‘ആമി’ ആ വിളി തന്നെയാണ് അവളെ ഇന്ന് ഈ നിലവറയില്‍ എത്തിച്ചതും.
ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ അടുത്താരും ഉണ്ടായിരുന്നില്ല. ഞാന്‍ എങ്ങനെ ഇവിടെ വന്നെന്നോ, എന്തൊക്കെ കാട്ടികൂട്ടി എന്നോ ഒരറിവും എനിക്കില്ലായിരുന്നു. പക്ഷെ കയ്യില്‍ ഒരു ചരടും അതിലൊരു ഏലസും ആരോ കേട്ടിയെക്കുന്നത് ഞാന്‍ ശ്രെധുച്ചു. പിന്നെ പോക്കറ്റില്‍ ഒരു കുറിപ്പും
“”ഞാന്‍ ആരാണെന്നു നീയിപ്പോ മറന്നിട്ടുണ്ടാവും, സാരോല്ല!. കയ്യിലെ ഏലസ് ഒരു കാരണവശാലും അഴിക്കരുത്. ഏട്ടനെ ഇനി മേലില്‍ തിരയരുത്. ഒരുദിവസം എല്ലാം ശേരിയവും. അതുവരെ ഏട്ടന്‍ പഠിപ്പിച്ച ഏണിയും പാമ്പും തന്നെ നീ കളിച്ചോളൂ. വീണ്ടും കാണുമെന്നെ പ്രതീക്ഷയില്‍ ഞാന്‍ പോകുന്നു””
അന്ന് ആ രാത്രിയില്‍ വീട് വരെ ഒറ്റക്ക് എങ്ങനെ തിരിച്ചു പോയെന്നു എനിക്കറിയില്ല. വീട്ടില്‍ ചെന്നപ്പോ എന്നെ തിരയുകയായിരുന്നു അമ്മാവനും കൂട്ടരും. ഞാന്‍ എന്തൊക്കെയോ പറഞ്ഞു രെക്ഷപെട്ടു. എങ്കിലും ഉത്തരം കിട്ടാത്ത മനസുമായി ഞാന്‍ അലഞ്ഞു….
ആ രാവില്‍ അരുണിമയുടെ കത്തുവായിച്ച ശ്രീഹരിക്കൊന്നും മനസിലായില്ല, അതിന്റെ പൊരുള്‍ അറിയാവുന്നവര്‍ അവന്റെ ഉള്ളില്‍ ഉള്ളതുകൊണ്ടാവും അതേ വരികളും പിന്നെ ആര്യയുടെ ടയറിയുടെ അവസാന പുറത്തു എഴുതി ചേര്‍ക്കപെട്ടത്.
“”കറുപ്പും വെളുപ്പുമായി വികാരങ്ങളുടെ ചതുരംഗ പലകയിലെ തോല്‍വിയാണ് ഞാന്‍, നിന്‍റെ ഉള്ളിലെ വിഷ്ണു എന്ന വെറും തോന്നല്‍..
ദിക്കറിയാതെ ഒറ്റക്കകപെട്ടുപോയ ശ്രീഹരീ നീ അവിചാരിതമായ അവസരങ്ങളുടെ ബലത്തില്‍ മുന്‍പില്‍ കാണുന്നത് എന്തുകൊണ്ടെന്നോ എങ്ങനെയെന്നോ ചിന്തിക്കാതെ ഇപ്പോഴും ആ വഴികളിലൂടെ അലയുകയാണല്ലോ. അവിടെ നിന്നേ കാത്തിരിക്കുന്ന എണികളും പമ്പുകളും….! എനിക്ക് ഭയമുണ്ട്, നീ ഇനി ഒരുവട്ടം കൂടി അതിനെ അതിജീവിക്കുമോ!. എങ്കിലും എന്‍റെ പ്രതീക്ഷയും നിന്നില്‍ മാത്രമാണ്.
അവള്‍, ആമി പറഞ്ഞപോലെ ഒരു ദിവസം എല്ലാം ശേരിയവും. അതുവരെ ഏട്ടന്‍ നിന്നെ പഠിപ്പിച്ച ഏണിയും പാമ്പും തന്നെ കളിച്ചോളൂ. വീണ്ടും കാണുമെന്നെ പ്രതീക്ഷയില്‍ ഞാനും പോകുന്നു.“”
തുടരും…..