക്കോ?.
“ഞാൻ വാരി തരണോ ” ചോദിച്ചപ്പഴേ ആ മുഖം വിടർന്നു..
തലയാട്ടി സമ്മതമെന്ന് അറിയിച്ചു..
ഇത്രകാലമൊരു നാരങ്ങ മിട്ടായി പോലും കൊടുക്കാത്ത ഞാൻ ആണോ ഇവളുടെ അടുത്തിരുന്നു ഊട്ടാൻ പോവുന്നത് എന്ന ചിന്ത പൊട്ടിമുളച്ചു.. എനിക്ക് ചിരിവന്നു.. ഇന്നലെ വരെ കടിച്ചു കീറാൻ വന്ന സാധനം അല്ലെ ഇത്.അപ്പൊ രണ്ടു തല്ലു കൊടുത്താൽ ശെരിയാവുന്നതേ ഉള്ളു… ഇപ്പൊ ഈ മുഖത്തിനൊക്കെ ഒരു പ്രത്യേക ചന്തം തോന്നുന്നുണ്ട്.
അവൾ വാ തുറന്നു.. ഞാൻ ഓരോന്നു മുറിച്ചു കൊടുത്തു… ആദ്യം ആദ്യം പൂചാരി പ്രസാദം കൊടുക്കുന്ന പോലെ ആയിരുന്നെങ്കിൽ പിന്നെ നേരെ വായിൽ വെച്ചു കൊടുത്തു.എമ്മാതിരി തീറ്റ ആയിരുന്നു സാധനം.. ഞാൻ വായിൽ വെച്ചുകൊടുത്തു അടുത്തത് മുറിക്കാൻ സമയം ഇല്ല അപ്പോഴേക്കും വാ തുറന്നു എന്നെ നോക്കും.. ഇമ്മാതിരി വിശപ്പും സഹിച്ചിരുന്നോ. പാത്രം കാലി ആയപ്പോ.. എടക്കണ്ണിട്ടവൾ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.എനിക്ക് ചിരി വന്നു
“ഇനി വേണോ?”
വേണ്ടാന്ന് ചെറിയമ്മ ചുമൽ കുലുക്കി കാട്ടി… പിന്നെ മുന്നിലെ ചായ ഗ്ലാസ് എടുത്ത് കുറച്ചു കുറച്ചായി കുടിച്ചു.