അരളിപ്പൂന്തേൻ 2 [Wanderlust]

Posted by

ഇനിയൊരു പെണ്ണ്  വേണ്ട. വെറുത്തുപോയി.

: അപ്പൊ ഇനി എന്റെ മോൻ സന്യസിക്കാൻ പോകാണോ…..

: അതല്ല… പ്രേമവും മണ്ണാങ്കട്ടയും ഒന്നും വേണ്ടെന്നാ പറഞ്ഞത്…

————–

എഴുന്നേറ്റ് ചായകുടിച്ച് തൊടിയിലേക്ക് ഒന്നിറങ്ങി. പറമ്പ് മുഴുവൻ പന്തലൊരുക്കുന്ന തെങ്ങോലകൾക്കിടയിലൂടെ സൂര്യ രശ്മികൾ അരിച്ചിറങ്ങുന്നുണ്ട്. പഴുത്ത് വിളഞ്ഞു നിൽക്കുന്ന കൊക്കോ ഒന്ന് പൊട്ടിച്ച് അതിനുള്ളിലെ മാംസള കൊഴുപ്പ് വായിലിട്ട് നുണഞ്ഞുകൊണ്ട് ഓരോ പുല്നാമ്പുകളെ തഴുകികൊണ്ട് പറമ്പിലൂടെ നടന്നു. പറമ്പിന്റെ ഒരു മൂലയിൽ ചെറിയൊരു വീടുണ്ട്. മുൻപ് തേങ്ങാ കൂട്ടിയിടാനും മറ്റും ആയിരുന്നു ഉപയോഗിച്ചിരുന്നത്. അച്ഛനും അപ്പൂപ്പനും ഒക്കെ പോയതിൽ പിന്നെ ആ വീട് വൃത്തിയാക്കി അവിടെ പണിക്കാർക്ക് താമസിക്കാൻ സ്വകാര്യം ഒരുക്കി.കേരള തമിഴ്‌നാട് ബോർഡറിൽ വയനാട്ടിൽ നിന്നുള്ള ചന്ദ്രേട്ടനും സീതേച്ചിയും ആണ് ഇപ്പൊ അവിടെ താമസം. കൂട്ടിന് ചന്ദ്രേട്ടന്റെ ഒരു പെങ്ങളും മോനും ഉണ്ട്. സ്വപ്നയും സായന്തും. സ്വപ്നേച്ചിയുടെ ഭർത്താവ് മരിച്ചതിൽ പിന്നെ ചന്ദ്രേട്ടൻ ഇവിടേക്ക് കൂട്ടികൊണ്ടുവന്നതാണ് രണ്ടുപേരെയും. ഞാൻ ദുബായിലേക്ക് പോകുമ്പോൾ സായന്ത് കുഞ്ഞാണ്.കണ്ണൻ എന്ന് എല്ലാവരും ഓമനിച്ചു വിളിക്കുന്ന അവൻ ഇപ്പൊ കുറച്ചു വലുതായിക്കാണും. കുട്ടികളില്ലാത്ത ചന്ദ്രേട്ടന് കണ്ണൻ വന്നതിൽ പിന്നെ നല്ല സന്തോഷമാണ്. സീതേച്ചി സ്വന്തം മോനെപോലെയാണ് അവനെ ലാളിക്കുന്നത്. അമ്മയ്ക്ക് ഒറ്റയ്ക്ക് ഇതൊക്കെ നോക്കാനും പണി ചെയ്യിക്കാനും ഒന്നും ആവില്ലെന്ന് പറഞ്ഞപ്പോൾ നിർത്തിയതാണ് ഇവരെ. മാമന്റെ പരിചയത്തിൽ ഉള്ള ഒരാൾ വഴിയാണ് ഇവർ ഇവിടെയെത്തിയത്.. സ്നേഹിക്കാൻ മാത്രം അറിയുന്ന പാവങ്ങൾ ആണ് എല്ലാവരും. നന്നായി പണിയും ചെയ്യും. അതുകൊണ്ട് വീട്ടിലെ ഒരംഗത്തിനെ പോലെയാണ് ഞങ്ങൾക്ക് അവരൊക്കെ. കാലത്ത് തന്നെ വീട്ടിൽ വന്ന് എന്നെ അന്വേഷിച്ചിട്ടാണ് അവരൊക്കെ പണികളിൽ മുഴുകിയത്. ഞാൻ നല്ല ഉറക്കമായതുകൊണ്ട് ഒന്നും അറിഞ്ഞില്ല. കാലത്ത് 4 മണിക്ക് തുടങ്ങുന്നതാണ് ചന്ദ്രേട്ടന്റെ ജോലികൾ. മൂന്ന് കറവ പശുക്കളും രണ്ട് കിടാങ്ങളും ഉണ്ട്. പാൽ കറന്ന് സൊസൈറ്റിയിൽ എത്തിച്ചിട്ടാണ് പുള്ളിക്കാരൻ കാലത്തെ ചായപോലും കുടിക്കുന്നത്. പശുവിനെ കുളിപ്പിക്കലും തൊഴുത്തു വൃത്തിയാക്കലും, തീറ്റകൊടുക്കലും ഒക്കെ പെണ്ണുങ്ങളുടെ ജോലിയാണ്. അപ്പോഴേക്കും ചന്ദ്രേട്ടൻ ആടിനും കോഴികൾക്കും ഒക്കെ തീറ്റ കൊടുത്ത് തൂമ്പയുമായി പറമ്പിലേക്ക് ഇറങ്ങിയിട്ടുണ്ടാവും.

ഞാൻ ചെല്ലുമ്പോൾ ആള് വാഴയ്ക്ക് മണ്ണേറ്റുകയാണ്. കണ്ട ഉടനെ തൂമ്പയൊക്കെ നിലത്തിട്ട് കയ്യും കഴുകി എന്നെയും വിളിച്ച് വീട്ടിലേക്ക് നടന്നു.

ചന്ദ്രൻ : സീതേ….ഇതാരാ വാനിരിക്കുന്നേന്ന് നോക്കിയേ…

ചന്ദ്രേട്ടന്റെ ഉച്ചത്തിലുള്ള വിളികേട്ട് സീതേച്ചിയും സ്വപ്നേച്ചിയും ആകാംഷയോടെ പുറത്തേക്ക് ഇറങ്ങിവന്നു.

സീത : ഉയ്യോ…. ശ്രീകുട്ടാ… ആളാകെ മാറിപ്പോയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *