അമ്മ ചോദിച്ചു.
” വിശപ്പില്ല… ”
ഒറ്റ വാക്കിൽ മറുപടി പറഞ്ഞുകൊണ്ട് അവൻ തിരികെ മുറിയിലേക്ക് ചെന്നു.
അന്നത്തെ ദിവസം അവന് ശെരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ഒരുപാട് ചിന്തകൾ അവനെ വേട്ടയാടി.
രാവിലെ പതിവ് പോലെ ആനി ടീച്ചറും, സോഫി ടീച്ചറും ഒരുമിച്ച് സ്കൂളിൽ പോകുകയാണ്. എന്നത്തേയും പോലെ കണി കാണാൻ പാപ്പിച്ചായനും, സഹായി കുട്ടാപ്പിയും വഴി വക്കിൽ കാത്തിരിപ്പുണ്ട്. കണ്ട ഭാവം നടിക്കാതെ ഇരുവരും പാപ്പിയെ കടന്നു പോയി.
എല്ലാ ദിവസവും ഇത് തന്നെ അവസ്ഥ, എനിയും ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. ഉടനെ അയാൾ ആനിയുടെ മുൻപിലായി വഴി മുടക്കി നിന്നു.
” വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ വഴീന്ന് മാറ്.. ”
ആനി ദേഷ്യത്തോടെ പറഞ്ഞു.
” വിടില്ല.. ഞാൻ… എനിക്ക് പറയാനുള്ളത് കേൾക്കാതെ വിടില്ല ഞാൻ. ”
പാപ്പി വിട്ട് കൊടുത്തില്ല.
” എന്റെ പാപ്പിച്ചായാ… ഞങ്ങൾക്ക് സ്കൂളിൽ പോകാനുള്ള സമയമായി ഒന്ന് വഴീന്ന് മാറ് ”
ഇത്തവണ സോഫി ടീച്ചറാണ് പറഞ്ഞത്.
” ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല, ആനിയിൽ നിന്നും എനിക്കൊരു മറുപടി കിട്ടാനുണ്ട് അത് കിട്ടിക്കഴിഞ്ഞാൽ ഞാൻ അങ്ങ് പോയേക്കാം… ”
” എന്ത് മറുപടിയാ തനിക്ക് അറിയേണ്ടത്..? ”
ആനി ചോദിച്ചു.
” ആനി… വെറുതെ ഒന്നും അറിയാത്ത ഭാവം നടിക്കരുത്… എനിക്ക് നിന്നെ ഇഷ്ടമാണെന്നുള്ള കാര്യം ഈ നാട്ടിലെ കൊച്ച് കുട്ടികൾക്ക് പോലും അറിയാം… എന്നിട്ടും എന്തിനാണ് എന്നോടി ഈ അവഗണന..? ഒന്നുങ്കിൽ ഇഷ്ടം ആണെന്ന് പറയണം, അല്ലെങ്കിൽ ഇഷ്ടം അല്ലെന്ന് പറയണം… വെറുതെ മനുഷ്യന്റെ സമയം മെനക്കെടുത്തരുത് ”
” എന്നിക്ക് ഇഷ്ടം അല്ല… ”
” അങ്ങനെ പറയരുത്… 🥴 ”
” പിന്നെ ഞാൻ എങ്ങനെ പറയണം..? ”
ആനി ദേഷ്യത്തോടെ തന്നെ ചോദിച്ചു.
” I Love U ന്ന് പറ…😁 ”
പാപ്പി തലയിൽ ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
” നടക്ക് ടീച്ചറെ… നമ്മക്ക് പോകാം… ഇപ്പൊ തന്നെ സമയം വൈകി.. “