അതെന്തുകൊണ്ടാണെന്ന് പിന്നീട് ഞാൻ ആലോചിച്ചപ്പോൾ തൃപ്തികരമായ ഒരു ഉത്തരം എനിക്ക് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല…..
ഋതു ന്ന് എന്റെ വായിൽ നിന്നും വീണ മാത്രയിൽ അവൾ എന്നെ തള്ളി മാറ്റി…ഒന്നും മിണ്ടാതെ പോയി കുളിച്ചു ഡ്രസ്സ് മാറി വന്നു കിടന്നു…..
എനിക്കൊന്നും പിടികിട്ടിയില്ല……
പക്ഷെ അഞ്ചു മിനിറ്റ് നീണ്ട ആ മൗനം ആദി ഭേദിച്ചു…..
“ഞാൻ നാളെ നാട്ടിലേക്ക് പോവാണ്… നിനക്ക് റൂം വെക്കേറ്റ് ചെയ്തു വീട്ടിലേക്ക് പോകാം……”
” ഹേയ് ഞാനും വരാം….. ”
” വേണമെന്നില്ല…ഞാൻ തനിയെ പൊയ്ക്കൊള്ളാം……”
എന്റെ ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞത് ഞാൻ അറിഞ്ഞു…….
എനിക്കുറക്കെ കരയണമെന്ന് തോന്നി…..
ഒപ്പം ഒരു സത്യം കൂടി എനിക്ക് മനസിലായി…. ഞാൻ ആദിയെ ഞാൻ അറിയാണ്ട് ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന വസ്തുത……