എന്നാൽ ശ്വേത അവന്റെ മനസ്സിനും അപ്പുറമാണ് എന്ന് തിരിച്ചറിയുകയായിരുന്നു രാഹുൽ.
ഒരു നിമിഷം തന്റെ മനസ്സ് കൈ വിട്ടു പോയത് മുകളിൽ തിരിയുന്ന ഫാനിനെ നോക്കി തിരിയുമ്പോൾ അവൻ ചിന്തിച്ചു.
തല്ലേണ്ടിയിരുന്നില്ല….
അവന്റെ മനസ്സ് ആർദ്രമായി.
ചിന്തകളും നെഞ്ചിൽ നിറഞ്ഞിരുന്ന ഭാരവുമായി അവൻ എപ്പോഴോ ഉറങ്ങി.
രാവിലെ എഴുന്നേൽക്കുമ്പോൾ അല്പം വൈകിയിരുന്നു,
അടുക്കളയിൽ ഒന്നും അനങ്ങിയിട്ടില്ല എന്ന് കണ്ട ശ്വേതയുടെ പിണക്കം മാറിയിട്ടില്ല എന്ന് രാഹുലിന് മനസ്സിലായി.
കോഫി തിളപ്പിച് കപ്പിലാക്കി രാഹുൽ റൂമിലേക്ക് നടന്നു,
ഡോർ തുറന്നു നോക്കുമ്പോൾ ശ്വേതയേ റൂമിൽ കാണാതെ അവൻ ഒന്നമ്പരന്നു, ബാത്റൂമിലും നോക്കിയിട്ട് കാണാതെ വന്നപ്പോൾ ഒന്ന് പേടിച്ചു,
ഫോൺ എടുത്തു അവളുടെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു,
റിങ് കേൾക്കുന്നുണ്ടെങ്കിലും അറ്റൻഡ് ചെയ്യുന്നില്ലയിരുന്നു,
എവിടേക്ക് പോയി എന്നറിയാതെ ഉലഞ്ഞ രാഹുലിനെ അശ്വസിപ്പിച്ചുകൊണ്ടൊരു ടെക്സ്റ്റ് മെസ്സേജ് വന്നു.
“Im @work do not disturb”
അത് വായിച്ച രാഹുലിന് ആശ്വാസമായി.
“പ്രാന്തി…മനുഷ്യനെ പേടിപ്പിക്കാൻ….
എന്നാലും നിന്റെ പിണക്കം മാറിയിട്ടില്ലാല്ലേ….”
രാഹുൽ ചിരിച്ചു കൊണ്ട് സ്വയം പറഞ്ഞു.
അന്ന് വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയ ശ്വേതയെ കാത്ത് വഴിയരികിൽ രാഹുൽ ഉണ്ടായിരുന്നു.
കൂട്ടുകാരനോടൊപ്പം ഇറങ്ങി വന്ന ശ്വേത തന്നെ കാത്ത് ചിരിയോടെ നിൽക്കുന്ന രാഹുലിനെ കണ്ടപ്പോൾ ആദ്യം ഒന്ന് പരുങ്ങി.
പിന്നെ മുഖം അല്പം കയറ്റിപ്പിടിച്ചു ഗൗരവത്തോടെ അവനെ കടന്നു പോകാൻ ഒരുങ്ങി.
“അവിടെ നിക്കെടി പ്രാന്തി….”
അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ മേലേക്ക് ഇട്ട രാഹുൽ കുതറാൻ നോക്കിയ അവളെ ചുറ്റിപ്പിടിച്ചു.
“പേടിക്കണ്ട ബ്രോ….ഇവളുടെ കേട്ട്യോന പിണക്കം മാറ്റാൻ വന്നതാ…”
പെട്ടെന്നുള്ള രാഹുലിന്റെ പ്രതികരണത്തിൽ ഞെട്ടിയ നിഖിലിന്റെ അമ്പരപ്പ് കണ്ടു രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
“വിട് ഏട്ടാ….എല്ലാരും നോക്കുന്നു….എന്നെ വിട്ടേ…”
നാണത്താലും പരിഭാവത്താലും അവന്റെ കയ്യിൽ നിന്നും കുതറാൻ നോക്കിക്കൊണ്ടു ശ്വേത ചിണുങ്ങിക്കൊണ്ടിരുന്നു.
“”അപ്പോൾ ഞങ്ങൾ പോയെക്കുവാ ബ്രോ….കുറച്ചു ചുറ്റാൻ ഉണ്ട്…”
ശ്വേതയെ കാറിലെക്കിരുത്തിക്കൊണ്ടു രാഹുൽ നിഖിലിനോട് പറഞ്ഞ ശേഷം