അതെ സമയം ദീപനോട് പുറത്തു നിന്ന് എന്തൊക്കെയോ സംസാരിച്ച ശേഷം സി ഐ അകത്തേക്ക് വരുന്നത് നെഞ്ചിടിപ്പോട് കൂടിയാണ് അവൻ കണ്ടത്.
അവന്റെ മുന്നിൽ തൊപ്പി ഊരി വെച്ച സി ഐ, യുടെ മുഖം അസ്വസ്ഥമായിരുന്നു.
അവന്റെ പേടി അത് കണ്ടതോടെ കൂടുകയും ചെയ്തു.
“സാർ ശ്വേത….അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ…”
അവന്റെ സ്വരം വിറക്കുന്നുണ്ടായിരുന്നു.
“ഇല്ല രാഹുൽ….ഷി ഈസ്,… ഷീ ഈസ് ഓൾ റൈറ്റ്….എനിക്ക് പറയാനുള്ളത് രാഹുലിനോടാണ്, പറയുന്നതെല്ലാം താൻ റാഷണൽ ആയിട്ട് കേൾക്കണം,….പറയാനുള്ളത് കുറച്ചു വിഷമിപ്പിക്കുന്ന കാര്യങ്ങൾ ആവുമ്പോൾ അത് കേൾക്കാനുള്ള മനഃസാനിധ്യം കൂടി താങ്കൾക്ക് വേണമല്ലോ….”
“സാർ എന്താ പറയുന്നത് ശ്വേത അവൾക്കെന്തെങ്കിലും…”
“നോ…ആള് സേഫ് ആണ് ഇവിടെ തന്നെ ഉണ്ട്….വിളിക്കും മുന്നേ കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ആൻഡ് അതിലേക്കാണ് ഞാൻ വരുന്നത്, കയ്യിൽ പേപ്പർ വെയിറ്റ് എടുത്തൊന്നമർത്തി തന്റെ മുഖം ഒന്നയച്ചു സി ഐ നിഷാദ് രാഹുലിനെ നോക്കി.
“രാഹുൽ ഇന്നലെ ശ്വേത ഓഫീസിൽ താൻ ഡ്രോപ്പ് ചെയ്തു കഴിഞ്ഞു ശ്വേതയുടെ ഒരു ഫ്രണ്ട് ന്റെ ഒപ്പം ആയിരുന്നു.
ഫോൺ സിഗ്നലും ഓഫീസിനു മുന്നിലെ സിസി ടീവി വിഷ്വൽസും വെച്ചു ഞങ്ങൾ അവരെ കണ്ടെത്തി.
ആൻഡ് ചോദിച്ചു വന്നപ്പോൾ….ശ്വേതയ്ക്ക് അയാളുമായി ഒരു അഫയർ ഉണ്ടെന്നു മനസിലായി, ഇന്നലെ അവർ പോയതും അതുകൊണ്ടായിരുന്നു.
…….ഇപ്പോൾ രണ്ടു പേരും ഇവിടെയുണ്ട്, അയാളുടെയും കല്യാണം കഴിഞ്ഞതാണ് ആൻഡ് ഇറ്റ് വാസ് എ ലവ് മാര്യേജ്….
ബട്ട് അതിനി കണ്ടിന്യൂ ചെയ്യാൻ താല്പര്യമില്ല എന്ന് കുറച്ചു മുന്നേ അയാളുടെ വൈഫ് വന്നപ്പോൾ അയാൾ പറഞ്ഞു കഴിഞ്ഞു,
ശ്വേതയ്ക്കും അയാളോടൊപ്പം ജീവിക്കാനാണ് താല്പര്യം എന്നാണ് ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത്…”
നിഷാദ് അത്രയും പറഞ്ഞു നിർത്തി രാഹുലിനെ നോക്കിയപ്പോൾ അനങ്ങാതെ വിളറി ചോര വാർന്നു ഒരു ശവം പോലെ കസേരയിൽ രാഹുൽ അയാളെ നോക്കിയിരുന്നു.
അവന്റെ കണ്ണിലേക്ക് നോക്കിയ നിഷാദിനുപോലും കണ്ണ് താഴ്ത്തേണ്ടി വന്നു.
ദീപൻ അവന്റെ തോളിൽ തട്ടുമ്പോൾ പിടിവിട്ടു ഒഴുകിയ നീർത്തുള്ളികൾ അവന്റെ ഷർട്ട് നനയിച്ചു തുടങ്ങിയിരുന്നു.
“ഡാ മോനെ…”
ദീപൻ വിളിക്കുമ്പോൾ ഞെട്ടി നോക്കിയ രാഹുൽ തല ഉയർത്തി നോക്കി.
“എനിക്ക്…അവളെയൊന്നു കാണാൻ പറ്റുമോ…”
ദയനീയമായി രാഹുൽ ചോദിച്ചു.
സി ഐ യുടെ റൂമിലേക്ക് ശ്വേതയും നിഖിലും വരുമ്പോൾ എല്ലാം നഷ്ടപ്പെട്ടവനെപോലെ തല കുനിച്ചു രാഹുൽ ഇരുന്നു.
അവർ അകത്തു വന്നപ്പോൾ സി ഐ മുരടനക്കിയപ്പോൾ രാഹുൽ തല ഉയർത്തി അവിടെ,
തന്നെ നോക്കാനുള്ള പ്രയാസത്തിൽ നിഖിലിന്റെ മറവിൽ നിൽക്കുന്ന ശ്വേത അവനു വേണ്ട ഉത്തരം നൽകി, ഒരു തുള്ളി കണ്ണീർ പൊഴിച്ച് ഹൃദയം നുറുങ്ങിയ