അവൻ ആരാണെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി കാരണം ഞങ്ങൾ സ്ത്രീകൾക്ക് എന്നും വളരെ സുപരിചിതമല്ലെങ്കിലും എന്തുതന്നെ ആയാലും ആണുങ്ങളേക്കാൾ ഞങ്ങൾക്ക് ഇവനെ കൂടുതൽ തിരിച്ചറിയും എന്താണെന്ന് മനസ്സിലായിലെ ഞാൻ എന്നും വീട്ടിൽ പോകുമ്പോൾ ചോദിച്ചറിയുന്ന സീരിയൽ കഥയിലൊന്നിലെ എല്ലാവരും ഇഷ്ടപെടുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അത്രക്കും പ്രശസ്തനൊന്നുമല്ലാത്ത ഒരു ചെറിയതാരം , ആ സീരിയൽ കണ്ടവർക്ക് നേരിട്ട് കണ്ടാൽ ഒരുപക്ഷെ തിരിച്ചറിയും താരം ജിനു . പക്ഷെ ഞാൻ കണ്ടിരുന്ന ജിനുവിന് നല്ല താടിയും മീശയും എല്ലാമുണ്ടല്ലോ :
അതെല്ലാം റിമോവ് ആക്കാനും മാർഗ്ഗമില്ലെന്നാണോ നീ കരുതുന്നത്
അതല്ല , പക്ഷെ ജിനു എങ്ങിനെ ജിജി ആയി
പറയാം
നീയെല്ലാം കണ്ടുകൊണ്ടിരിക്കുന്ന സീരിയലിൽ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുമ്പോളാണ് എന്നെ ഇങ്ങിനെയാക്കിയ സംഭവം നടക്കുന്നത്
ഞാൻ പണ്ടുമുതലേ കുറച്ചു മിമിക്രിയും ശബ്ദം അനുകരണവുമായി നടക്കുകയായിരുന്നുഅതെനിക്കിപ്പോൾ ഉപകാരപെട്ടു . ആ സമയത്താണ് എനിക്ക് ഈ സീരിയലിലും സിനിമയിലും മൈക്പ്പ് മാനായി ജോലിചെയ്യുന്ന രമേഷേട്ടനുമായി പരിചയപ്പെടുന്നതും അദ്ദേഹത്തിനൊപ്പം സഹായിയായി പോകാൻ തുടങ്ങിയതും . ഉറ്റവരും ഉടയവരും ഇല്ലാത്തതിനാൽ കുറച്ചുകാലം രമേഷേട്ടനോടൊപ്പം തന്നെയായിരുന്നു എൻ്റെ താമസം . ഞാൻ അങ്ങിനെയിരിക്കെ ഒരു ദിവസം പെണ്ണുങ്ങളുടെ ശബ്ദത്തിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് ഈ സീരിയലിലെ ഡയറക്ടർ മോഹൻ സാർ കാണുന്നതും എന്നെ ആ സീരിയലിൽ ഒരു ചെറിയ വേഷത്തിലേക്ക് എന്നെ വിളിക്കുന്നതും ചെറിയ വേഷമാണെകിലും എന്നെ ചെറുതായി തിരിച്ചറിയാൻ തുടങ്ങിയത് ആ സീരിയലിൽകൂടിയാണ് .
അങ്ങിനെ നല്ല രീതിയിൽ ജീവിതം മുന്നോട് കൊണ്ട് നടക്കുമ്പോഴാണ് പ്രൊഡ്യൂസർ സാറിന് ഒരു ആക്സിഡന്റ് പറ്റുന്നതുംഅദ്ദേഹം ഇപ്പോൾ ഒന്നും ഉരിയാടാതെ ജീവനുള്ള ശവമായാണ് കിടക്കുന്നതും .
അതും നീയും തമ്മിലുള്ള ബന്ധം
എനിക്ക് ഒരു സ്റ്റേജ് പ്രോഗ്രാം ഉള്ളതിനാൽ ഞാൻ അയാളുടെ കാറിലാണ് ബസ്സ് സ്റ്റാന്റുവരെപോയത് . പക്ഷെ അതിനുശേഷമാണ് അയാൾക്ക് ആക്സിഡന്റ് ഉണ്ടായത് . അയാളുടെ കയ്യിലെ പണവുംപോയി … അപ്പൊ എല്ലാവരും സംശയിക്കുന്നത് ഞാനാണ് അതെന്നാണ് . അയാൾക്ക് കുറച്ചധികം പണമിടപാടുള്ളതിനാൽ അവരുടെ വീട്ടുക്കാർത്താനെന്നയാണ് പറഞ്ഞത് ആ വിവരം പുറത്തുവിടരുത്എന്നും എന്നെ അവർ തപ്പിപിടിക്കാം എന്നും .അതുകൊണ്ടു ജീവനുവേണ്ടിയുള്ള ഒളിവിലാണ് ഞാൻ .