വീട്ടിൽ സാധനങ്ങൾ ഒക്കെ ഒതുക്കി വെച്ച്.. മുറികൾ ഒക്കെ കണ്ടു.. അടുക്കളയിൽ പത്രങ്ങളും എല്ലാം ഒതുക്കി ഉമ്മറത്തു ഇറങ്ങിയ സമയം ആണ് കല്യാണി ടീച്ചർ അവരെ ഊണിനു ക്ഷണിക്കാൻ വന്നത്…
കഴിഞ്ഞോ മോളു….
ആ കഴിഞ്ഞു ടീച്ചറെ…
എന്നാ വാ.. അമ്മ വരു……
അവർ ഒരുമിച്ചു പോയി ഊണ് കഴിക്കാൻ ഇരുന്നു.. വീട്ടിൽ കേറിയ ഉടനെ തുളസി അവിടെ ആകെ ഒന്ന് കണ്ണോടിച്ചു അവൾ തേടിയ ആളെ അവിടെ എങ്ങും കാണാൻ സാധിച്ചില്ല… ഊണ് കഴിഞ്ഞു ഇറങ്ങാൻ നേരം കല്യാണി ടീച്ചർ പറഞ്ഞു..
മോളെ എന്നാ ജോയിൻ ചെയ്യണേ..
ടീച്ചറെ രണ്ടു ദിവസം കഴിഞ്ഞേ കാണു…
ഞാൻ ലീവ് എടുക്കണോ നാളെ…
അയ്യോ വേണ്ട ടീച്ചറെ ഇപ്പോൾ തന്നെ ചെയ്ത ഉപകാരം ഒത്തിരി ആയി….
അയ്യോ അങ്ങനെ ഒന്നും പറയല്ലേ കുട്ടി എന്റെ കടആയെ ഞാൻ ഇതിനെ കാണുന്നുള്ളൂ… പിന്നെ ഒറ്റയ്ക്ക് ഇരുന്നു ബോർ അടിക്കുന്നു എങ്കിൽ ഇങ്ങു പോരണം കേട്ടോ ഞാനും ഒറ്റക്കെ ഉള്ളു…. പിന്നെ ഈ പറമ്പിൽ ഒന്നു കറങ്ങി നടക്കാം… അപ്പുറം കുളം ഉണ്ട് കെട്ടു നിറയെ അമ്പലും, താമരയും ആണ്.. അതിന്റെ അപ്പുറം നെൽപ്പാടം ആണ്..
ആയികോട്ടെ ടീച്ചർ… എന്നാ ഞങ്ങൾ ഇറങ്ങട്ടെ…..
♥️♥️♥️♥️
തന്റെ മുറിയിൽ കേറി ജനൽ പാളി തുറന്നപ്പോൾ കണ്ടത് കാറ്റിനോട് കിന്നാരം