ആന്റണി : ഞാൻ ഇന്ന് ജോലി സ്ഥലത്തേക്കു പോയിട്ടുണ്ടായിരുന്നു. അപ്പോളാണ് അവിടെയുള്ളവർ നീ എന്നെ അനേഷിച്ചു എന്നു പറഞ്ഞത്. നീ ഇന്ന് നേരത്തെ പൊന്നു അല്ലെ.എനിക്ക് ഒരു എൻഗേജ്മെന്റ് പ്രോഗ്രാം ഉണ്ടായിരുന്നു. അതാണ് ഇന്ന് ലീവ് ആയത്. നിന്നോട് പറയാൻ പറ്റിയില്ല്യ. നീ എന്തിനാ എന്നെ അന്നെഷിച്ചത്?
ജിബിൻ : അതൊക്കെ പറയാം ചേട്ടൻ ഉള്ളിലേക്കു വാ. എന്താ കയ്യിൽ ഒരു പൊതി?
ആന്റണി : ആാാ ഇതോ? ഇതു വീടിനടുത്തുള്ള ആൾ ഗൾഫിനു വന്നപ്പോൾ തന്ന കുപ്പിയാണ്. വീട്ടിൽ ഇരുന്നു അടിക്കാൻ ഭാര്യ സമ്മതിക്കില്ല്യ. ഇവിടെ ആകുമ്പോൾ നീ മാത്രമല്ലെ ഉള്ളു. അപ്പൊ ധൈര്യമായി കഴിക്കാം നിനക്ക് കുഴപ്പമില്ല്യല്ലോ?
ജിബിൻ : എനിക്കെന്തു കുഴപ്പം. ചേട്ടൻ മാത്രമല്ലെ എനിക്ക് ഇവിടെ കമ്പനി ആയിട്ടുള്ളു. ചേട്ടൻ ഇടക്ക് ഇങ്ങോട്ട് വരണമെന്നാണ് എന്റെ ആഗ്രഹം.
ആന്റണി : അതു നന്നായി. എനിക്ക് ഇടക്ക് ഒരു കുപ്പിയുംകൊണ്ട് ഇങ്ങു വരല്ലോ. നീ കഴിക്കുമെങ്കിൽ അടുക്കളയിൽ നിന്നും 2 ഗ്ലാസ്സ് എടുത്തു ഇങ്ങു പോരെ.
ജിബിൻ : ഇല്ല്യ. ഞാൻ ഇത് കഴിക്കില്ല എനിക്ക് ശീലമില്ല്യ.
ആന്റണി : എങ്കിൽ ശരി ഒരു ഗ്ലാസ് എടുത്തു ഇങ്ങു വാ.
അവൻ ആൾക്ക് വേണ്ടി എല്ലാ സജ്ജീകരണങ്ങളും ചെയ്തുകൊടുത്തു. എന്നിട്ട് ആന്റണി ചേട്ടൻ തുടർന്നു,
” നീ എന്താ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞത് ”
ജിബിൻ : അതെങ്ങനെയാ പറഞ്ഞു തുടങ്ങണ്ടെ എന്നെനിക്കറിയില്യ.
ആന്റണി : നീ നിന്റെ സ്വന്തം സുഹൃത്തിനോട് എന്നപോലെ പറഞ്ഞോ.
ജിബിൻ : ഞാൻ രാവിലെ നടക്കാൻ പോകുമ്പോൾ ഒരു കുട്ടിയെ കണ്ടു. കണ്ടപാടെ എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു. പിന്നെ 2 ദിവസം കഴിഞ്ഞു പിന്നെയും കണ്ടു. പക്ഷെ അവളോട് എന്റെ ഉള്ളിലുള്ള കാര്യം പറയാൻ പേടി. അവൾ എങ്ങനെയാ പെരുമാറുന്നതെന്ന് പറയാൻ പറ്റില്ല്യല്ലോ. എന്താ ചെയ്യണ്ടേ എന്നു അറിയില്യ. അതിനാണ് ചേട്ടനെ ഞാൻ അനേഷിച്ചത്. എനിക്ക് ഇക്കാര്യത്തിൽ ചേട്ടന്റെ സഹായം വേണം.