ഉണ്ടകണ്ണി 6 [കിരൺ കുമാർ]

Posted by

ഉണ്ടകണ്ണി 6

Undakanni Part 6 | Author : Kiran Kumar | Previous Part


ജെറി….

 

ഞങ്ങൾ രണ്ടു പേരും ഒരേ പോലെ ആ വാക്ക് ഉച്ചരിച്ചു .

 

 

“എടാ….” തെറിച്ചു വീണ ഹരി ചാടി എണീറ്റ് ജെറിയുടെ നേരെ ചെന്നു .. എന്നാൽ ജെറി വീണ്ടും ഒഴിഞ്ഞു മാറി അവനെ പുറകിലേക്ക് തൊഴിച്ചു വിട്ടു ഹരി വീണ്ടും താഴേക്ക് വീണു

 

“ഹരിയേട്ട …. ” അക്ഷര അവനു അടുത്തേക്ക് ഓടി

പിന്നെയും ചാടി എണീറ്റ് ജെറിയുടെ നേരെ നടന്ന ഹരിയെ അവൾ മുന്നിൽ കേറി നിന്ന് തടഞ്ഞു

 

“ഹരിയേട്ട… നിങ്ങൾ ഇപോ പോ…വെറുതെ ഇവിടെ വച്ചൊരു സീൻ ഉണ്ടാകാൻ എനിക്ക് താല്പര്യം ഇല്ല പോ..”

 

“ഓഹോ … നിന്റെ തന്തയെ ഞാൻ ഒന്ന് കാണട്ടെ ടി ഈ ഹരിയെ അയാൾ വെറും ഉണ്ണാക്കൻ ആയി ആണോ കാണുന്നെ അതോ മോളുടെ ഈ കളി അയാൾ അറിഞ്ഞോണ്ട് തന്നെ ആണോ ന്ന് ”

 

ഹരി അതും പറഞ്ഞു അവന്റെ വണ്ടിക്കരികിലേക്ക് നടന്നു

 

“എടാ കൊച്ചു ചെറുക്കാ ഈ ഹരി ആരാ ന്ന് നിനക്ക് അറിയില്ല… വൈകാതെ നിന്നെ ഞാൻ അത് അറിയിക്കും …. ”

അയാൾ ഒന്ന് നിന്നിട്ട് തിരിഞ്ഞു ജെറിയെ നോക്കി പറഞ്ഞു

 

“നിന്നെയും ”

അത് കിരണിനെ നോക്കിയാണ് പറഞ്ഞത്

 

“ഒ ശരി ടെ നീ ചെല്ലു ”

 

ജെറി അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു

 

ഹരി അവനെ നോക്കി പിന്നേം കലിപ്പിച്ചിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് പറപ്പിച്ചു പോയി

അക്ഷര അപ്പോൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവളുടെ കാറിന് അടുതേക്ക് വന്നു .

ഞാൻ ആണേൽ ജെറിയെ അത്ഭുതതോടെ നോക്കി നില്കുവാണ്

 

Leave a Reply

Your email address will not be published. Required fields are marked *