തെല്ല് അഭിമാനത്തോടെ പാർവതി അത് പറഞ്ഞു അവനെ നോക്കി എളിയിൽ കൈ കുത്തി നിന്നു.
“ഉവ്വാ….
ന്റെ പോന്നു പാറുവേട്ടത്തി അല്ലെ…
ഞാൻ കുറച്ചു നാളൂടെ ഒറ്റയ്ക്ക് നടന്നോട്ടെ….കുറെ യാത്രകൾ ഒക്കെ പ്ലാൻ ഉള്ളതാ…”
അവളുടെ തോളിൽ മുഖം ചായ്ച്ചു അവൻ കൊഞ്ചി.
“അയ്യട മോന്റെ കൊഞ്ചലൊന്നും ഞി ന്റെടുത് നടക്കില്ലാട്ടോ…
വന്ന നാൾ മുതല് നിന്നെ കൊഞ്ചിച്ചു വഷളാക്കി നിന്റെ താളത്തിന് തുള്ളി ഉത്തരവാദിത്വമില്ലാതെ ആക്കിയെന്നു പറഞ്ഞു ഇന്നൂടെ എന്നെ ചീത്ത പറഞ്ഞെ ഉള്ളൂ…
അതോണ്ട് കല്യാണത്തിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസുമില്ല….
നിന്റെ കല്യാണം കഴിഞ്ഞു ബിസിനെസ്സ് കുറെയൊക്കെ നിന്നെ ഏൽപ്പിക്കണം ന്നു ഏട്ടൻ പറഞ്ഞതാ…ന്നിട്ട് വേണം എനിക്കും ഏട്ടനും കൂടെ കുറച്ചു നാള് ഒന്ന് വെക്കേഷൻ എടുക്കാൻ….”
“ദുഷ്ടത്തി…..”
പാർവതിയുടെ കയ്യിൽ നുള്ളിയപ്പോൾ അവൾ അവനെ നോക്കി ഒച്ചയിട്ടു.
“എനിക്ക് നോന്തൂഡാ….”
“ആഹ് അയിനാ പിച്ചിയെ…
എപ്പോഴും എന്റെ കൂടെ നിക്കാം ന്നു പറഞ്ഞിട്ട് കാലു മാറുന്നോ…”
“അച്ഛനും അമ്മേം പോയെ പിന്നെ എല്ലാം ഒറ്റയ്ക്ക് വലിക്കണതല്ലേടാ നിന്റെ ഏട്ടൻ….
ഇപ്പോൾ ന്റെ മോൻ ഇത്രേം ആയില്ലേ…ഇനിം ഏട്ടനെ സഹായിച്ചില്ലേൽ നിന്നെ ഞാനാ വഷളാക്കിയെന്നു ഓരോരുത്തരു ഒളിഞ്ഞും തെളിഞ്ഞും പറേണത് കേൾക്കുമ്പോൾ എനിക്ക് വിഷമാവും…”
അവളുടെ കണ്ണുകൾ ഈറൻ പൊടിഞ്ഞു തുടങ്ങുന്നത് കണ്ട അവൻ കഴിച്ച പാത്രം കഴുകി വെച്ച് അവളെ ചുറ്റിപിടിച്ചു.
“അയ്യേ ഇത്രേം നാളായിട്ടും എന്റെ ഏട്ടത്തിയെന്താ ഇങ്ങനെ തൊട്ടാവാടി ആയിപ്പോയെ…
എന്നെ അറിഞ്ഞൂടെ….
എനിക്കെന്റെ ഏട്ടനും ഏട്ടത്തിയും പറയുന്നതല്ലേ ഉള്ളൂ…”
അവളുടെ കണ്ണ് തുടച്ചു കവിളിൽ ഉമ്മ കൊടുത്തു രാഹുൽ ചിരിച്ചു.
ഒരപകടത്തിൽ പെട്ട് പന്ത്രണ്ടുകാരനായ രാഹുലിനെയും ഇരുപതിമൂന്നുകാരനായ അവന്റെ ഏട്ടൻ ദീപനേയും തനിച്ചാക്കി അച്ഛനും അമ്മയും പോവുമ്പോൾ തകർന്നു പോയ അവരെ വീണ്ടും ഉയർത്തിയെടുത്തത് പാർവതിയുടെ അച്ഛൻ ആയിരുന്നു.
ബിസിനെസ്സിൽ സഹായിക്കുന്നതിനൊപ്പം ദീപന് പാർവതിയോടുണ്ടായിരുന്ന ഇഷ്ടം മനസ്സിലാക്കി അവരെ ഒന്നിപ്പിക്കുകയും ചെയ്തു.
ശാലീന സുന്ദരിയും ഉള്ളിൽ സ്നേഹവും വാത്സല്യവും നിറഞ്ഞ പാർവതി വീട്ടിലെത്തിയതുമുതൽ