കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]

Posted by

കൂരാചുണ്ടിലെ ന്യുഇയർ രാവ്

Koorachundile Newyear Ravu | Author : Meera Viswanath


കിഴക്ക് മലബാറിലെ മലയോര പ്രദേശമാണ് കൂരാച്ചുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്ന സാഹസികതയും സൗന്ദര്യവും ഒരു പോലെ കൂടിച്ചേരുന്ന കേരളത്തിലെ അപൂർവ്വം സ്ഥലങ്ങളിൽ ഒന്ന്. ഒട്ടേറെ കുന്നുകളും ഇടതിങ്ങിയ കൊടുംവനവും അരുവികളും നിറഞ്ഞ പ്രകൃതിയുടെ ചായക്കൂട്ടാണ് അവിടമാകെ.

ചെങ്കുത്തായ പാറക്കെട്ടുകളും ഒരാൾപ്പൊക്കത്തിൽ ഇടതൂർന്ന പുൽപ്പടർപ്പുകളും വൻ മരങ്ങളുടെ കൂറ്റൻ വേരുകളും താണ്ടിക്കടക്കണം അങ്ങോട്ടെത്താൻ. ആനച്ചോലയിൽ നിന്ന് ഇടക്കിടെ മുഴങ്ങുന്ന ചിന്നം വിളിയും രാത്രി മുഴുവനും അതിശക്തമായ ചീവിടുകളുടെ നിലവിളിയും കൂരാചുണ്ടിന് വന്യമായ ഒരു സൗന്ദര്യം നൽകുന്നു. മലയുടെ താഴ്‌വാരം കഴിഞ് മേലേക്ക് കറയുമ്പോൾ ആകെയുള്ളത് നാലഞ്ചു വീടുകൾ മാത്രമാണ്..

കുറ്റ്യാടി ചാത്തോത്ത് ഹസൻ ഹാജിയുടെ ഒറ്റ മകനാണ് നാസർ. നാട്ടിലെ പൗരപ്രമുഖനും വലിയ തറവാടിയുമായ ഹസൻ ഹാജിക്ക് നാട്ടുകാരുടെ മുന്നിൽ തലകുനിക്കേണ്ടി വന്നത് ജീവിതത്തിൽ ഒറ്റത്തവണയാണ്, തന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ബദ്ധശത്രുവിന്റെ മകളെ തന്റെ മകൻ നാസർ വിളിച്ചിറക്കി കൊണ്ട് വന്ന് കല്യാണം കഴിക്കാൻ ഒരുങ്ങിയപ്പോൾ. അയാൾ നഖശിഖാന്തം എതിർത്തിട്ടും നാസർ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടടിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഹസൻ ഹാജി മകനെ പടിയടച്ച് പിണ്ഡം വച്ചു. എങ്കിലും നാസറിന്റെ ഉമ്മ അവരുടെ കുടുംബ സ്വത്ത് വകയിൽ തനിക്ക് കിട്ടിയ വീട്ടിൽ പോയി താമസം ആരംഭിക്കാൻ അവനോട് ആവശ്യപ്പെട്ടു. കുറച്ചു ദിവസം കഴിഞ്ഞാൽ ബാപ്പയുടെ കലി അടങ്ങുമെന്നും അവരെ വീട്ടിൽ കൊണ്ട് വരാമെന്നും അവർ പ്രതീക്ഷിച്ചിരുന്നു. അങ്ങിനെയാണ് നാസറും നസീമയും കൂരാചുണ്ടിലെ ആ വലിയ തറവാട് വീട്ടിൽ എത്തുന്നത്.

അതിവിജനമായ അവിടെ എത്തിയ ആദ്യ ദിനകളിലൊക്കെ തോടെ നസീമ വല്ലാതെ ഭയപ്പെട്ടിരുന്നു..

രാത്രിയാവുമ്പോൾ തുടങ്ങുന്ന ചീവീടിന്റെ ശബ്ദം അവൾക്ക് അതിഭയാനകയായി തോന്നി. പകൽ സമയത്ത് ആണെങ്കിൽ പോലും ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാൻ അവൾ പേടിച്ചു. എങ്ങാനും ആനയോ മറ്റോ വന്നാലോ…. എന്നാൽ താൻ ഇഷ്ടപ്പെട്ട ഒരു ജീവിതം പ്രിയതമന്റെ കൂടെ ജീവിക്കുന്നതിനാൽ അവൾ പതിയെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു വന്നു..

Leave a Reply

Your email address will not be published. Required fields are marked *