ശ്വേത പടികൾ ഇറങ്ങി ഓടിവരുമ്പോൾ വിളിച്ചു പറഞ്ഞു.
“എന്താടാ ചെക്കാ അതിനെ ഇങ്ങനെ ഇട്ടു ഓടിക്കല്ലേ….അതൊന്നു സമാധനായിട്ട് വന്നോട്ടെ…”
ചിരിയോടെ പാർവതി പറഞ്ഞതുകേട്ട രാഹുൽ അവളെ നോക്കി കണ്ണിറുക്കി.
അപ്പോഴേക്കും ശ്വേത ഓടി താഴെ എത്തിയിരുന്നു പോയിട്ട് വരാം ഏട്ടത്തി…ഏട്ടാ…പോയിട്ട് വരാവേ….”
ശ്വേത ഇറങ്ങി കാറിലേക്ക് നടക്കുമ്പോഴേക്കും ദീപൻ മുന്നിലേക്കെത്തിയിരുന്നു.
“ഡാ ആക്സിസ് കമ്പനിയുടെ ടെണ്ടർ ഒന്നൂടെ ഒന്ന് താഴ്ത്തി അയച്ചേക്ക് ആഹ് ഡയറക്ടർ ബോർഡിൽ ഒന്ന് ഡിസ്കസ് ചെയ്തിട്ട് തീരുമാനിച്ചാൽ മതി എത്ര വെക്കണം എന്ന്…”
ദീപൻ പറഞ്ഞു.
“അപ്പോൾ ഏട്ടൻ ഇന്നും വരുന്നില്ലേ….”
രാഹുൽ ആശ്ചര്യത്തോടെ ചോദിച്ചു.
“ഇപ്പോൾ നീ ഉണ്ടല്ലോ എന്റെ ഇഷ്ടവും ഇതായിരുന്നു…പിന്നെ ഞാൻ അവിടെ ഇല്ലാത്തതാ നിനക്ക് പഠിക്കാനും ഡിസിഷൻ എടുക്കാനും ഒക്കെ കൂടുതൽ നല്ലത്….”
“നിന്റെ ഏട്ടന് ഇപ്പോൾ ഉഴപ്പ് കൂടിയതാടാ….”
പാർവതി ദീപന്റെ വയറിനു കുത്തിക്കൊണ്ടു പറഞ്ഞു.
“എന്നെ കാണാനേ കിട്ടുന്നില്ല എന്നിവിടെയൊരാളുടെ പരാതി ഉണ്ടായിരുന്നു ഇനി അതൊക്കെ മാറ്റി എടുക്കണം…”
പാർവതിയുടെ അരയിൽ കൈ ചുറ്റി ദീപൻ പറഞ്ഞു.
“ഞ ഞ ഞ….”
ദീപനെ നോക്കി കൊഞ്ഞനം കുത്തിയ പാർവതിയെ കണ്ടുകൊണ്ട് അവർ രണ്ടുപേരും കാറിൽ കയറി.
“എടൊ….”
“ഉം…”
വിളികേട്ടെന്ന പോലെ ശ്വേത അവനു നേരെ ചരിഞ്ഞിരുന്നു.
“ഏട്ടനും ഏട്ടത്തിയും തമ്മിൽ ഭയങ്കര കെമിസ്ട്രി ആഹ്….
ഏട്ടത്തി എപ്പോഴും ഏട്ടനെ കുറിച്ച് പരിഭവം പറയും പക്ഷെ ഏട്ടനെ കണ്ടാൽ ആഹ് സെക്കന്റിൽ ഏട്ടത്തി ഒരു വല്ലാത്ത ട്രാൻസിൽ ആവും.
ഏട്ടനും അതുപോലെ തന്നെയാ….”
രാഹുൽ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു.
“ഏട്ടന് കൊതിയുണ്ടോ അവരുടെ ലൈഫ് കാണുമ്പോൾ…”