മറുപുറം 2
Marupuram Part 2 | Author : Achillies | Previous Part
ഈ പാർട്ട് എത്രത്തോളം നന്നാവും എന്നറിയില്ല ഇത് നിങ്ങൾ പ്രതീക്ഷിച്ചിരുന്നതാണോ എന്നും അറിയില്ല….ഇവിടെ മുതൽ ഊഹങ്ങളൊന്നും ഉണ്ടാവില്ല എന്ന് കരുതുന്നു
എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും ഇനി വഴി അറിയാൻ കഴിയും…
ഒരു വാചകം ഞാൻ കടമെടുത്തിട്ടുണ്ട് ഒരു മഹാമേരുവിന്റെ അത്രയും ആഴത്തിലുള്ള അത്രയും മനസ്സിനെ ഉലയ്ക്കുന്ന ഒരു വാചകം….
“പൂവ് ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ
മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ പുഴവെട്ടിത്തന്നവനാ
പൂവ്
ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ
മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ പുഴവെട്ടിത്തന്നവനാ
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ എന്നെ മറന്നില്ലേ
പെണ്ണേ നീ എന്നെ മറന്നില്ലേ
അവൻ ഇക്കരെ വന്നപ്പോൾ നാട്ടുകാർക്കെന്നെ നീ ഒറ്റുകൊടുത്തില്ലേ
പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ
ചാഞ്ഞുനിൽക്കണ .. ആ ..
ചാഞ്ഞുനിൽക്കണ പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയിൽ കേറിയത്
പൂർണ്ണചന്ദ്രനെ കാണാനല്ല പൂ പറിക്കാനല്ല
പാതിരാവിലീ പാലമരത്തിൽ മൂങ്ങ മൂന്നു ചിലയ്‌ക്കുമ്പോൾ
ഓർത്തുകെട്ടിയ കയറിന്റെ തുമ്പത്ത് തൂങ്ങിമരിക്കും
ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ
തൂങ്ങിമരിക്കും ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ”…..
കടലിൽ നിന്നും തിരയെ കരയിലേക്ക് കൊണ്ട് വരുന്ന കാറ്റിനു തീരത്തെ മുഴുവൻ തണുപ്പിക്കാൻ കഴിഞ്ഞെങ്കിലും അവന്റെ ഉള്ള് ചുട്ടുപൊള്ളുകയായിരുന്നു.
നെഞ്ചിലെ തീ അണക്കാൻ എന്നോണം കയ്യിൽ നിന്ന് ഊർന്നു വീഴാൻ തുടങ്ങിയ കുപ്പി ഒന്നൂടെ മുറുക്കി പിടിച്ചു ആയാസപ്പെട്ട് തന്റെ വായിലേക്കിറ്റിച്ചു അവസാനത്തെ തുള്ളിയും നുണഞ്ഞു.
“ഏതു മൈരനാ പറഞ്ഞത് ഇത് കുടിച്ചാൽ എല്ലാം മറക്കാൻ പറ്റുമെന്നു….”
കടലിലേക്ക് നോക്കി കയ്യിലിരുന്ന കുപ്പി വലിച്ചെറിഞ്ഞു രാഹുൽ പുലമ്പി.
അടുതുള്ള തട്ടുകടയിൽ നിന്നും അപ്പോഴും പാട്ട് ഉയർന്നു അവന്റെ ചെവിയിൽ വീഴുന്നുണ്ടായിരുന്നു.
“ആഹ് പാട്ട് കേട്ടാൽ അറിയാം എന്നെപോലെ ഒരുത്തി ഊംബിച്ചു വിട്ട സങ്കടത്തിൽ എഴുതിയ മൈരാണെന്നു….അതായാൾക്ക് ഇപ്പോൾ തന്നെ വെക്കണം ഓഫ് ആക്കടോ മൈരെ…..!!!”