ഒരുവന്റെ ചിരി അവൻ അവർക്ക് നൽകി, തോറ്റുപോയവന്റെ ചിരി.
ഇനിയും ഒരു വിഡ്ഢിയെപോലെ അവരുടെ മുന്നിൽ നില്ക്കാൻ കഴിയാതെ രാഹുൽ എഴുന്നേറ്റു, കാലു കുഴിയിൽ വെച്ചപോലെ ഇടറിയപ്പോൾ ദീപൻ അവനെ താങ്ങി ചുണ്ടിൽ ഒരു ഭ്രാന്തന്റെ ചിരിയും കണ്ണിൽ തോറ്റുപോയവന്റെ കനലുമായി മുറി വിട്ടുപോയ അവനു അകമ്പടി എന്നോണം ശ്വേതയുടെ അടക്കിപ്പിടിച്ച തേങ്ങൽ ഉയർന്നു.
“നിർത്തടി…..എന്തേലും ഷോ കാണിക്കാനുണ്ടെൽ അത് പുറത്തിറങ്ങിയിട്ട്…”
സി ഐ അലറി, തികട്ടി വന്ന തേങ്ങൽ ഒരു ഞെട്ടലിലൊതുക്കിയ ശ്വേതയെ ചുറ്റിപ്പിടിച്ചുകൊണ്ട് നിഖിൽ പുറത്തേക്ക് ഇറങ്ങി.
പുറത്തു കാറിലേക്ക് നടന്നു നീങ്ങുന്ന രാഹുലിന്റെ തല കുനിഞ്ഞു തന്നെ നിന്നു.
തല ഉയർത്താൻ അവനു കഴിഞ്ഞില്ല, അപമാനത്തിനും മേലെ സ്നേഹിച്ചവളുടെ വഞ്ചന അവന്റെ മനസ്സിനെ ഉടച്ചിരുന്നു, കരയാൻ പോലും കഴിയാതെ അവന്റെ തൊണ്ടയിലാരോ കുരുക്കിട്ടപോലെയാണ് തോന്നിയത്,
ശ്വേത തന്നോട് കാട്ടിയതെല്ലാം അഭിനയം ആയിരുന്നെന്ന് വിശ്വസിക്കാൻ പോലും അവനു കഴിഞ്ഞില്ല, അവന്റെ ഉള്ളിൽ അപ്പോഴും ശ്വേത നിറഞ്ഞു നിന്നിരുന്നു പക്ഷെ ഇപ്പോൾ ആഹ് ചിന്തകൾ അവന്റെ ശ്വാസം മുട്ടിക്കുന്ന ഒന്നായി മാറിയിരുന്നു, അവന്റെ നെഞ്ചിനെ തുളയ്ക്കുന്ന കൂരമ്പുകളായി അവന്റെ ആദ്യ പ്രണയം രൂപം മാറുന്നത് ഇടറുന്ന ഹൃദയത്തോടെ അവനറിഞ്ഞു.
മനസ്സ് ചത്തവനെ പോലെ കാറിലിരുന്ന രാഹുൽ മൗനത്തിലായിരുന്നു ദീപൻ ഇടയ്ക്ക് വിളിക്കുമ്പോഴെല്ലാം സ്വപ്നത്തിലെന്ന വണ്ണം അവൻ മൂളിക്കൊണ്ടിരുന്നു.
വീട്ടിലെത്തുമ്പോഴും ഡോർ തുറന്നു അകത്തേക്ക് കയറിപ്പോയ അവന്റെ പെരുമാറ്റം കണ്ടു പേടി തോന്നിയ ദീപൻ അവന്റെ വശം വിടാതെ നടന്നു…
“പൊയ്ക്കോ ഏട്ടാ…ഞാൻ ഞാൻ ചാകത്തില്ല…പേടിയാ എനിക്ക്….
എനിക്കിത്തിരി നേരം ഒറ്റയ്ക്കിരുന്നാൽ മതി…
ഏട്ടൻ പൊയ്ക്കോ…”
ദീപന് മുന്നിൽ ഡോർ അടച്ച രാഹുൽ വാതിലിൽ ചാരി നിലത്തേക്കിരുന്നു.
അവനു കണ്ണടക്കാൻ കഴിഞ്ഞില്ല കണ്ണടക്കുമ്പോൾ ഒരുത്തന്റെ പിന്നിൽ ചേർന്ന് കുറ്റവാളിയെ പോലെ തന്റെ മുന്നിൽ നിന്ന ശ്വേതയുടെ മുഖം മനസ്സിൽ തെളിയും, അതോടെ വീണ്ടും നെഞ്ച് നുറുങ്ങുന്ന വേദന..
ശ്വാസം മുട്ടുന്ന പോലെ തോന്നും.
അവൻ അവിടെ നിന്ന് എഴുന്നേറ്റു ബാത്‌റൂമിൽ കയറി, ഷവർ ഓൺ ചെയ്തു അതിനു താഴെ നിന്നു, പുകയുന്ന മനസ്സിന് ഒരല്പം തണുപ്പ് കിട്ടട്ടെ എന്ന് അവൻ ചിന്തിച്ചു,
മനസ്സ് കൈ വിടാൻ തുടങ്ങുമ്പോൾ എല്ലാം അവന്റെ കൈ ചുരുട്ടി അവൻ അതിനെ എതിർത്തു.
നനഞ്ഞു കുളിച്ചു പുറത്തേക്ക് അവൻ ഇറങ്ങി,
മുറിയിൽ അവളുടെ ഡ്രസ്സ്, അവളുടെ മണം, കട്ടിലിൽ താൻ രാവിലെ കെട്ടിപ്പിടിച്ചു കിടന്ന അവളുടെ ഗന്ധം ഇപ്പോഴുമുള്ള ഷർട്ട് തന്നെ നോക്കി കിടക്കുന്ന പോലെ അവനു തോന്നി,
വീണ്ടും ഉള്ളിൽ നിന്ന് തണുപ്പ് അരിച്ചു വന്നു നെഞ്ച് പിളർക്കുന്നത് അറിഞ്ഞ