” ടീച്ചറെ ഞാൻ ഇപ്പോൾ നല്ലോണം പഠിക്കുന്നുണ്ട്. ഇത്തവണ എന്തായാലും ജയിക്കും. ”
” അത് എനിക്ക് അറിയാം. തുടക്കത്തിൽ കുറച്ച് ഉഴപ്പിയെങ്കിലും, ഇപ്പോ നി നന്നായി പഠിക്കുന്നുണ്ടെന്ന് ആനി പറഞ്ഞു. ”
” എന്നാ ശെരി ടീച്ചറെ ഞാൻ പൊക്കോട്ടെ.. ” വിധു അവിടെ നിന്നും പോകാൻ ഒരുങ്ങി.
” എന്താ ഇത്ര ധൃതി? എവിടെ പോകുവാ നീ..? ” സോഫി ചോദിച്ചു.
” ഫ്രണ്ട്‌സിന്റെ അടുത്ത്.. ”
” കളിക്കാനൊ ? ”
” അല്ല… വെറുതെ ഓരോന്ന് മിണ്ടിയും, പറഞ്ഞും ഇരിക്കാൻ. ”
” എന്നാ ശെരി.. നീ പൊക്കോ.. ”
സോഫി പറഞ്ഞു.
” അല്ല ടീച്ചർ എങ്ങോട്ടാ ? ”
” ഒന്ന് ആനിടെ വീട് വരെ. കുറെ നാളായി അങ്ങോട്ടൊക്കെ പോയിട്ട്. ”
” ന്നാ.. ശെരി ടീച്ചറെ.. ”
അതും പറഞ്ഞു കൊണ്ട് അവൻ മുന്നോട്ടു നടന്നു.
” വിധു.. ഒന്ന് നിന്നെ.. ”
അവനെ പിന്നീന്ന് വിളിച്ചു.
” എന്താ..? ” വിധു തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു.
” നീ ഈ സാറ്റർഡേ ഫ്രീ ആണോ ? ”
വിധു ഒരു നിമിഷം ആലോചിച്ച ശേഷം ” അതെ ”
” എന്നാൽ ഒന്ന് എന്റെ വീട് വരെ വരുമോ..? ”
അവൾ ചോദിച്ചു.
” എന്താ കാര്യം..? ”
” അത്… വീട്ടില് ഒരു ചെറിയ പണിയുണ്ട്.. ”
” എന്ത് പണി..? ”
അവൻ സംശയത്തോടെ ചോദിച്ചു.
” അത്.. ആ… എന്റെ PC ക്ക് ചെറിയൊരു പ്രോബ്ലം. ”
സോഫി എന്തോ ഓർത്തെടുത്ത ശേഷം പറഞ്ഞു.
” എനിക്ക് PC ശെരിയാക്കാനൊന്നും അറിയില്ല. ”
” ഇത് അത്ര വലിയ പ്രോബ്ലം ഒന്നും ഇല്ല.. സിസ്റ്റത്തിന് ചെറിയ എന്തോ പ്രശ്നം ആണ്. നീ ജസ്റ്റ് വന്ന് ഒന്ന് നോക്കിയിരുന്നെങ്കിൽ.. ”
സോഫി ചെറിയൊരു അപേക്ഷ പോലെ പറഞ്ഞു.
” അഹ്.. നോക്കാം.. “