അരുണിനെ ചൂണ്ടി അയാള്‍ പറഞ്ഞു.
“”പരിഹാരം ഒന്നുമില്ലേ തിരുമേനി ?””
എല്ലാം അറിയാവുന്ന രാവുണ്ണിയുടെ ഭാര്യ ഇടയ്ക്കുകയറി തിരക്കി.
“”പരിഹാരം , പരിഹാരം …..ഹാ…””
ആ വെപ്രാളത്തിലും എന്തോ ഓര്‍ത്തപോലെ അയാള്‍ തന്‍റെ സഞ്ചിയില്‍ നിന്നും ഒരേലസെടുത്തു.
“”ഇതാവള്‍ക്ക് കെട്ടി കൊടുക്ക. ശ്രീഹരിക്കു വേണ്ടി പൂജിച്ചതാണ്, പക്ഷെ ഇപ്പൊ ഇതിന്‍റെ ആവശ്യം ഇവിടെയാണ്. പിന്നെ ഒരു കരണവശാലും ഇത് അഴിയരുത്. ഒന്നും കൂടി ജീവനോടെ വേണമെങ്കിൽ ഇവനെ എവിടെങ്കിലും ആരും അറിയത്തിടത്തേക്കു ഒളിപ്പിച്ചോളൂ.””
കൃഷ്ണ പണിക്കര്‍ പിന്നെ അവിടെ നിന്നില്ല. അയാള്‍ പോയശേഷം രാവുണ്ണിയുടെ ചോദ്യം ചെയ്യലില്‍ അയാളുടെ ഭാര്യക്ക് അരുണ്‍ അരുണിമയോട് കാട്ടികൂട്ടിയതോക്കെയും പറയേണ്ടി വന്നു. തന്‍റെ മകളെ അരുണ്‍ നശിപ്പിക്കാന്‍ ശ്രെമിച്ചത് രവുണ്ണിക്ക് സഹിക്കാന ആവുന്നതല്ലായിരുന്നു. അയാള്‍ അവനെ പൊതിരെ തല്ലി കൊല്ലാറാക്കി . അവസാനം അവനെ ഒരു അകന്ന ബന്തുവീട്ടിലേക്ക് നാടുകടത്തി.
അതില്‍ പിന്നെ അരുണിമക്ക് പെട്ടെന്ന് ഒരു ദിവസം രാവിലെ ഭ്രാന്തു മാറി. പിന്നെയും കുറച്ച് ദിവസം കഴിഞ്ഞു അവള്‍ വീണ്ടും സ്കൂളില്‍ പോകാന്‍ തുടങ്ങി. പക്ഷെ അവളുടെ പഴയ കൂട്ടുകാര്‍ അടുത്ത ക്ലാസിലേക്ക് പാസായിപോയിരുന്നു. അതൊരു തരത്തില്‍ അവള്‍ക്കു അനുഗ്രഹം ആയെന്നു പറയാം. കാണുമ്പോളൊക്കെ ഭ്രാന്തി എന്ന് അടക്കം പറയുന്നോരുടെ എണ്ണം കുറച്ചു കുറഞ്ഞു.
വര്‍ഷങ്ങള്‍ കടന്നു പോയി, അതിനിടയില്‍ വല്ലപ്പോഴും മാത്രം വീട്ടില്‍ വരുന്ന അരുണ്‍ അവള്‍ക്കൊരു ശല്യമാല്ലാതെയായി. അല്ലേലും രാവുണ്ണിയുടെ നിഴലില്‍ നിക്കുന്ന അരുണിമയെ അവനൊന്നും ചെയ്യാന്‍ സാധിച്ചില്ല എന്നുള്ളതാണ് സത്യം. എങ്കിലും പെണ്‍ ശരീരത്തോട് തോന്നിയ വന്യമായ കാമം നാള്‍ക്കുനാള്‍ അവനില്‍ കത്തി പടരുകതന്നായിരുന്നു. പലരെയും അവന്‍ നശിപ്പിച്ചു, ചിലെടുത്തുന്നൊക്കെ തല്ലുവാങ്ങി എങ്കിലും അവനെന്നും ഒരു ചെന്നയെ പോലെ പെണ്ണിന്റെ മണമ്പിടിച്ചു ഇരുട്ടിന്‍റെ മറവില്‍ തക്കം പാത്ത് നിന്നിരുന്നു.
അപ്പോഴും സത്യമോ തോന്നലോ എന്നറിയാത്ത വിഷ്ണുവിന്‍റെ ‘ആമി’ എന്നാ വിളി വീണ്ടും കേള്‍ക്കാനായി അരുണിമയും കാത്തിരുന്നു.