ഇതെന്ത് ജന്തു….ഇവളെ തന്നെയാണോ ഞാൻ കുറച്ച് നേരം മുന്നേ ചുംബിച്ചതെന്ന് ഒന്നുകൂടി ഓർത്തു നോക്കി……
അത്രയും ലാഘവത്തോടെയാണ് അവളിരിക്കുന്നത്……
അവളുടെ അടുത്തേക്ക് പോകുന്തോറും ഹൃദയം ഇപ്പോ പൊട്ടി പുറത്ത് വരുമെന്ന് എനിക്ക് തോന്നിപോയി… അപ്പൊ അവിടെ കേൾക്കുന്ന ഡോൾബി അറ്റമോസ് സൗണ്ട് ഒക്കെ പുല്ലാണെടാ എന്ന് പറഞ്ഞു മിടിക്കണ എന്റെ ഹൃദയത്തിന്റെ സൗണ്ട് മാത്രം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു……
സങ്കോചത്തോടെ അവളുടെ അടുത്ത് പോയി ഇരുന്നതും അകത്തെ ലൈറ്റ് തെളിഞ്ഞു…. എന്തോ കള്ളം പിടിക്കപ്പെട്ടപോലെ ഞാൻ ഉടനെ ചാടി എഴുന്നേറ്റതും അവളെന്നെ തുറിച്ചു നോക്കി……
കണ്ണുകൊണ്ട് അങ്ങോട്ട് നോക്കാൻ ഉത്തരവ് ഇട്ടു……
നോക്കിയപ്പോ ഇന്റർവെൽ ആണ്….. മൈര് മൂഞ്ചിന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്ക് പോയി…. അവൾ ആണേൽ ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കുന്നു……എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല….പെണ്ണിന്റെ മനസ്സും വരാലും ഒരുപോലാണ് രണ്ടും അത്ര പെട്ടന്ന് പിടിതരുന്നവയല്ല…….
ഈ വക ചിന്തകളോടെ അവൾക്കുള്ള കോഫീയും പോപ്‌കോണും വാങ്ങി ഞാൻ പിന്നെയും അകത്തേക്ക് ചെന്നപ്പോൾ ലൈറ്റുകൾ അണഞ്ഞതായി കണ്ടു…..
ഇതിനിടയിലും അവൾക്കുള്ളത് വാങ്ങാൻ കാണിച്ച എന്റെ മനസ് നിങ്ങൾ കാണാതെ പോകരുത്…. ❗️❗️❗️
തപ്പി തപ്പി നടന്നു രണ്ടും അവളുടെ കൈയിൽ കൊണ്ട് കൊടുത്തു ….അവളാണേൽ അതും വാങ്ങി ഒരു മത്സരം തന്നെയായിരുന്നു….. ഇടയ്ക്ക് പോപ്‌കോൺ എന്റെ വായിലും തിരുകി തന്നുകൊണ്ട് പുള്ളി രസിച്ചിരുന്നു സിനിമ കാണുകയായിരുന്നു…..
എന്റെ നോട്ടം സ്ക്രീനിലേക്ക് ആയിരുന്നെങ്കിലും എന്റെ കണ്ണുക്കൾക്ക് ഒരു സൈഡ് വലിവ് ഉണ്ടായിരുന്നു…… പിശാശ് പോപ്‌കോൺ തിന്നുന്നു…..
ഇതെന്തൊരു പെണ്ണാണ് ദൈവമേ ഇവൾക്ക് സംഭവിച്ചതിൽ ഒന്നുംപറയാനില്ലേ……
അവളുടെ കൈയിൽ നിന്ന് രണ്ടെണ്ണം കിട്ടിയാലും വേണ്ടില്ല എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു അവ…..
അടുത്ത സെക്കന്റ് എന്നെ ഞെട്ടിച്ചുകൊണ്ട് പോപ്കോൺ തീർന്നതും അതിന്റെ കവർ സൈഡിലെ കപ്പ്