————————————-
വൈകിട്ട് അതീവ സന്തോഷത്തോടെയായിരുന്നു ശ്വേതയെ വിളിക്കാനായി രാഹുൽ അവളുടെ ഓഫീസിലേക്ക് പോയത്.
ഇടയ്ക്ക് അവൻ വിളിച്ച കാൾ ഒക്കെയും അവൾ എടുക്കാതിരുന്നപ്പോൾ തന്നെ അവൾ തന്നോട് പിണങ്ങി എന്ന് രാഹുലിന് അറിയാമായിരുന്നു.
അവളുടെ ആക്രമണം പ്രതിരോധിക്കാൻ അവൾക്കിഷ്ടപ്പെട്ട വൈറ്റ് ഓർക്കിഡുകൾ നിറഞ്ഞ ഒരു ബൊക്കെ അവൻ കരുതിയിരുന്നു.
ഓഫീസിനു മുന്നിൽ കാർ നിർത്തി അവളെ വെയിറ്റ് ചെയ്യുമ്പോൾ അവന്റെ മനസ് കുട്ടികളുടേതെന്ന പോലെ തുടിച്ചു കൊണ്ടിരുന്നു, എക്സയ്റ്മെന്റ് നിറഞ്ഞു അവനു ഓരോ നിമിഷവും മണിക്കൂറുകൾ പോലെയാണ് തോന്നിയത്.
ഓഫീസിൽ നിന്ന് ഷിഫ്റ്റ് കഴിഞ്ഞു ഓരോരുത്തരായി ഇറങ്ങുന്നത് കണ്ട അവൻ ചിരിയോടെ ബൊക്കെ കയ്യിൽ എടുത്തു.
കാറിനു വെളിയിൽ അവളെയും കാത്തു ചിരിയോടെ നിന്ന രാഹുൽ പുറത്തേക്കിറങ്ങുന്നവരിൽ തന്റെ പ്രിയയെ തേടി കൊണ്ടിരുന്നു.
പുറത്തേക്കിറങ്ങിയവരുടെ തിരക്കൊഴിഞ്ഞു ശോഷിച്ചു തീർന്നപ്പോഴും അവളെ കാണാഞ്ഞ രാഹുൽ ഓഫീസിലേക്ക് നടന്നു,
നടക്കുംവഴി അവളുടെ ഫോണിലേക്ക് വിളിച്ച രാഹുലിന് മറ്റൊരു പ്രതികരണം കിട്ടിയിരുന്നു.
“The phone you have been trying is currently switched off….”
“ശ്ശെ…ഇവളുടെ ഒരു കാര്യം….”
പിറുപിറുത്തുകൊണ്ട് രാഹുൽ ഫ്രണ്ട് ഓഫീസിലെ ടേബിളിൽ ഇരുന്ന പെൺകുട്ടിയുടെ മുന്നിലെത്തി.
“ഹെലോ….ഞാൻ രാഹുൽ ശ്വേതയുടെ ഹസ്ബൻഡ് ആണ്, ഞാൻ താഴെ ഉണ്ടെന്നു ഒന്ന് ഇൻഫോം ചെയ്യാമോ…അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്…”
“ഓക്കേ….സോഫ്റ്റ്‌വെയർ ലെ അല്ലെ…”
“അതെ…”
പോണിടൈൽ കെട്ടിയ മുടിയിളക്കി കുഞ്ഞു മുഖത്തിൽ വിരിഞ്ഞ ചിരിയോടെ പെൺകുട്ടി പറഞ്ഞു.
ഫോണെടുത്തു അവൾ വിളിക്കുന്നതും കാര്യം പറയുന്നതും കേട്ട് രാഹുൽ അടുത്ത് നിന്നു.
ഒന്ന് മൂളി ഫോൺ വെച്ച ശേഷം അവൾ രാഹുലിനെ നോക്കി.
“ശ്വേത ഇന്ന് വന്നിട്ടില്ലല്ലോ….ലീവ് റിപ്പോർട്ട് ചെയ്തിട്ടുമില്ല…..”
അവളുടെ മറുപടി കേട്ട രാഹുലിന്റെ മുഖം ചുളുങ്ങി.
“ഏയ്…അങ്ങനെ വരാൻ വഴിയൊന്നുമില്ല രാവിലെ ഞാനാ അവളെ ഡ്രോപ്പ് ചെയ്തേ…”
“ഇല്ല സർ ഇന്ന് ശ്വേത പഞ്ച് ഇൻ ചെയ്തിട്ടില്ല…ടീം ലീഡർ കോൺടാക്ട് ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല എന്നും പറഞ്ഞു.”
“നിങ്ങളെന്താ ഈ പറയുന്നേ…രാവിലെ ഇവിടെ വിട്ടു പോയ ആള് ഇവിടെ