പറയുന്ന മന്താര ചെടിയെ ആണ് അതു നിറയെ പൂത്തു നിക്കുന്നു.. അവൾക്കു എന്തൊ ഒരു അകർക്ഷണം തോന്നി അതിനോട്.. ഒന്നുടെ നോട്ടം മാറ്റിയപ്പോൾ ആരോ അവിടെ നിക്കുന്നു തുളസിക്കു പുറം തിരിഞ്ഞു ആണ് നിക്കുന്നതു ഇത്ര ശ്രെമിച്ചിട്ടും ആളുടെ മുഖം കാണാൻ പറ്റുന്നില്ല.. പെട്ടന്ന് തന്നെ ആൾ വീട്ടിലേക്ക് നടന്നു പോയി……
അന്നത്തെ ദിവസം അങ്ങനെ പോയി വൈകുന്നേരം ആതിര വന്ന് അവർ ഹരിപ്പാട് ടവുണിൽ പോയി കുറച്ചു പർച്ചസ് ഒക്കെ നടത്തി രാത്രിയിലേക്ക് ഉള്ള ഫുഡ് പാർസൽ മേടിച്ചു തിരിച്ചു വരുന്ന വഴി…..
ഡീ മോളെ എങ്ങനെ ഉണ്ട് വീട്…
എന്റെ പൊന്നു മോളെ ഒരു രക്ഷയും ഇല്ലാട്ടോ… എന്താ സമാധാനം.. നല്ല അന്തരീക്ഷo സ്നേഹിക്കാൻ മാത്രം അറിയാവുന്ന ടീച്ചർ പിന്നെ എന്ത് വേണം മോളുസേ…….
അമ്മ ഹാപ്പി അല്ലേടാ….
ഓ ഓക്കേ ആണെടാ…..
അതുമതി….
പിന്നെ നമ്മുടെ കഥാനായകനെ കണ്ടില്ല കേട്ടോ ഒരു മിന്നായം പോലെ കണ്ടു…
എന്താ മോളെ ഉദ്ദേശം…. എന്തൊ മണക്കുന്നല്ലോ…
ഡീ പുല്ലേ നിന്റെ പോക്ക് എങ്ങോട്ടാന്ന് എനിക്കു മനസ്സിലാകുന്നുണ്ട് കേട്ടോ…
ഡീ ഞാൻ ചുമ്മാതെ പറഞ്ഞത് അല്ലെ…
ഒസ്സിനു ഒരു നല്ല അമ്മായി അമ്മയെ കിട്ടിക്കൊട്ടെ എന്ന് വെച്ചപ്പോൾ…..
ആ വേണ്ട മോളെ വേണ്ട മോളെ…
അങ്ങനെ സംസാരിച്ചു അവർ വീട്ടിൽ എത്തി തുളസിയെ ഇറക്കി ആതിര വീട്ടിൽ പോയി…രാത്രിയിൽ അമ്മയും ആയി ആഹാരം കഴിച്ചു തന്റെ പുതിയ വീട്ടിൽ അവർ സ്വസ്ഥം ആയി ഉറങ്ങി… ഒരു പേടിയും ഇല്ലാതെ….
♥️♥️♥️♥️