മഞ്ഞു പെയ്യുന്ന കാലം [അമയ]

Posted by

മഞ്ഞു പെയ്യുന്ന കാലം

Manju Peyyunna Kaalam | Author : Amaya


 

എന്റെ പേര് ജിബിൻ. പാലക്കാട്‌ ചിറ്റൂർ ആണ് എന്റെ വീട്. വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. ഞാൻ ഡിഗ്രി ഒക്കെ കഴിഞ്ഞു 3 വർഷമായി ജോലിയില്യാതെ നിൽക്കുന്നു. ഇന്റർവ്യൂനു പലവട്ടം പോയിട്ടും ജോലിയൊന്നും ശരിയാകാതെ കൂട്ടുകാരുമായി കൂട്ടുകൂടി നടക്കുന്നു. ജോലിയൊന്നും ശരിയാകാത്തതുകൊണ്ട് എന്നും വീട്ടിൽ വഴക്കാണ്. ഒരു ദിവസം കൂട്ടുക്കാർ അവരുടെ ആവശ്യങ്ങൾക്കായി പോയപ്പോൾ എനിക്ക് ആരുടെ അടുത്തേക്കും പോകാനില്ല്യാത്തത് കൊണ്ടും വെറുത വീട്ടിലിരുന്നു നേരം പോകാതായപ്പോൾ  ന്യൂസ് പേപ്പർ എടുത്തു വായിക്കാം എന്നു കരുതി വായന തുടങ്ങി.

 

2, 3 പേജ് വായിച്ചു കഴിഞ്ഞു അടുത്ത പേജ് മറിച്ചപ്പോൾ അതിൽ ഒരു ജോബ് വാക്കൻസിയുടെ പരസ്യം കണ്ടു. മൂന്നാറിൽ ഒരു റിസോർട്ടിൽ അക്കൗണ്ടന്റ് ആയിട്ടായിരുന്നു ജോലി ഒഴിവു ഉണ്ടായിരുന്നത്. പലവട്ടം ശ്രമിച്ചിട്ടും ജോലി ഒന്നും ആകാത്ത കാരണം വീട്ടുകാർ ആ ഇന്റർവ്യൂനു പോകാൻ നിർബന്ധിച്ചു. ജോലിയുടെ ഇന്റർവ്യൂ പാലക്കാട്‌ വച്ചിട്ടായിരുന്നു. മനസില്ല്യ മനസോടെ ഞാൻ ആ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പോയി. അത്ഭുതമെന്നോണം ആാാ ഇന്റർവ്യൂവിൽ ഞാൻ പാസ്സായി. എനിക്ക് വളരെയധികം സന്തോഷമായി. ഇന്റർവ്യൂ കഴിഞ്ഞു 1 ആഴ്ച്ചക്ക് ശേഷം 2 ആഴ്ചക്കുള്ളിൽ ജോലിക്കു കയറണം എന്നു അറിയിച്ചുകൊണ്ട് അപ്പോയിമെന്റ് ലേറ്ററും വന്നു.

 

ആാാ സന്തോഷത്തിൽ ഞാൻ കൂട്ടുകാർക്ക് ചെലവ് ചെയ്തു. പിന്നെ ഒരു യാത്രയും പോയി. അങ്ങനെ പെട്ടന്നു ദിവസങ്ങൾ കടന്നു പോയി ജോലിക്കു കയറേണ്ട ദിവസമായി. ഞാൻ വീട്ടുകാരോട് യാത്ര പറഞ്ഞു ജോലിക്കായി മൂന്നാറിലേക് യാത്രയായി. 5 മണിക്കൂർ നേരത്തെ യാത്രക്കു ശേഷം ഞാൻ മുന്നാറിലെത്തി റിസോർട്ടിൽ ജോയിൻ ചെയ്തു. അവിടുത്തെ മാനേജർ ആന്റണി ചേട്ടൻ അവിടുത്തെ ജോലിക്കാരെ പരിചയപ്പെടുത്തുകയും എനിക്കുള്ള താമസ സൗകര്യം കാണിച്ചു തരികയും ചെയ്തു. ജോലി ചെയ്യുന്ന റിസോർട്ടിൽ നിന്നും അര കിലോമീറ്റർ മാത്രമേ റൂമിലേക്ക് ഉണ്ടായിരുന്നുള്ളു. അന്നത്തെ ദിവസം ഞാൻ  ആ സ്ഥലവും ചുറ്റുപാടും മനസിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *