“ഗുഡ് വർക്ക് …”ഷെറിൻ ചിരിച്ചുകൊണ്ട് പറഞ്ഞു .
ഷെറിൻ കയ്യും കാലുകളും സ്‌ട്രെച് ചെയ്തതിനു ശേഷം പാറക്കെട്ടിൽ ഇരുന്നു ചമണം പടിഞ്ഞു ഇരുന്നു കണ്ണുകൾ അടച്ചു .മനസും ശരീരവും ഏകന്തമാക്കി അവൾ അവിടെ പ്രതിഷ്ഠയായി .
“മമ്മി !!മമ്മി ….”
ടോണി യുടെ നിലവിളി കേട്ടതും അവൾ കണ്ണുതുറന്നു ചാടി എഴുനേറ്റു ..
“മമ്മി …ബോട്ട് ….ബോട്ട് …..”ടോണി യെ നോക്കിയതും അവൻ കടലിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു .
ഷെറിൻ അവന്റെ കയ്യിനെ പിന്തുടർന്നപ്പോൾ അങ്ങ് ദൂരെ ഒരു ചെറിയ ബോട്ട് പോയികൊണ്ടിരിക്കുന്നത് അവൾ കണ്ടു .
“ഹെല്പ് !! ഹെല്പ് ..”ടോണി ഉറക്കെ വിളിച്ചു ..
“ടോണി !! നിർത്തു ..”ഷെറിൻ ടോണിയോടു നിർത്താൻ ആവിശ്യപ്പെട്ട് പറഞ്ഞു .
“ഹെല്പ് .ഹെല്പ് “സ്വന്തം നിലവിളിയിൽ ‘അമ്മ പറഞ്ഞത് കേക്കാതെ അവൻ വീണ്ടും വിളിച്ചു
“ടോണി !!!” ഷെറിൻ പാറക്കെട്ടുകൾക്കു മീതെ നിന്നു താഴെ ചാടി .
“ഹെല്പ് ഹെല്പ് ..”
“ടോണി ..സ്റ്റോപ്പ് …”അവൾ അവനെ നേരെ ഓടി കൊണ്ട് പറഞ്ഞു
“ഹെല്പ് . ഹെ….”
“ടോണി .സ്റ്റോപ്പ് !!”ഒരു കൈ കൊണ്ട് ടോണി യുടെ വായ് പൊത്തികൊണ്ടു അവൾ പറഞ്ഞു .അവൾ ടോണി യെ വലിച്ചു ഐലണ്ടിന്റെ ഉള്ളിലേക്കു നടന്നു .ഐലൻഡിലെ മരങ്ങളുടെ മറവിൽ എത്തിയതും ഷെറിൻ മകന്റെ വായിൽ നിന്നും കൈ എടുത്തു
“വാട്ട് …മമ്മി ബോട്ട് .!!!”
“ഞാൻ കണ്ടു ..” ഷെറിൻ കിതച്ചു കൊണ്ട് പറഞ്ഞു
“പിന്നെ എ….”
“മോൻ ഇനി മമ്മി പറയുന്നതുപോലെ ചെയ്യണം .നീ നമ്മുടെ വെള്ളച്ചാട്ടത്തിന്റെ എടുത്തുപോയി നിക്ക് .. മമ്മി വന്നു നിന്നെ വിളിക്കുന്ന വരെ നീ ഇങ്ങോട്ടു വരൻ പാടില്ല .മനസ്സിലായോ ??”
“മമ്മി .. ആ ബോട്ട് ഇപ്പൊ പോകും ! ”
“ബോട്ട് ഞാൻ നോക്കിക്കോളാം.നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ ??”
“മമ്മി എന്തിനാ പേടിക്കുന്ന ??”അമ്മയുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ അവൻ ഒന്നും മനസിലാകാതെ ചോദിച്ചു..
“ഒന്നും ഇല്ല മോനെ …നിനക്ക് മമ്മി യെ വിശ്വാസം ഇല്ലേ ..”
“അതല്ല ..”
“നിന്നെ വിട്ടു ഞാൻ ഒറ്റക് പോകും എന്ന് കരുതുന്നുണ്ടോ നീ …??”
“അതല്ല മമ്മി .മമ്മി നെ ഒറ്റക് വിട്ടിട്ടു … .ആ ബോട്ടിൽ വേറെ ആരെങ്കിലു ആണെങ്കിലോ ??”
തന്നെ കുറിച്ച് ആലോചിച്ചാണ് ടോണി ഇവിടന്നു പോകാൻ സങ്കടപെടുന്നത് എന്ന് മനസിലാക്കിയ ഷെറിൻ അറിയാതെ ചിരിച്ചു .താൻ തൻ്റെ മകന്റെ സുരക്ഷക്ക് വേണ്ടിയും മകൻ തൻ്റെ സുരക്ഷക്ക് വേണ്ടിയും വ്യാകുലപ്പെടുന്നു .