പ്രണയമന്താരം 9 [പ്രണയത്തിന്റെ രാജകുമാരൻ]

Posted by

പ്രണയമന്താരം 9

Pranayamantharam Part 9 | Author : Pranayathinte Rajakumaran | Previous Part


അകന്നു മാറിയ തുളസിയെ കൃഷ്ണ കെട്ടിപിടിച്ചു…. ശക്തിയായി വരിഞ്ഞു ആ പിടുത്തതിൽ അവളോട്‌ ഉള്ള സ്നേഹം ഉണ്ടായിരുന്നു…

 

അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു…. ഉമ്മ ഉമ്മ ഉമ്മ……

 

തുളസി അവൻ കെട്ടിപിടിച്ചപ്പോൾ ഞെട്ടിപോയി. നിമിഷ നേരം കൊണ്ട് ഉമ്മയും തന്നു അവൾ ആകെ ഒന്ന് പതറി…..

 

കൃഷ്ണ അവളെ വിട്ടു മാറി ആ മുഖത്തു നോക്കി നിന്നു.

അങ്ങോട്ടും എങ്ങോട്ടും ഇമ വെട്ടാതെ നോക്കി നിന്നു…

തുളസിയുടെ കരഞ്ഞു കലങ്ങിയ കണ്ണിൽ ആ നോട്ടം താങ്ങാൻ ആവാതെ നോട്ടം മാറ്റി..

 

കൃഷ്ണ രണ്ടു കൈ കൊണ്ടും തുളസിയുടെ കവിൾ കോരി എടുത്തു..

 

ആ നെറ്റിയിൽ ഒരു ഉമ്മ നൽകി

 

ആ സമയം തുളസി ഈ ലോകത്തു ഒന്നും അല്ല…

 

ലക്ഷ്യം തെറ്റി പാറി പറന്നോരു പട്ടം ആയിരുന്നു ഞാൻ…  കാറ്റിൽ അലസമായി ഒഴുകി നടന്ന ആ പട്ടം പോലെ ആയിരുന്നു എന്റെ മനസ്. ആ മനസിനെ വഴി തെളിച്ചു തന്നത് എന്റെ ടീച്ചർ ആണ്.

 

അതു കേട്ടു തുളസിയുടെ കണ്ണ് നിറഞ്ഞു….

 

എന്റെ അച്ഛനും, അമ്മയ്ക്കും എന്നേ ഓർത്തു ഒത്തിരി വിഷമിച്ചു. പുസ്തകങ്ങൾ ആയിരുന്നു എനിക്ക്‌ കുട്ടു. ആ മുറിയായിരുന്നു എന്റെ ലോകം. ആ എന്നേ ഇപ്പോൾ ഈ കാണുന്ന മാറ്റങ്ങൾ കൊണ്ടു വന്നത്, എന്നേ വഴിനടത്തിയതിനു എങ്ങനെ ആണ് നന്ദി പറയണ്ടേ…..

 

അവൻ തുളസിയെ കെട്ടിപിടിച്ചു കരഞ്ഞു… എങ്ങൽ അടിച്ചു കരഞ്ഞു.. ആ മുറിക്കുള്ളിൽ അവൻ അനുഭവിച്ച കഷ്ടപാടുകൾ ആയിരുന്നു ആ കണ്ണിർ ആയി പുറത്തു വന്നത്..

 

തുളസി അവന്റെ പുറത്ത് തഴുകി..

അയ്യേ കരയുക ആണോ എന്റെ ചെക്കൻ…  ഇപ്പോൾ ഏല്ലാം ഓക്കേ ആണല്ലോ പിന്നെ എന്താ…… റാങ്ക് ആണ് +2 നു ആ ആള്  ഇങ്ങനെ ആയാൽ എങ്ങനെ ആണ്… ടാ മതിട്ടോ…. ടാ ചെക്കാ ആരേലും കണ്ടാൽ മോശം ആണ് മാറിക്കെ…

Leave a Reply

Your email address will not be published. Required fields are marked *