സിഗരറ്റ് [Extended Version] [കൊമ്പൻ]

Posted by

സിഗരറ്റ്

Cigarette Extended Version | Author : Komban


ഏട്ടാ ഈയാഴ്ച വരുന്നുണ്ടോ ? 🤔

നീ ഉറങ്ങീലെ വാവേ ?

ഉഹും… 🙃

അതെന്തേ ? അമ്മയുടേം അച്ഛന്റെം പഠിപ്പികുട്ടി ഇത്ര നേരമായിട്ടും ഉറങ്ങാതെ ഇരിക്കണേ ?

അറീല എന്തോ പോലെ !

സമയം ഒരുമണിയായി… ഉറങ്ങാൻ നോക്ക്!

അപ്പൊ ഏട്ടനു ഉറങ്ങണ്ടേ…..

ഇത് ഹോസ്റ്റൽ അല്ലെ.. ഇവിടെ ഇങ്ങനെയൊക്കെയാണ്..

ഏട്ടൻ ഈയാഴ്ച വരുമോ പറ…🙂

എന്തിനാ ഇപ്പൊ വന്നിട്ട് ? ഇവിടെയാണ് ഒന്നുടെ സുഖം നിന്റെ കുശുമ്പ് കേട്ട് മടുത്തു ഞാൻ.

അങ്ങനയൊന്നുല്ല…😥

രണ്ടാഴ്ച ആയില്ലേ പോയിട്ട്. അച്ഛമ്മ ചോദിച്ചു നാളെ വെള്ളിയാഴ്ച അല്ലെ എന്റെ കുട്ടി വരുമൊന്നു….

ഇല്ലാന്ന് പറ.! പ്രൊജക്റ്റ് വർക്ക് ഉണ്ട്.

ഉറപ്പാണോ ?!

ഉം!!!

എങ്കിലേ എനിക്കൊരുകാര്യം പറയാൻ ഉണ്ട്!!

എന്തെ ?

അത്, ഏട്ടാ…. മേഘ ചേച്ചിയുടെ നിശ്ചയം ആണ് ഈയാഴ്ച.

ഏട്ടാ……😒

ഉം….

ഏട്ടനെ വിഷമിപ്പിക്കാൻ അല്ലാ ഞാൻ പറഞ്ഞെ…😕

എനിക്ക് കേൾക്കണ്ട…ഒന്നും…😠

ഏട്ടാ…….🥺

എന്താടി പൊട്ടി.😤

ഒന്നുല്ല പോ….

WhatsApp ചാറ്റ് ക്ളോസ് ചെയ്ത ശേഷം, ഫോൺ ഞാൻ സൈഡ് ടേബിളിൽ വെച്ചു. എന്റെ പുന്നാര ഏട്ടനെ മനസിൽ വിചാരിച്ചോണ്ട് ടെഡി ബിയറിന്റെ മൂക്കിൽ ഞാൻ എന്റെ മൂക്ക് കൊണ്ട് ഉരച്ചു.

ഓർമ വെച്ച നാൾ മുതൽ. രണ്ടാളും ഉടക്കാണ്. തൊട്ടതിനും പിടിച്ചതിനും വാശിയാണ്. ഞാനും അവനും (ഇനി അവൻ എന്നാണ് ഞാൻ വിളിക്കാൻ പോണേ.) ഒരിക്കലും ചേരില്ല എന്നാണ് കൃഷ്ണ പണിക്കർ ഞങ്ങളുടെ നാളുകളുടെ ഫലം നോക്കി പറഞ്ഞത്.

അച്ഛമ്മയ്ക്ക് ഏട്ടനെ ആണിഷ്ടം. 5 വർഷം മുൻപ് ഞങ്ങളുടെ അമ്മ മറ്റൊരാളുടെ കൂടെ പോയതിനു ശേഷം അച്ഛനും അധികം ഞങ്ങൾ രണ്ടാളോടും മിണ്ടാറും ഇല്ല. അച്ഛന്റെ ഡ്രിങ്കിങ് ഹാബിറ്റ് കാരണം നല്ലപോലെ വെറുത്തിട്ട് ആണ് അമ്മ ഇറങ്ങി പോയത്. ശേഷം ദുബായിലെ ബിസിനെസ്സ് എല്ലാം നിർത്തി ഞാനും അച്ഛനും ഏട്ടനും കൂടെ തൃപ്പൂണിത്തുറയിലേക്ക് വരികയായിരുന്നു, പക്ഷെ ഇവിടെയെത്തിട്ടും അച്ഛൻ ഡ്രിങ്കിങ് ഹാബിറ്റ് ഇതുവരെ നിർത്തിയിട്ടില്ല. നാട്ടിൽ വന്നതിനു ശേഷം ഒരുതവണ വെക്കേഷന് ഞാനും ഏട്ടനും കൂടെ ദുബായിൽ അമ്മയുടെ പുതിയ ഭർത്താവിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട് അതൊരു കൊട്ടാരം പോലെയുള്ള വീടാണ്.

Leave a Reply

Your email address will not be published. Required fields are marked *