എന്ത്…
ഒരു ഉമ്മ…..
അതു കേട്ടു തുളസി ഒന്ന് ചിരിച്ചു.. എന്നിട്ട് നോട്ടം അവനിൽ നിന്നു മാറ്റി..
വേണോ…
കിട്ടിയ കൊള്ളാം..
ബാ അവൾ കൈ നീട്ടി വിളിച്ചു…
അവൻ ഓടി അടുത്ത് ചെന്നു..
തുളസി കൃഷ്ണയെ നോക്കി ചിരിച്ചു… എന്റെ മോൻ കണ്ണ് അടചേ..
അതു എന്തിനാ..
നിനക്ക് വേണോ..
അതു വേണം..
എന്നാൽ പറഞ്ഞ പോലെ ചെയ്യൂ..
അവൻ കണ്ണ് അടച്ചു നിന്നു..
തുളസി കൃഷ്ണയുടെ അടുത്ത് നിന്നു എന്നിട്ട് അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു…
അയ്യോ…. ആ.. വിട് ടീച്ചറെ.. ആ..
നിനക്ക് എന്തു വേണം… പറ കേക്കകട്ടെ…
അയ്യോ…. ആ.. എനിക്ക് ഒന്നും വേണ്ട.. ആ..
അങ്ങനെ അല്ലല്ലോ പറഞ്ഞെ..
ആ.. വേണ്ട ഒന്നും വേണ്ടേ….
ആ അങ്ങനെ വഴിക്കു വാ…..
അതു പറഞ്ഞു തുളസി കൈ എടുത്തു..
എന്ത് പണിയ കാണിച്ചേ ചെവി പൊന്നായി..
എന്നാ കൊണ്ടു വിക്കടാ പൊന്നിന് നല്ല വില ഉണ്ട്….
അയ്യേ ചളി…
ആണോ…
ഞാൻ പോവാട്ടോ അങ്ങ് വരില്ലേ. കൃഷ്ണ ചോദിച്ചു..
നീ പോവാ..
ഹും. എന്തേ പോവണ്ടേ…
അല്ല ചോദിച്ചു എന്നേ ഉള്ളു..
പോയിട്ട് വരാം… അമ്മേ ഒന്ന് കാണട്ടെ..
എന്നാ പൊക്കോ…
മുൻപോട്ടു നടന്നിട്ടു. തിരിഞ്ഞു തുളസിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ഓടി കൃഷ്ണ… ഞാൻ പോവാട്ടോ എന്ന് പറഞ്ഞു ഓടി..
പെട്ടന്ന് ഞെട്ടിയ തുളസി എന്തേലും പറയുന്ന മുന്നേ അവൻ ഓടി പോയിരുന്നു… അവൾ ഒന്ന് ചിരിച്ചു..ചെക്കന്റെ ഒരു കാര്യം..
ഉണ്ണാൻ ടൈം ആയപ്പോൾ ആണ് ആതിര തുളസിയുടെ അടുത്ത് വന്നത്…
ഡീ….. കുയ്യ് ഇവിടെ ഇല്ലേ..