ആനി ടീച്ചർ 7 [Amal Srk]

Posted by

ആനി വീണ്ടും പാപ്പിയെ അവഗണിച്ചുകൊണ്ട് മുന്നോട്ടേക്ക് നടന്നു.

അണ്ടി പോയ അണ്ണനെ പോലെ അത് നോക്കി നിൽക്കാനേ പാപ്പിക്കായുള്ളു.

” ഇതൊന്നും നടപടിയാക്കുമെന്ന് തോന്നുന്നില്ല പപ്പിച്ചായ… ”

കുട്ടാപ്പി പറഞ്ഞു.

” നീ നോക്കിക്കോടാ കുട്ടാപ്പി. ആനി എന്റെ പെണ്ണാ… ഇന്നല്ലെങ്കിൽ നാളെ അവള് എന്നോട് ഇഷ്ടമാണെന്ന് പറയും, അടുത്ത നിമിഷം ഞാൻ അവളെ കെട്ടുകേം ചെയ്യും. ”

നടന്നകലുന്ന ആനിയെ നോക്കികൊണ്ട് പറഞ്ഞു.

” ആഹാ.. എത്ര നല്ല നടക്കാത്ത സ്വപ്നം.. ”

കുട്ടാപ്പി കളിയാക്കികൊണ്ട് പറഞ്ഞു.

ആനി ടീച്ചർ പറഞ്ഞ പ്രകാരം പഠിച്ചതൊക്കെ പറഞ്ഞു കേൾപ്പിക്കാതെ എനിയൊരു കളി പോയിട്ട് ഒന്ന് കാണാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല. പുസ്തകവും തുറന്ന് പിടിച്ച് വിധു പഠിക്കാൻ തുടങ്ങി. സമയം 7:30 കഴിഞ്ഞിട്ടും ട്യൂഷന് പോകുന്നത് കാണാതായതോടെ അമ്മ കാര്യം തിരക്കാനായി മുറിയിലേക്ക് വന്നു.

” എന്താടാ.. ഇന്ന് നീ ട്യൂഷന് പോകുന്നില്ലേ ? ”

അമ്മ ചോദിച്ചു.

” ഇല്ല ”

” എന്തെ ? ”

” എനി കുറച്ച് ദിവസം എന്നോട് വീട്ടിൽ ഇരുന്ന് പഠിക്കാൻ പറഞ്ഞു. ടീച്ചർക്ക് തിരക്കാണ് പോലും.. ”

” എന്ത് തിരക്ക്..? ഞാൻ ഒന്ന് ചോദിക്കട്ടെ.. ”

അമ്മ പറഞ്ഞു.

” അതിന്റെയൊന്നും ആവിശ്യം ഇല്ല അമ്മാ… ടീച്ചറുടെ തിരക്ക് കഴിയട്ടെ, അത് വരെ വീട്ടിൽ ഇരുന്ന് പഠിക്കാലൊ… ”

വിധു അമ്മയെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു.

” വീട്ടിൽ ഇരുന്നാൽ നീ ഒരു വക പഠിക്കില്ലെന്ന് എനിക്ക് അറിയാലോ.. ”

അമ്മ കളിയാക്കികൊണ്ട് പറഞ്ഞു.

” ഞാൻ പഠിക്കും അമ്മാ… ഇതുവരെ പഠിപ്പിച്ചതൊക്കെ കൃത്യമായി മനഃപാഠ മാക്കിയ ശേഷമേ ഞാൻ എനി ടീച്ചറുടെ അടുത്തേക്കുള്ളു ”

വിധു ധൃടമായി പറഞ്ഞു.

” ഉവ്വ് നിന്റെ പഠിത്തം ഞാൻ ഒരുപാട് കണ്ടതല്ലേ… ഇത്തവണ നിന്നെ പഠിപ്പിച്ചു പാസ് ആക്കുമെന്ന് ആനി എനിക്ക് വാക്ക് തന്നതാ… അതാണ് എന്റെ ഏക സമാധാനം. ”

അതും പറഞ്ഞ് അമ്മ വനജ മുറിവിട്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *