പ്രണയമന്താരം 6
Pranayamantharam Part 6 | Author : Pranayathinte Rajakumaran | Previous Part
ഞങ്ങളെ കാത്തു നിന്ന ആളെ കണ്ടു ഞാൻ ഞെട്ടി…..
എന്റെ കല്യാണി അമ്മ…
എനിക്ക് ഒത്തിരി സന്തോഷം ആയി ഞാൻ തുളസിയെ നോക്കി നിന്നു. അവൾ എന്റെ കൈ പിടിച്ചു അമ്മയുടെ അടുത്തേക്ക് നടന്നു.
ആ ചെക്കൻ പൊളിആയിട്ടുണ്ടല്ലോ… എന്താണ് നിങ്ങൾ താമസിച്ചതു. ഞാൻ ഒന്ന് പേടിച്ചുട്ടോ.
അപ്പോഴും ഞാൻ തുളസിയെ നോക്കി നിക്കുക ആയിരുന്നു…
അവളും അതു ശ്രെദ്ധിക്കുന്നുണ്ട്.. കണ്ണ് കൊണ്ട് അങ്ങോട്ട് എന്നു, അമ്മയെ നോക്കാൻ എന്ന് പറഞ്ഞു എന്റെ കയ്യിൽ പിച്ചി.
ആ…… അമ്മ എന്താ പറഞ്ഞെ..
എന്റെ മോൻ ഇവിടെ എങ്ങും അല്ലാല്ലോ കുറച്ചു ദിവസം ആയിട്ട്…
അതു കേട്ടു അവൻ ഒന്ന് തുറിച്ചു നോക്കി കല്യാണി അമ്മേ..
അപ്പോൾ നിങ്ങൾ ചെല്ല് ഞാൻ വെളിയിൽ വെയുറ്റ് ചെയ്യാം.
അതു കേട്ടു കൃഷ്ണ തുളസിയുടെ കയ്യിൽ പിടിച്ചു.. കണ്ണ് കൊണ്ടു ദയനിയമായി പോകല്ലേ എന്ന് കാണിച്ചു
ആ മോള് എന്തിനാ പോകുന്നത് അതും ഇവിടെ വരെ എന്റെ കുട്ടിയെ കൊണ്ടുവന്നിട്ട് അങ്ങനെ അങ്ങ് പോയല്ലോ… ബാ അകത്തേക്ക്..
അതു വേണോ ടീച്ചറെ…
അതിനു മറുപടി നൽകിയത് കൃഷ്ണ ആണ്..
ആ വരണം. അല്ലേ ഞാനും കൂടെ വരുട്ടോ..
തുളസി കല്യാണി ടീച്ചറെ നോക്കി അവിടെ അദിശയം ആണ്… മുഖത്തു ഒരു കള്ള ചിരിയും ഉണ്ട്.. അവൾ കൃഷ്ണയുടെ കയ്യിലെ പിടി വിടിക്കാൻ നോക്കി..
വാ മോളെ അകത്തേക്ക്. കണ്ണാ തുളസിയെയും കുട്ടിവാ…
അവൻ തുളസിയുടെ കയ്യും പിടിച്ചു അമ്മയുടെ പിറകെ പോയി.. അവൾക്കു ആകെ ഒരു ടെൻഷൻ ഉണ്ട് പരിചയം ഇല്ലാത്ത ആളുകൾ അതും മാരേജ് വിളിച്ചിട്ടും ഇല്ല..
കല്യാണിയുടെ കൂടെ അകത്തേക്ക് വന്ന കൃഷ്ണയെ കണ്ട് എല്ലാരും ഞെട്ടി. കൂടെ ഉള്ള തുളസിയെ സൂക്ഷിച്ചു നോക്കുന്നും ഉണ്ട്. ആ പോക്ക് നിന്നത് കൃഷ്ണയുടെ അച്ഛൻ മാധവന്റെ അടുത്ത് ആണ്..