മൈരുകളെ
ജോ :വേണ്ട ദേവ് അവർ ആഘോഷിക്കട്ടെ
ദേവ് :ആ ജെയ്സൺ ഇത് എന്തിനുള്ള പുറപ്പാടാ ജോ നീ ക്ലാസ്സിലേക്ക് പൊക്കോ ഞാൻ ജെയ്സണെ കണ്ടിട്ട് വരാം എനിക്ക് അവനോട് രണ്ട് പറയണം
ജോ :വേണ്ടടാ
ദേവ് :നീ പൊക്കോ ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു ദേവ് മുന്പോട്ട് നടന്നു ജോ പതിയെ ജാനിയുടെ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു
ജാനിയുടെ ക്ലാസ്സിനടുത്തേക്ക് എത്തിയ ജോ പതിയെ ക്ലാസ്സിനുള്ളിലേക്ക് നോക്കി എന്നാൽ അവിടെ ജാനി ഉണ്ടായിരുന്നില്ല പെട്ടെന്നാണ് മെറിൻ അവിടേക്ക് വന്നത്
മെറിൻ :ഇപ്പോൾ എങ്ങനെയുണ്ട് ജോ
ജോ :ഹേയ് കുഴപ്പമൊന്നുമില്ല മെറിൻ ജാനി..
മെറിൻ :അവൾ മുകളിലുണ്ട് ഒറ്റക്കിരിക്കണം എന്ന് പറഞ്ഞു പോയതാ വന്നത് മുതൽ ഇവിടെയുള്ളവരോന്നും ഒരു സ്വസ്ഥതയും കൊടുത്തിട്ടില്ല പുറകേ പുറകേ നടന്ന് ശല്യം ചെയ്യുകയാ
ജോ :ശെരി ഞാൻ അവളെയൊന്നു കണ്ടിട്ടു വരാം
തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന റിംഗ് കയ്യിൽ എടുത്ത ശേഷം ജോ പതിയെ പടികെട്ടുകൾ കയറി മുകളിലേക്ക് നടന്നു അവിടെ എത്തിയ അവൻ കണ്ടത് ജെയ്സൺ നൽകിയ ലോക്കറ്റും കയ്യിൽ പിടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ജാനിയെയാണ് ജോ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി
“ജാനി ”
ജാനി വേഗം തന്റെ കണ്ണുകൾ തുടച്ച ശേഷം ജോയെ നോക്കി ജോ പതിയെ ജാനിയുടെ അടുത്തിരുന്നു
ജോ :എന്നോട് ക്ഷമിക്ക് ജാനി ഇന്നലെ ഞാൻ
ജാനി :വേണ്ട ജോ ഞാൻ ആണ് ക്ഷമ ചോദിക്കേണ്ടതു ഞാൻ ഇന്നലെ ആ ട്രിപ്പിന് വരാൻ പാടില്ലായിരുന്നു അതാണ് എല്ലാത്തിനും കാരണം ഞാൻ ഇങ്ങനെയൊന്നും ഉണ്ടാകുമെന്ന് കരുതി..