മഞ്ഞു പെയ്യുന്ന കാലം [അമയ]

Posted by

ആന്റണി : ഇത്രയുള്ളൂ. എടാ ഞാനും പ്രേമിച്ചു തന്നെയാണ് കെട്ടിയതു. അതുകൊണ്ട് മറ്റൊരാളുടെ വിഷമം എനിക്ക് മനസിലാകും. ഒട്ടുമിക്ക പ്രേമവും തകരുന്നത് പരസ്പരം പറയാതെയാണ്. നീ ധൈര്യമായി മുന്നോട്ടു പോകാം. നിനക്ക് എല്ലാവിധ സപ്പോർട്ടും എന്റെ ഭാഗത്തുനിന്നും ഉണ്ടാകും.

 

അങ്ങനെ ഞാൻ പിറ്റേ ദിവസം മുതൽ അവളോട്‌ തന്റെ പ്രണയം പറയാനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാവിലെ നേരത്തെത്തന്നെ അവളെ കാണാനായി നടക്കാനിറങ്ങി. അവളെ ആദ്യമായി കണ്ട അതെ സ്ഥലത്തുതന്നെ ഞാൻ വന്നുനിന്നു. അന്ന് കണ്ടപ്പോലെ തന്നെ അവൾ മന്ദംമന്ദം മഞ്ഞുപാളികൾക്കിടയിലൂടെ നടന്നുവരുന്നുണ്ടായിരുന്നു. അവൾ സാധാരണ ദിവസം പോലെ എന്നെ മറി കടന്നു പോയി. പിറ്റേ ദിവസവും അതു തന്നെ സംഭവിച്ചു.

 

മൂന്നാംനാൾ അവൾ എന്നെ കണ്ടു ചിരിച്ചിട്ട് എന്റെ മുന്നിൽക്കൂടി നടന്നുപ്പോയി. അങ്ങനെ ഒരാഴ്ചക്കു ശേഷം അവളോട്‌ കൂട്ടുകൂടണം എന്നു മനസിലുറപ്പിച്ചു രാവിലെ കണ്ടുമുട്ടുന്ന അതെ സ്ഥലത്തേക്കു പോയി. എല്ലാ ദിവസത്തെയും പോലെ അവൾ മെല്ലെ എന്റെ മുന്നിൽകൂടി ചിരിച്ചുകൊണ്ട് നടന്നു പോയി. ഞാൻ എല്ലാ ധൈര്യവും എടുത്തു അവളുടെ ഒപ്പമെത്താൻ ഞാൻ വേഗം നടന്നു. കുറച്ചു ദൂരം പിന്നിട്ടത്തിന് ശേഷം ഞാൻ അവളുടെ ഒപ്പമെത്തി അവളോട് സംസാരിക്കാൻ തുടങ്ങി,

“ഹായ് എന്നും ഈ നേരത്താണോ നടക്കാനിറങ്ങുന്നത്?

അവൾ : അതെ. എനിക്ക് മനസിലായില്ല. എന്നും അവിടെ നിൽക്കുന്നത് ഞാൻ കാണാറുണ്ട്. ആരാണ് നിങ്ങൾ?

ജിബിൻ : എന്റെ പേര് ജിബിൻ. ഇവിടെ വന്നിട്ട് 1 ആഴ്ച്ച ആയിട്ടുള്ളു. എന്നും ഞാൻ ഈ നേരത്താണ് നടക്കാനിറങ്ങുന്നത്. കുറച്ചു ദിവസമായി ഞാൻ തന്നെ കാണുന്നു. എനിക്ക് ഇവിടെ സ്ഥലങ്ങളൊന്നും അറിയില്ല. പരിചയക്കാരായിട്ട് ആരും ഇല്ല്യ. തന്നെ പരിചയപ്പെടാം എന്നു കരുതിയാണ് തന്റെ പിറകെ വന്നത്.

ഒരു നിമിഷം അവൾ അവിടെ ആലോചിച്ചു നിന്നു. എന്നിട്ട് അവൾ എന്റെ നേരെ കൈ നീട്ടി തുടർന്നു,

ഹായ് എന്റെ പേര് നീതു. എന്റെ വീട് കോഴിക്കോട്. ഞാൻ ഇവിടെ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്നു. താൻ എന്തു ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *